ഭൂമിയുടെ കരഭാഗത്തിന്‍െറ ഏകദേശം മൂന്നിലൊന്നും മരുഭൂമിയാണ്. മറ്റു പ്രദേശങ്ങളില്‍നിന്നും വ്യത്യസ്തമായി വളരെകുറഞ്ഞ അളവ് മഴയാണ് മരുഭൂമികളില്‍ ലഭിക്കുക. അതിനാല്‍, മിക്ക ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ഇവിടെ വളരാന്‍ കഴിയില്ല. മിക്ക മരുഭൂമികളിലും വാര്‍ഷിക വര്‍ഷപാതം 400 മില്ലീമീറ്ററില്‍ താഴെയായിരിക്കും. 250 മില്ലീമീറ്ററില്‍ കുറവ് വാര്‍ഷിക വര്‍ഷപാതമുള്ളവ മുഴു മരുഭൂമികളാണ്. 250 മില്ലീമീറ്ററിനും 400-500 മില്ലീമീറ്ററിനും ഇടയില്‍ മഴ ലഭിക്കുന്നവയെ അര്‍ധ മരുഭൂമികള്‍ എന്നും വിളിക്കാം. ഭൂമിയിൽ മരുഭൂമി ഇല്ലാത്ത ഏക ഭൂഖണ്ഡം യൂറോപ്പാണ്.
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ആഫ്രിക്കന്‍ വന്‍കരയുടെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സഹാറ മരുഭൂമിയാണ്. ഇതിന് 90 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. സഹാറ പതിനായിരത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പ് പുല്പ്രദേശമായിരുന്നു എന്ന് ഭൗമശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. സഹാറയെ കൂടാതെ നമീബ്, കലഹാരി എന്നീ മരുഭൂമികളും ആഫ്രിക്കയില്‍ സ്ഥിതിചെയ്യുന്നു. അതായത് ആഫ്രിക്കയുടെ മൂന്നിലൊന്നുഭാഗവും മരുഭൂമിയാണ്.
രാജസ്ഥാന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഥാര്മരുഭൂമി, ഗോബി, കൈസിന്കും, തക്ലമകന്‍ എന്നിവ ഏഷ്യയിലെ പ്രധാന മരുഭൂമികളാണ്. ഭൂമിയിലെ ഏറ്റവും തണുത്ത മരുഭൂമിയാണ് ഗോബി. ഡെത്ത് വാലി മരുഭൂമികള്‍ വടക്കേ അമേരിക്കയിലും അറ്റക്കാമ, പാറ്റഗോണിയ മരുഭൂമികള്‍ തെക്കേ അമേരിക്കയിലും സ്ഥിതിചെയ്യുന്നു. ഭൂമിയിലെ ഏറ്റവും വരണ്ട മരുഭൂമിയാണ് അറ്റക്കാമ. അറ്റക്കാമയില്‍ മഴ ലഭിച്ചിട്ട് നാല്പത് വര്‍ഷത്തിലേറെയായി. ഗ്രേറ്റ് വിക്ടോറിയ, ഗ്രേറ്റ് സാന്‍ഡി, ഗിബ്സന്, സിംസണ്‍ എന്നിവ ആസ്ത്രേലിയന്‍ മരുഭൂമികളാണ്.
മഞ്ഞുമൂടിക്കിടക്കുന്ന വന്ധ്യമായ പ്രദേശമായതിനാല്‍ അന്റാര്‍ട്ടിക്കയും മരുഭൂമിയായാണ് ഗണിക്കപ്പെടുന്നത്. തണുത്തുറഞ്ഞ ദക്ഷിണ ധ്രുവപ്രദേശം വൈറ്റ് ഡെസര്‍ട്ട് എന്നാണറിയപ്പെടുന്നത്.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.മലയാള വ്യാകരണം - ശൈലികള്‍ .
1. കൈ കഴുകുക : ഉപേക്ഷിച്ച് രക്ഷപെടുക .
2. കോടാലി : ഉപദ്രവകാരി .
3. ഗണപതിക്കല്ല്യണം :നാളെനാളെയെന്ന് നീണ്ടുപോവുക .
4. ഗ്രന്ഥകീടം : പുസ്തകപ്പുഴു .
5. ചക്രം ചവിട്ടുക : വല്ലാതെ ബുദ്ധിമുട്ടുക .
6. ജലരേഖ : വെള്ളത്തിൽ വരച്ച വരപോലെ പാഴിലായത് .
7. തട്ടിവിടുക : കൂസലില്ലതെ ഓരോന്ന് പറയുക .
8. താപ്പാന : തഴക്കവും ...
രാജ്യങ്ങളും സ്വാതന്ത്ര്യദിനവും.
Countries Independence day .
അഫ്ഗാനിസ്ഥാൻ ആഗസ്റ്റ് 19 .
അമേരിക്ക ജുലൈ 4 .
അർമേനിയ മേയ് 28 .
അൾജീരിയ ജൂലൈ 3 .
ആസ്ട്രേലിയ ജനുവരി 4 .
ഇന്ത്യ ആഗസ്റ്റ് 15 .
ഇറ്റലി മാർച്ച് 26 .
ഇസ്രായേൽ ഏപ്രിൽ 3 .
ഇൻഡോനേഷ്യ ആഗസ്റ്റ് 17 .
ഉസ്ബക്കിസ്ഥാൻ ആഗസ്റ്റ് 24 .
കാനഡ ജൂലൈ 11 .
കെനിയ ഡിസംബർ 12 .
കൊറിയ ആഗസ്റ്റ് 15 .
ഗ്രീസ് മാർച്ച് 25 .
...
അഗ്നിസാക്ഷി – ലളിതാംബികാ അന്തര്‍ജ്ജനം (നോവല്‍ ).
അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം).
അമ്പലമണി – സുഗതകുമാരി (കവിത).
അയ്യപ്പ പ്പ ണിക്കരുടെ കൃതികള്‍ – അയ്യപ്പപ്പണിക്കര്‍ (കവിത).
അയല്‍ക്കാര്‍ – പി. കേശവദേവ് (നോവല്‍ ).
അരങ്ങു കാണാത്ത നടന് – തിക്കോടിയന് (ആത്മകഥ).
അറബിപ്പൊന്ന് – എം.ടി- എന്‍. പി. മുഹമ്മദ് (നോവല്‍ ).
അവകാശികള്‍ – വിലാസിനി (നോവല്‍ ). LI...