ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ് ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ് അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ് ഈ പാളിയുടെ സ്ഥാനം,
ഓസോണ്‍ എന്നത് ഓക്സിജന്‍റെ ഒരു വകഭേദമാണ്. എന്നാല്‍ ഓക്സിജനില്‍ നിന്ന് വ്യത്യസ്തമായി, മുന്ന് ഓക്സിജന്‍ ആറ്റം ചേര്‍ന്നാണ് ഒരു ഓസോണ്‍ മോളിക്യൂള്‍ രൂപമെടുക്കുന്നത്. ഇതിന്‍റെ രസതന്ത്ര ഫോര്‍മുല O3 എന്നാകുന്നു. 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും.
സ്ട്രാറ്റോസ്ഫിയര്‍ എന്ന് പറയപ്പെടുന്ന ഭൂമിയുടെ പ്രതലത്തില്‍ നിന്നും 15 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള അന്തരീക്ഷഭാഗത്ത് സാധാരണഗതിയില്‍ ഓസോണ്‍ കാണപ്പെടുന്നു. ഈ ഓസോണ്‍ മേഖലയാണ് സൂര്യരശ്മിയിലുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയില്‍ പതിക്കാതെ തടഞ്ഞു നിറുത്തുന്നതും. ക്ലോറോഫ്ലൂറോ കാർബണുകൾ അടക്കമുള്ള രാസവസ്തുക്കൾ ഓസോൺപാളിയെ നശിപ്പിക്കുന്ന വില്ലൻമാരാണ്. ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍സ് (CFCs) ആകുന്നു. ഫ്രിഡ്ജ്, ശീതികരണ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷനറുകള്‍ ഇവയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വസ്തുവാണിത്. ക്ലോറിന്‍ ചേര്‍ന്നിട്ടുള്ള പദാര്‍ത്ഥമാണിത്. ഇതിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. ഓസോൺ പാളിയുടെ നാശനം ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഒരു പ്രധാന വിപത്തായി മാറിയിരിക്കുകയാണ്.