മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം


മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസംമലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം



Click here to view more Kerala PSC Study notes.

വിഭക്തികൾ

വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. 


നിർദ്ദേശിക വിഭക്തി

കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

ഉദാഹരണം: രാമൻ, സീത

പ്രതിഗ്രാഹിക 

നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.


സംയോജിക 

നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്


ഉദ്ദേശിക 

നാമത്തിന്റെ കൂടെ ക്ക്, ന്,  ഉ എന്നിവയിൽ ഒന്നു ചേർക്കുന്നത്.

ഉദാഹരണം: രാമന്, രാധക്ക്


പ്രയോജിക 

നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.

ഉദാഹരണം: രാമനാൽ, രാധയാൽ


സംബന്ധിക 

നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.

ഉദാഹരണം: രാമന്റെ, രാധയുടെ


ആധാരിക 

നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.

ഉദാഹരണം: രാമനിൽ, രാമങ്കൽ, രാധയിൽ


സംബോധിക

സംബോധിക അഥവ സംബോധനാവിഭക്തി, നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നു.

ഉദാഹരണം : അമ്മേ!, അച്ഛാ!


മിശ്രവിഭക്തി

നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന്‌ പറയുന്നു. 

ഉദാഹരണം :  മരത്തിൽനിന്ന്


വിഭക്ത്യാഭാസം

വിഭക്തികളെപ്പോലെ തോന്നിക്കുന്നതും എന്നാൽ യത്ഥാർഥ വിഭക്തിപ്രത്യയങ്ങളല്ലാത്ത പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്നതുമായ പ്രയോഗങ്ങളാണ് വിഭക്ത്യാഭാസം. ആഭാസം എന്നാൽ അതുപോലെ തോന്നിക്കുന്നത് എന്നാണർത്ഥം. അതായത് വിഭക്തിപോലെ തോന്നിക്കുന്നത് വിഭക്ത്യാഭാസം. വിഭക്തിയെന്നാൽ നാമവും ക്രിയയും തമ്മിലുള്ള ബന്ധമാണ്.


 ഖിലം: ചില വിഭത്കികൾ എല്ലാ നാമങ്ങളിലും കാണുകയില്ല; 

 ലുപ്തം: മറ്റു ചില വിഭത്കി രൂപങ്ങളിൽ പ്രത്യയം ലോപിച്ചിട്ടു് അംഗം മാത്രമായി ശേഷിച്ചു കാണും;

 ഇരട്ടിപ്പ്: വേറെ ചിലേടത്തു് ഒരു വിഭക്തിക്കുമേൽ മറ്റൊരു വിഭക്തികൂടി വന്നുകാണും.

  ഉദാഹരണം:

മഴയത്തുനടന്നു (അത്ത്)

വീട്ടിലോട്ടുപോയി (ഓട്ട്)

പുറകേനടന്നു (ഏ)

പടിമേലിരുന്നു/പടിക്കലിരുന്നു (മേൽ/കൽ)

പ്രത്യയ രൂപങ്ങളൊന്നുമില്ലാതെയും വിഭക്ത്യാഭാസം പ്രവർത്തിക്കാം.


ഉദാഹരണം:

പാലക്കാട്ട്പോയി

വാഴൂർപോകണം

വാക്കുപാലിച്ചു.

സംബന്ധികാർത്ഥത്തിൽ മാവിൻപൂ, അമ്മൻകോവിൽ, പനംകുല തുടങ്ങിയ പ്രയോഗങ്ങളിൽ കാണുന്നത് സംബന്ധികാഭാസം.


Source : https://ml.wikipedia.org

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Lokpal

Open

ലോക്പാൽ സർക്കാർ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാൽ ബിൽ. പൊതുഭരണം അഴിമതിമുക്തമാക്കാൻ 2014 ജനുവരി 16 ൽ നടപ്പാക്കിയ നിയമം. പാർലമെന്റംഗമായിരുന്ന എൽ.എം.സിങ്‌വിയാണ് 1963 ൽ ലോക്പാൽ എന്ന പ്രയോഗം ഉപയോഗിച്ചത്. പൊതുഭരണത്തലത്തിലെ അഴിമതിയാരോപണങ്ങൾ പരിശോധിച്ച് ന...

Open

Chauri Chaura incident

Open

ചൗരി ചൗരാ സംഭവം 1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്...

Open

Books about Mahatma Gandhi

Open

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ അറ്റ് ദ ഫീറ്റ് ഓഫ് മഹാത്മാ - രാജേന്ദ്ര പ്രസാദ്.
ഐ ഫോള്ളോ മഹാത്മാ - കെ എം മുൻഷി.
ഗാന്ധി ആൻഡ് ഗോഡ്‌സെ - എൻ. കെ. കൃഷ്ണ വാര്യർ.
ഗാന്ധി ഓൺ നോൺ വയലൻസ് - തോമസ് മേട്രൺ.
ഡേ ടു ഡേ വിത്ത് ഗാന്ധി - മഹാദേവ് ദേശായി.
ദ ലൈഫ് ഓഫ് മഹാത്മാ ഗാന്ധി - ലൂയിസ് ഫിഷർ.
വെയ്റ്റിംഗ് ഫോർ മഹാത്മാ - കെ ആർ നാരായണൻ.
ഗ്രേറ്റ് സോൾ : മഹാത്മാ ഗാന്ധി ആൻഡ് ഹ...

Open