Lokpal Lokpal


LokpalLokpal



Click here to view more Kerala PSC Study notes.

ലോക്പാൽ

സർക്കാർ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാൽ ബിൽ. പൊതുഭരണം അഴിമതിമുക്തമാക്കാൻ 2014 ജനുവരി 16 ൽ നടപ്പാക്കിയ നിയമം. പാർലമെന്റംഗമായിരുന്ന എൽ.എം.സിങ്‌വിയാണ് 1963 ൽ ലോക്പാൽ എന്ന പ്രയോഗം ഉപയോഗിച്ചത്. പൊതുഭരണത്തലത്തിലെ അഴിമതിയാരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും നിയമം വ്യവസ്ഥചെയ്യുന്നു.


ചെയർപേഴ്‌സണടക്കം ഒമ്പതംഗങ്ങളുള്ള സമിതിയാണ് ലോക്‌പാൽ. ഇതിൽ 50 ശതമാനം ജുഡീഷ്യൽ അംഗങ്ങളും ബാക്കി പിന്നാക്ക, ന്യൂനപക്ഷ, സ്ത്രീവിഭാഗങ്ങളിൽനിന്നുള്ളവരുമായിരിക്കണം. രാഷ്ട്രപതിക്കാണ് അംഗങ്ങളുടെ നിയമനാധികാരം. ലഭ്യമാവുന്ന പരാതികളിൽ ലോക്പാലിന്റെ മേൽനോട്ടത്തിൽ കേന്ദ്ര വിജിലൻസ് കമ്മിഷനെയോ സി.ബി.ഐയെയോകൊണ്ട് അന്വേഷണം നടത്തിക്കാം

Important Questions about Lokpal


  • ആദ്യമായി ലോക്പാൽ എന്ന പ്രയോഗം ഉപയോഗിച്ചത് - എൽ.എം.സിങ്‌വി (1963ൽ)
  • ആദ്യമായി ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് - ശാന്തിഭൂഷൺ (1968ൽ)
  • ഇന്ത്യയുടെ ആദ്യത്തെ ലോക്പാലിനെ രാഷ്‌ട്രപതി നിയമിച്ചത് - 2019 മാർച്ച് 19
  • ഇന്ത്യയുടെ ആദ്യത്തെ ലോക്പാല്‍ ചെയർപേഴ്‌സൺ (നിലവിലെ) ആര് - ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്
  • ഇന്ത്യയുടെ പ്രഥമ ലോക്പാലിലെ ജുഡീഷ്യൽ അംഗങ്ങൾ - ദിലീപ് ബി. ഭോസലേ, അജയ് കുമാർ ത്രിപാഠി, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷാ കുമാരി
  • ഇന്ത്യയുടെ പ്രഥമ ലോക്പാലിലെ നോൺ ജുഡീഷ്യൽ അംഗങ്ങൾ - ദിനേശ് കുമാർ ജയിൻ, മഹേന്ദർ സിങ്, അർച്ചന രാമസുന്ദരം, ഇന്ദ്രജീത് പ്രസാദ് ഗൗതം
  • എത്ര അംഗങ്ങളുള്ള സമിതിയാണ് ലോക്‌പാൽ - ചെയർപേഴ്‌സണടക്കം 9 അംഗങ്ങൾ
  • പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികളിൽ പ്രാഥമികാന്വേഷണത്തിന് ലോക്പാലിന്റെ ഫുൾബെഞ്ചിൽ എത്ര അംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കണം - മൂന്നിൽ രണ്ട് അംഗങ്ങളുടെ
  • ലോക്പാലിനെ നീക്കം ചെയ്യുന്നത് - പ്രസിഡന്റ്
  • ലോക്പാലിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായം - 45
  • ലോക്പാലിൽ എത്ര ശതമാനം ജുഡീഷ്യൽ അംഗങ്ങളുണ്ടാവണം - 50 ശതമാനം
  • ലോക്പാൽ അംഗങ്ങളെ നിയമിക്കുന്നത് - പ്രസിഡന്റ്
  • ലോക്പാൽ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് - പ്രസിഡന്റ്
  • ലോക്പാൽ എന്ന വാക്കിനർത്ഥം - ജനസംരക്ഷകൻ
  • ലോക്പാൽ നിയമം നിലവിൽ വന്നത് - 2014 ജനുവരി 16
  • ലോക്പാൽ ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ച വർഷം - 2014 ജനുവരി 1
  • ലോക്പാൽ ബിൽ പാസാക്കുന്നതിനുവേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി - അണ്ണാ ഹസാരെ
  • ലോക്പാൽ ബിൽ പാസാക്കുന്നതിന് വേണ്ടി അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ സമരം നടത്തിയ സംഘടന - ജനതന്ത്ര മോർച്ച (ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ)
  • ലോക്പാൽ സെലക്ഷൻ സമിതിയിലെ അംഗങ്ങൾ - പ്രധാനമന്ത്രി (അദ്ധ്യക്ഷൻ), പ്രതിപക്ഷ നേതാവ്, ലോകസഭ സ്പീക്കർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് / സുപ്രീം കോടതി ജഡ്ജി, രാഷ്‌ട്രപതി നാമനിർദ്ദേശം ചെയ്ത ഒരു നിയമ വിദഗ്ദ്ധൻ
  • ലോക്പാൽ സെലക്ഷൻ സമിതിയിലെ അംഗങ്ങൾ എത്രപേർ - അഞ്ച്
  • SC/ST, പിന്നാക്ക, ന്യൂനപക്ഷ, സ്ത്രീവിഭാഗങ്ങളിൽനിന്നുള്ളവർ എത്ര ശതമാനം ലോക്പാലിൽ ഉണ്ടായിരിക്കണം - 50 ശതമാനം
  • ഇന്ത്യയുടെ പ്രഥമ ലോക്പാലിനെ രാഷ്ട്രപതി നിയമിച്ചത് - 2019 Mar 19.
  • നിലവിലെ ലോകായുക്ത - ജസ്റ്റിസ് സിറിയക് ജോസഫ്.
  • നിലവിലെ ലോക്പാൽ - പിനാകി ചന്ദ്ര ഘോഷ്.
  • ലോക്പാൽ അംഗങ്ങൾ - 9( ചെയർമാൻ ഉൾപ്പെടെ).
  • ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് - L.M Singvi.
  • ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം - 1968.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Questions related to Sound

Open

ഒരു സെക്കന്റിൽ വസ്തുവിന് ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ? ആവൃത്തി.
ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ് ? തീവ്രത അല്ലെങ്കിൽ ഉച്ചത.
മനുഷ്യന്റെ ശ്രവണ പരിധി ? 20 Hz മുതൽ 20000 Hz വരെ.
മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം ? ലാരിംഗ്‌സ്.
ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ? ഖരം.
ശബ്ദം തരംഗങ്ങൾ എന്തുതരം തരംഗങ്ങളാണ് ? അനുദൈർഘ്യ തരംഗങ്ങൾ.
ശബ...

Open

65th National Film Awards

Open

65'th ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍.


പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്.
ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം - വിനോദ് ഖന്ന .
മികച്ച സിനിമ - വില്ലേജ് റോക്ക് സ്റ്റാര്‍സ്  .
മികച്ച സംവിധായകന്‍ - ജയരാജ്(ഭയാനകം) .
മികച്ച നടി - ശ്രീദേവി(മോം) .
മികച്ച നടന്‍ - റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍) .
മികച്ച സംഗീത സം...

Open

കേരള സാഹിത്യം ഭാഗം -2

Open

ചലച്ചിത്രത്തിന്റെ  പൊരുള് - വിജയകൃഷ്ണന് (ഉപന്യാസം).
ചെമ്മീന് - തകഴി (നോവല്).
തട്ടകം - കോവിലന് (നോവല്).
തത്ത്വമസി - സുകുമാർ അഴിക്കോട് (ഉപന്യാസം).
ദി ജഡജ്മെന്റ് - എന്. എന്. പിള്ള (നാടകം).
ദൈവത്തിന്റെ കാന് - എന്. പി. മുഹമ്മദ് (നോവല്).
ദൈവവചനങ്ങള് - മമുന്ദന് (നോവല്).
നക്ഷത്രങ്ങള് കാവല് - പി. പദ്മരാജന് (നോവല്).
ആലാടൻ -അണ്ണായിവാര്യര് (കവിത).
നാറനന്തു ഭൃണ്ണ...

Open