Click here to view more Kerala PSC Study notes.
കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 - 11 മേയ് 2021) 1957, ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു് ഗൗരിയമ്മ ജനിച്ചതു്. 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വ്യക്തി, ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വനിത, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ റെക്കോർഡുകൾ കെ.ആർ ഗൗരിയമ്മയ്ക്ക് അവകാശപ്പെട്ടതാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. തൊഴിലാളി-കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നതിന്‍റെ പേരിൽ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഗൗരിയമ്മ സ്വന്തം ജീവിതം പറഞ്ഞ 'ആത്മകഥ'ക്ക് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Questions related to KR Gowri Amma
- കേരളത്തിലെ ആദ്യ വനിത മന്ത്രി
- കേരള സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത
- കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ എക്സൈസ് മന്ത്രി
- കേരളത്തില്‍ മന്ത്രിയായ ആദ്യ അവിവാഹിത
- JSS Party സ്ഥാപക നേതാവ് ആരായിരുന്നു
- ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വനിത നേതാവ്
- ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് നിയമസഭയില്‍ ഭൂപരിഷ്ക്കരണ ബില്‍ കൊണ്ടവന്ന റവന്യൂ മന്ത്രി
- ഒന്നാം മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി
- ഒന്നാം മന്ത്രിസഭയിൽ റെവന്യൂ, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്
- കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതല്‍ പ്രാവശ്യം തിരഞ്ഞെടുത്ത വനിത
- കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതല്‍ പ്രാവശ്യം മത്സരിച്ച വനിത
- കേരള നിയമസഭയിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച ആദ്യ റവന്യൂ മന്ത്രി
- കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രി
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വനിത
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത
- കേരളത്തില്‍ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത
- കേരളാ നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത
- ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്‌എസ്) രൂപവത്കരിച്ച നേതാവ്
- സാമൂഹികക്ഷേമ മന്ത്രിയെന്ന നിലയിൽ കേരളത്തിൽ വനിതാ കമ്മീഷൻ സ്ഥാപിക്കാൻ മുൻകൈയെടുത്തത്
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.