കൃഷിചൊല്ലുകൾ കൃഷിചൊല്ലുകൾ


കൃഷിചൊല്ലുകൾകൃഷിചൊല്ലുകൾ



Click here to view more Kerala PSC Study notes.
  • അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
  • അടുത്തു നട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
  • അമരത്തടത്തിൽ തവള കരയണം
  • ആരിയൻ വിതച്ചാ നവര കൊയ്യാമോ
  • ആഴത്തിൽ ഉഴുത്‌ അകലത്തിൽ നടണം
  • ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
  • ഉടമയുടെ കണ്ണ് ഒന്നാംതരം വളം
  • ഉരിയരി ക്കാ ര നു എന്നും ഉരിയരി തന്നെ
  • ഉഴവിൽ തന്നെ കള തീർക്കണം
  • എളിയ വരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
  • ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
  • ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
  • കണ്ടം വിറ്റു കാളയെ വാങ്ങുമോ
  • കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
  • കണ്ണൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളർക്കുമോ
  • കതിരിൽ വളം വച്ചീട്ടു കാര്യമില്ല.
  • കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ് )
  • കന്നില്ലാത്തവന് കണ്ണില്ല
  • കുംഭത്തിൽ നട്ടാൽ കുടയോളം ,മീനത്തിൽ നട്ടാൽ മീൻകണ്ണോളം
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്ക്യം
  • കൂര വിതച്ചാൽ പൊക്കാളിയാവില്ല
  • കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
  • കർക്കടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തരി
  • കർക്കിടകത്തിൽ പത്തില കഴിക്കണം
  • ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
  • ഞാറായാൽ ചോറായി
  • ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
  • തിന വിതച്ചാൽ തിന കൊയ്യാം ,വിന വിതച്ചാൽ വിന കൊയ്യാം
  • തുലാപ്പത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
  • തേവുന്നവൻ തന്നെ തിരിക്കണം
  • തൊഴുതുണ്ണുന്നതിനേക്കാൾ നല്ലത് ഉഴുതുണ്ണുന്നത്
  • ധനം നിൽപതു നെല്ലിൽ ,ഭയം നിൽപതു തല്ലിൽ
  • നട്ടാലേ നേട്ടമുള്ളൂ
  • നല്ല തെങ്ങിനു നാൽപതു മടൽ
  • നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
  • നവര വിതച്ചാൽ തുവര കായ്ക്കുമോ
  • പടുമുളയ്ക്കു വളം വേണ്ട
  • പതിരില്ലാത്ത കതിരില്ല
  • പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
  • പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
  • പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
  • പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
  • മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല
  • മരമറിഞ്ഞു കൊടിയിടണം
  • മാങ്ങയാണേൽ മടിയിൽ വയ്ക്കാം ,മാവായാലോ
  • മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
  • മുണ്ടകൻ മുങ്ങണം
  • മുതിരയ്ക്ക്മൂന്നു മഴ
  • മുളയിലറിയാം വിള
  • മേടം തെറ്റിയാൽ മോടൻ തെറ്റി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Questions related to Economics

Open

1860-ലെ ഇന്ത്യൻ ഇൻകം ടാക്സ് നിയമം ആസൂത്രണം ചെയ്തത് ? ജെയിംസ് വിൽസൺ.
ATM കളുടെ മുന്കാമി ആയ ട്ടോക്യുടെൽ മെഷീൻ നിർമിച്ചത് ? ഡൊണാൾഡ് സി. വെറ്റ്സൺ‌.
LIC യുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടർ ? ഉഷാ സഗ്വാൻ.
RBI ആദ്യ ഗവർണ്ണർ ? സർ ഓസ്ബോൺ ആർക്കൽ സ്മിത്ത്.
RBI ഗവർണ്ണർ ആയ ശേഷം PM ആയത് ? മൻമോഹൻ സിങ് .
RBIയുടെ ആദ്യ ഇന്ത്യൻ ഗവർണ്ണർ ? സി.ഡി.ദേശ്മുഖ്.
SBIയുടെ ആദ്യ വനിത ചെയർപേഴ്സൺ ? അരുന്ധതി ഭ...

Open

Renaissance in Kerala Questions and Answers in Malayalam

Open

വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്.

സഹോദരൻ അയ്യപ്പൻ.


സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?.

1938.


സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?.

സാധുജനപരിപാലിനി.


ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?.

ചട്ടമ്പിസ്വാമികൾ.


കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?....

Open

മലയാള സാഹിത്യം - കുമാരനാശാന്റെ കൃതികൾ

Open

ഒരു സിംഹ പ്രസവം .
കരുണ.
ഗ്രാമവൃക്ഷത്തിലെ കുയില് .
ചണ്ഡാല ഭിക്ഷുകി.
ചിന്താവിഷ്ടയായ സീത.
ദുരവസ്ഥ.
നളിനി.
പുഷ്പവാടി.
പ്രരോധനം.
ബാലരാമായണം.
മണിമാല.
ലീല.
വനമാല.
വീണപൂവ്.
കോഡ് : ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ   കുയില് ഇങ്ങനെ പ്രരോധനം നടത്തി , ബാലരാമായണത്തിലെ പുഷ്പവാടിയില്  ചിന്ത...

Open