Click here to view more Kerala PSC Study notes.
ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് (കൺകറൻറ് ലിസ്റ്റ്) എന്നിങ്ങനെ 3 വിഭാഗങ്ങളായി ഈ അധികാരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
യൂണിയൻ ലിസ്റ്റ്
കേന്ദ്രസർക്കാരിന് (പാർലമെൻറിന്) മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് യൂണിയൻ ലിസ്റ്റ്. യൂണിയൻ ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ
- പ്രതിരോധം
- വിദേശകാര്യം
- റയിൽവേ
- തപാൽ
- ടെലിഫോൺ
- പോസ്റ്റോഫീസ്
- സേവിങ്സ് ബാങ്ക്
- ലോട്ടറി
- സെൻസസ്
- കസ്റ്റംസ് തീരുവ
- കോർപ്പറേഷൻ നികുതി
- വരുമാന നികുതി
സംസ്ഥാന ലിസ്റ്റ്
അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്. അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും. സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ
- ക്രമസമാധാനം
- പോലീസ്
- ജയിൽ
- തദ്ദേശഭരണം
- പൊതുജനാരോഗ്യം
- ഗതാഗതം
- കൃഷി
- പന്തയം
- കാർഷികാദായ നികുതി
- ഭൂനികുതി
- കെട്ടിട നികുതി
- ഫിഷറീസ്
കൺകറൻറ് ലിസ്റ്റ്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമ്മാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്. കൺകറൻറ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ
- വിദ്യാഭ്യാസം
- ഇലക്ട്രിസിറ്റി
- വനം
- ജനസംഖ്യ നിയന്ത്രണവും കുടുംബാസൂത്രണവും
- വിലനിയന്ത്രണം
- നീതിന്യായ ഭരണം (സുപ്രീം കോടതിയും ഹൈക്കോടതിയും ഒഴികെ)
- സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണം
- വിവാഹവും വിവാഹമോചനവും
- ക്രിമിനൽ നിയമങ്ങൾ
Questions about Union List, State List and Concurrent List
- കൺകറൻറ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം : 52
- മൂന്നു ലിസ്റ്റിലും ഇല്ലാത്ത വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള പാർലമെന്റിന്റെ അധികാരം അറിയപ്പെടുന്നത് :അവശിഷ്ടാധികാരം (Residuary Powers)
- യൂണിയൻ ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം :100
- യൂണിയൻ ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം :പാർലമെന്റിന്
- യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻറ് ലിസ്റ്റ് എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ : ഏഴാം ഷെഡ്യൂൾ
- ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം : 246
- സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം: 61
- സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം :സംസ്ഥാനങ്ങൾക്ക്
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.