ഇന്ത്യയുടെ ദേശീയചിഹ്നമായി അംഗീകരിച്ചിട്ടുള്ള ശില്പമാണ് അശോകസ്തംഭം, ബുദ്ധമതപ്രചാരണാർഥം അശോകചക്രവർത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭംമാണിത്. മുന്ന് സിംഹങ്ങൾ മൂന്ന് ദിക്കിലേക്കും തിരിഞ്ഞ് നിൽക്കുന്ന രീതിയിലുള്ള ഈ ശില്പം അശോകൻ നിർമ്മിച്ച ഉത്തർ പ്രദേശിലെ സാരാനാഥിൽ സ്ഥിതിചെയ്യുന്ന സ്തൂപത്തിന്റെ മുകളിലാണ് നിലനിന്നിരുന്നത്. അശോകസ്തൂപം എന്നറിയപ്പെടുന്ന ഈ സ്തൂപം ഇന്നും നിലനിൽക്കുന്നുണ്ട്. സ്തംഭം ഇപ്പോൾ സാരാനാഥ് കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്.
ഈ സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള ഇരുപത്തിനാല് ആരക്കാലുകളുള്ള ചക്രമാണ് ഇന്ത്യയുടെ ദേശീയപതാകയുടെ മദ്ധ്യത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ ചിഹ്നമായും സ്വീകരിച്ചത് ഭരണഘടനാ ശില്പിയായ Dr.B.R.അംബേദ്കറുടെ നിർദ്ദേശപ്രകാരമാണ്. 1950 ജനുവരി 26 നാണ് ദേശീയ മുദ്രയായി അശോകസ്തംഭത്തെ ഭാരത സർക്കാർ അംഗീകരിച്ചത്. സ്വതന്ത്ര ഭാരതത്തിൽ പുറത്തിറക്കിയ രണ്ടാമത്തെ തപാൽ സ്റ്റാമ്പിൽ അശോക സ്തംഭത്തിന്റെ ചിത്രം അച്ചടിച്ചിരുന്നു.
ഇന്ത്യയുടെ ദേശീയ മുദ്രയായ "അശോക സ്തംഭത്തിൽ" ആകെ 8 മൃഗങ്ങൾ.. സിംഹം , കുതിര , കാള , ആന എന്നിവയാണ് ആ മൃഗങ്ങൾ, സിംഹം - 5, കുതിര - 1, കാള - 1, ആന - 1, ആകെ = 8. കൂടാതെ 4 ധർമ്മ ചക്രങ്ങളും ഉണ്ട്. അശോക സ്തംഭത്തിൽ കാണപ്പെടുന്ന മൃഗ പ്രതിമകൾ എല്ലാം തന്നെ പുരാണേതിഹാസങ്ങളിലെ ആശയങ്ങളോട് ബന്ധപ്പെട്ടവയാണ്. ഈ മൃഗങ്ങൾ പ്രപഞ്ചത്തിന്റെ ചതുർ ദിശകളെ പ്രതിരൂപാത്മകമായി പ്രതിനിധാനം ചെയ്യുന്നു. സിംഹം വടക്കു ദിക്കിന്റെയും കുതിര തെക്കു ദിക്കിന്റെയും ആന കിഴക്കു ദിക്കിന്റെയും കാള പടിഞ്ഞാറേ ദിക്കിന്റെയും പാലകരായി നിലകൊള്ളുന്നു. ഇന്ത്യയുടെ ദേശീയ മുദ്രയായ അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരനായിരുന്നു ദിനനാഥ് ഭാർഗവ.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.