Click here to view more Kerala PSC Study notes.
ചൗരി ചൗരാ സംഭവം
1922 ഫെബ്രുവരി 5-ന് ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്ധിജി ജനങ്ങളെ അറിയിച്ചു.
Questions about Chauri Chaura incident
- "ജനങ്ങൾക്ക് അഹിംസയുടെ മാർഗം ശരിയായി മനസ്സിലായില്ല' എന്ന ഗാന്ധിജി അഭിപ്രായപ്പെട്ട സംഭവം - ചൗരി ചൗരാ സംഭവം
- 2021 ഫെബ്രുവരിയിൽ നൂറാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം - ചൗരിചൗരാ സംഭവം
- ചൗരി ചൗരാ ഗ്രാമത്തിൽ നടന്ന കോൺഗ്രസ് റാലിക്കു നേരെ പോലീസ് വെടിവച്ചതിനെ തുടർന്ന് ക്ഷുഭിതരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും 22 ഓളം പോലീസുകാർ കൊല്ലപ്പെടുകയും ചെയ്ത സംഭവം - ചൗരി ചൗര സംഭവം
- ചൗരി ചൗരാ സംഭവം നടക്കുമ്പോൾ വൈസ്രോയി ആര് - റീഡിങ് പ്രഭു
- ചൗരി ചൗരാ സംഭവം നടന്ന വർഷം - 1922 ഫെബ്രുവരി 5
- ചൗരി ചൗരാ സംഭവം നടന്ന സ്ഥലം - ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ല
- നിസ്സഹകണ പ്രസ്ഥാനം പിന്‍വലിച്ച ഗാന്ധിജിയുടെ നടപടിയെ ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ച നേതാവ് - സുഭാഷ് ചന്ദ്രബോസ്
- നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം - ചൗരി ചൗര സംഭവം
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.