മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം


മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസംമലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം



Click here to view more Kerala PSC Study notes.

വിഭക്തികൾ

വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. 


നിർദ്ദേശിക വിഭക്തി

കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

ഉദാഹരണം: രാമൻ, സീത

പ്രതിഗ്രാഹിക 

നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.


സംയോജിക 

നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്


ഉദ്ദേശിക 

നാമത്തിന്റെ കൂടെ ക്ക്, ന്,  ഉ എന്നിവയിൽ ഒന്നു ചേർക്കുന്നത്.

ഉദാഹരണം: രാമന്, രാധക്ക്


പ്രയോജിക 

നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.

ഉദാഹരണം: രാമനാൽ, രാധയാൽ


സംബന്ധിക 

നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.

ഉദാഹരണം: രാമന്റെ, രാധയുടെ


ആധാരിക 

നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.

ഉദാഹരണം: രാമനിൽ, രാമങ്കൽ, രാധയിൽ


സംബോധിക

സംബോധിക അഥവ സംബോധനാവിഭക്തി, നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നു.

ഉദാഹരണം : അമ്മേ!, അച്ഛാ!


മിശ്രവിഭക്തി

നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന്‌ പറയുന്നു. 

ഉദാഹരണം :  മരത്തിൽനിന്ന്


വിഭക്ത്യാഭാസം

വിഭക്തികളെപ്പോലെ തോന്നിക്കുന്നതും എന്നാൽ യത്ഥാർഥ വിഭക്തിപ്രത്യയങ്ങളല്ലാത്ത പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്നതുമായ പ്രയോഗങ്ങളാണ് വിഭക്ത്യാഭാസം. ആഭാസം എന്നാൽ അതുപോലെ തോന്നിക്കുന്നത് എന്നാണർത്ഥം. അതായത് വിഭക്തിപോലെ തോന്നിക്കുന്നത് വിഭക്ത്യാഭാസം. വിഭക്തിയെന്നാൽ നാമവും ക്രിയയും തമ്മിലുള്ള ബന്ധമാണ്.


 ഖിലം: ചില വിഭത്കികൾ എല്ലാ നാമങ്ങളിലും കാണുകയില്ല; 

 ലുപ്തം: മറ്റു ചില വിഭത്കി രൂപങ്ങളിൽ പ്രത്യയം ലോപിച്ചിട്ടു് അംഗം മാത്രമായി ശേഷിച്ചു കാണും;

 ഇരട്ടിപ്പ്: വേറെ ചിലേടത്തു് ഒരു വിഭക്തിക്കുമേൽ മറ്റൊരു വിഭക്തികൂടി വന്നുകാണും.

  ഉദാഹരണം:

മഴയത്തുനടന്നു (അത്ത്)

വീട്ടിലോട്ടുപോയി (ഓട്ട്)

പുറകേനടന്നു (ഏ)

പടിമേലിരുന്നു/പടിക്കലിരുന്നു (മേൽ/കൽ)

പ്രത്യയ രൂപങ്ങളൊന്നുമില്ലാതെയും വിഭക്ത്യാഭാസം പ്രവർത്തിക്കാം.


ഉദാഹരണം:

പാലക്കാട്ട്പോയി

വാഴൂർപോകണം

വാക്കുപാലിച്ചു.

സംബന്ധികാർത്ഥത്തിൽ മാവിൻപൂ, അമ്മൻകോവിൽ, പനംകുല തുടങ്ങിയ പ്രയോഗങ്ങളിൽ കാണുന്നത് സംബന്ധികാഭാസം.


Source : https://ml.wikipedia.org

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Foreign Travellers who visited in ancient Kerala

Open

പുരാതന കേരളത്തിലെത്തിയ വിദേശ സഞ്ചാരികൾ അബു സെയ്ദ് (പേർഷ്യ) - 10 ആം ശതകത്തിലെ കേരളത്തെക്കുറിച്ചു വിവരിക്കുന്നത് ഇദ്ദേഹമാണ്. ഇവിടുത്തെ ചാവേറുകളെക്കുറിച്ചു ആദ്യമായി പരാമർശിച്ച വിദേശ സഞ്ചാരി.
ഇബ്നു ബത്തൂത്ത (മൊറോക്കോ) - കോലം(കൊല്ലം), കാലിക്കുത്ത്(കോഴിക്കോട്), സാമിരി(സാമൂതിരി) എന്നിങ്ങനെ ആണ് ഇദ്ദേഹത്തിന്റെ പരാമർശം. 14 ആം നൂറ്റാണ്ടിലാണ് കേരളത്തിൽ എത്തിയത്.
കാസ്മോസ് (...

Open

Questions about Andhra Pradesh and Assam

Open

The questions about Andhra Pradesh and Assam are provided below. .

ആന്ധ്രാപ്രദേശ് .

അമരജീവി എന്നറിയപ്പെട്ട നേതാവാണ്‌ പോറ്റി ശ്രീരാമലു.
ആധുനിക ആന്ധ്രയുടെ പിതാവ്‌ എന്നറിയപ്പെട്ടത്‌.- വീരേശലിംഗം.
ആന്ധയിലെ രാജാറാം മോഹന്‍ റോയ്‌ എന്ന്‌ വിശേഷിക്കപ്പെട്ടത്‌- വിരേശലിംഗം.
ആന്ധ്ധാപ്രദേശിന്റെ വ്യാപാര തലസ്ഥാനം- വിജയവാഡ.
ആന്ധ്ധാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്‌- രാജമുന...

Open

National Laboratories and Locations

Open

Central Building Research Institute: Roorkee (UP).
Central Drug Research Institute: Lucknow (UP).
Central Food Technological Research Institute: Mysore.
Central Leather Research Institute: Chennai.
Central Mining Research Station: Dhanbad (Bihar).
Central Road Research Institute: New Delhi.
Indian Institute of Petroleum: Dehra Dun (Uttaranchal).
National Aeronautical Laboratory: Bangalore.
National Chemical Laboratory: Pune.
National Environment Engineering Research Institute (NEERI): Nagpur.
National Institute of Oceanography: Panaji (Goa).
National Physical Laboratory: New Delhi.
...

Open