വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ഭഗവാനും ഒന്നാണെന്ന സങ്കല്പം. ഇതിനെ ജീവാത്മാ-പരമാത്മാ ഐക്യം എന്ന് പറയുന്നു.
ഹൈന്ദവവിശ്വാസപ്രകാരം CE 788 - 820 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ് ശ്രീശങ്കരാചാര്യർ[. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈതവിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി തകർച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.
ശങ്കരദര്ശനം അദ്വൈതം എന്ന പേരിലറിയപ്പെടുന്നു. ഉപനിഷത്തുകളാണ് അതിന്റെ അടിസ്ഥാനം. 'ബ്രഹ്മസത്യം ജഗന്മിഥ്യ' എന്നതാണ് അദ്വൈതത്തിന്റെ അടിസ്ഥാന തത്ത്വം. എന്നുവച്ചാൽ "ബ്രഹ്മമാണ് സത്യം; ജഗത്ത് മിഥ്യയാണ്" ഈ ലോകത്തിൽ ബ്രഹ്മമല്ലാതെ (പ്രപഞ്ചത്തിന്റെ ആത്മാവ് അഥവാ ദൈവം) ഒന്നും നിലനിൽക്കുന്നില്ല. നമ്മുടെ ചുറ്റും കാണുന്ന ലോകവും ഭൗതികവസ്തുക്കളുമെല്ലാം മിഥ്യയാണ്. അവ വെറും തോന്നലാണ് അഥവാ മായയാണ്. മായാവാദം അദ്വൈതദർശനത്തിന്റെ അടിസ്ഥാന ഘടകമാണ്.
അദ്വൈതം എന്ന പദത്തിന്റെ അർത്ഥം 'രണ്ടില്ലാത്തത്' അഥവാ 'ഒന്നേയുള്ളു' എന്നാണ്. ജീവാത്മാവും (മനുഷ്യന്റെ ആത്മാവ്) പരമാത്മാവും (പ്രപഞ്ചത്തിന്റെ ആത്മാവ്) രണ്ടല്ല, ഒന്നുതന്നെയാണ് എന്ന് ശങ്കരൻ സമർത്ഥിക്കുന്നു. ജീവാത്മാവ് പരമാത്മാവിന്റെ ഭാഗമാണ്. അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാണ്), തത്ത്വമസി (നീയും അതുതന്നെ) എന്നിവ ഈ ആശയം സൂചിപ്പിക്കുന്ന പദങ്ങളാണ്.
ശങ്കരാചാര്യർ ഹിന്ദുമതത്തെ പരിഷ്കരിക്കാൻ ശ്രമിച്ചു. ഹിന്ദുമതത്തെ ഇപ്പോഴുള്ള രൂപത്തിലേക്ക് സംഘടിപ്പിച്ചെടുത്തത് അദ്ദേഹമാണെന്ന് കരുതപ്പെടുന്നു. ദൈവികമതത്തിലെ ആചാരാനുഷ്ഠനങ്ങളെയും മീമാംസകരെയും അദ്ദേഹം നിശിതമായി വിമർശിച്ചു. ബുദ്ധമതത്തെ വിമർശിച്ചുവെങ്കിലും അതിൽ നിന്ന് പല ആശയങ്ങളും അദ്ദേഹം സ്വീകരിച്ചു. അതിനാൽ ശങ്കരനെ പലപ്പോഴും 'പ്രച്ഛന്നബുദ്ധൻ' എന്നു വിളിക്കാറുണ്ട്. ശങ്കരാചാര്യർ ബുദ്ധമതത്തിൽ നിന്ന് 'സന്ന്യാസിമഠം' എന്ന ആശയം കടംകൊണ്ടു. തന്റെ സന്ദേശങ്ങൾ ഭാരതത്തിന്റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെ പുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ തോടകാചാര്യർ എന്നിവരാണവർ.
കേരളത്തിലെ തൃശ്ശൂരിൽ അദ്ദേഹം നാലു ചെറിയ മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്കേമഠം, തെക്കേമഠം, നടുവിൽമഠം, ഇടയിൽമഠം.
ആത്മബോധം, ഉപദേശഹസ്രി, മോഹമുഗ്ധാരം, വിവേകചൂഢാമണി, ശിവാനന്ദലഹരി എന്നിവയാണ് ശങ്കരാചാര്യരുടെ പ്രധാന കൃതികൾ. കൂടാതെ ഭഗവത്ഗീതക്കും ബ്രഹ്മസൂത്രത്തിനും അദ്ദേഹം ഭാഷ്യങ്ങൾ രചിച്ചിട്ടുണ്ട്.
Element Discovered By .
ഓക്സിജൻ ജോസഫ് പ്രീസ്റ്റ്ലി .
ഹൈഡ്രജൻ ഹെൻട്രി കാവൻഡിഷ് .
നൈട്രജൻ ഡാനിയൽ റൂഥർഫോർഡ് .
സിലിക്കൺ ബേർസേലിയസ് .
തോറിയം ബെർസേലിയസ് .
മെഗ്നീഷ്യം ജോസഫ് ബ്ലാക്ക് .
കാൽസ്യം ഹംഫ്രി ഡേവി .
പൊട്ടാസിയം ഹംഫ്രി ഡേവി .
സോഡിയം ഹംഫ്രി ഡേവി .
യുറേനിയം മാർട്ടിൻ ക്ലാപ്രോത്ത് .
റേഡിയം മേരി ക്യൂറി .
പൊളോണിയം മേരിക്യൂറി, പിയറി ക്യൂറി .
ക...
Archimedes\' Principle ( ആർക്കിമെഡീസ് പ്രിൻസിപ്പിൾ ) .
A body that is submerged in a fluid is buoyed up by a force equal in magnitude to the weight of the fluid that is displaced and directed upward along a line through the center of gravity of the displaced fluid.
Avogadro\'s Hypothesis ( അവഗാഡ്രോ സിദ്ധാന്തം ) .
Equal volumes of all gases at the same temperature and pressure contain equal numbers of molecules. It is, in fact, only true for ideal gases.
Bernoulli\'s Equation ( ബെർണോളി സമവാക്യം ) .
In an irrotational fluid, the sum of the static pressure, the weight of the fluid per unit mass times the height, and half the density times the velocity squared is constant throughout the fluid.
...