Facts about Hormones in humans Facts about Hormones in humans


Facts about Hormones in humansFacts about Hormones in humans



Click here to view more Kerala PSC Study notes.

The following is a list of hormones found in Homo sapiens.


  • മാസ്റ്റര്‍ ഗ്രന്ഥി എന്നറിയപ്പപെടുന്നത്‌ പീയുഷ ഗ്രന്ഥി.
  • യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്നത്‌ തൈമസ്‌. തൈമോസിനാണ്‌ യുവത്വഹോര്‍മോണ്‍.
  • ഐലറ്റ്‌സ്‌ ഓഫ്‌ ലാ൯ഗര്‍ഹാന്‍സ്‌ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ്‌ ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍ എന്നിവ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്‌ സ്ഥിരമായി നിലനിര്‍ത്തുന്നത്‌ ഈ ഹോര്‍മോണുകളാണ്‌.
  • അഡ്രിനല്‍ ഗ്രന്ഥിയുടെ ഉൾഭാഗമായ മെഡല്ല ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ്‌ അഡ്രീനാലിന്‍, നോര്‍ അഡ്രിനാലിന്‍ എന്നിവ.
  • അഡ്രിനല്‍ ഗ്രന്ഥിയുടെ ഭാഗമായ കോര്‍ട്ടക്‌സാണ്‌ ലൈംഗിക ഹോര്‍മോണുകളായ ഇസ്ട്രോജന്‍, ആന്‍ഡ്രോജന്‍ എന്നിവ ഉത്പാദിപ്പിക്കുന്നത്‌.
  • അഡ്രീനല്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ്‌ അല്‍ഡോസ്റ്റിറോണ്‍, കോര്‍ട്ടിസോൾ  എന്നിവ.
  • ആഗ്നേയ ഗ്രന്ഥികളില്‍ (pancreas) കൂട്ടമായി കാണപ്പെടുന്ന അന്തഃസ്രാവി കോശങ്ങളാണ്‌ ഐലറ്റസ്‌ ഓഫ്‌ ലാന്‍ഗര്‍ഹാന്‍സ്‌.
  • ആന്തരാവയവങ്ങളും ശരീരത്തിന്റെ അഗ്രഭാഗങ്ങളും മാത്രം വളരുന്ന അവസ്ഥയാണിത്‌.
  • ഇന്‍സുലിന്റെ ഉത്പാദനം കുറഞ്ഞാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ വര്‍ധിക്കുന്നു. അധികമുള്ള ഗ്ലുക്കോസ്‌ മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്നു. ഇതാണ്‌ പ്രമേഹരോഗം. (Diabetes Mellitus).
  • ഏത്‌ അടിയന്തരാവസ്ഥയേയും നേരിടാന്‍ ശരീരത്തെ സജ്ജമാക്കുന്ന ഹോര്‍മോണാണ്‌ അഡ്രിനാലിന്‍. അതിനാലിത്‌ അടിയന്തര ഹോര്‍മോണ്‍ എന്നറിയപ്പെടുന്നു.
  • കോശങ്ങൾ തമ്മിലും കോശങ്ങൾക്കുള്ളിലും നടക്കുന്ന പ്രവർത്തനങ്ങളെ രാസീയമായി  സമന്വയിപ്പിക്കുന്നത് ഹോർമോണുകളാണ്.
  • ഗര്‍ഭാശയ ഭിത്തിയുടെ സങ്കോചത്തിനു സഹായിക്കുന്നതിലൂടെ പ്രസവം സുഗമമാക്കുന്ന ഹോര്‍മോണാണ്‌ ഓക്സിടോസിന്‍. സ്തനങ്ങളില്‍നിന്നും പാല്‍ ചുരത്താനും ഈ ഹോര്‍മോണ്‍ ആവശ്യമാണ്‌.
  • തലച്ചോറിന്റെ അടിഭാഗത്തായി പയറുവിത്തിന്റെ ആകൃതിയില്‍ കാണുന്ന ഗ്രന്ഥിയാണ്‌ പിയൂഷ ഗ്രന്ഥി (Pitutary Gland).
  • തൈറോക്സിന്റെ അളവ്‌ കൂട്ടുമ്പോഴുണ്ടാകുന്ന രോഗമാണ്‌ എക്സ്‌ഓഫ്താല്‍മിക്‌ ഗോയിറ്റര്‍.
  • തൈറോക്സിന്റെ കുറവുമൂലം മാനസികവും ശാരീരകവുമായി വളര്‍ച്ച മുരടിക്കുന്ന അവസ്ഥയാണ്‌ ക്രട്ടനിസം.
  • തൈറോക്സിന്റെ കുറവുമൂലം മുതിര്‍ന്നവരിലുണ്ടാകുന്ന രോഗമാണ്‌ മിക്സഡിമ (Myxoedema).
  • തൈറോയിഡ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ്‌ തൈറോക്സിന്‍. തൈറോക്സിന്റെ നിര്‍മാണത്തിന്‌ അയോഡിന്‍ ആവശ്യമാണ്‌.
  • തൈറോയിഡ്‌ ഗ്രന്ഥിയാണ്‌ ആഡംസ്‌ ആപ്പിൾ എന്നറിയപ്പെടുന്നത്‌.
  • തൈറോയ്ഡ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മറ്റൊരു ഹോര്‍മോണാണ്‌ കാല്‍സിടോണിന്‍. കാല്‍സിടോണിനും പാരാതൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പാരതൊര്‍മോണും ചേര്‍ന്നാണ്‌ രക്തത്തിലെ കാത്സ്യത്തിന്റെ അളവ്‌ ക്രമീകരിക്കുന്നത്‌.
  • ദഹിച്ച ആഹാരത്തിന്റെ ആഗിരണസമയത്ത്‌ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്‌ കൂടുതലായിരിക്കും. വിശക്കുന്ന സമയത്ത്‌ ഗ്ലൂക്കോസിന്റെ ആളവ്‌ കുറവായിരിക്കും.
  • പാരാതൊര്‍മോണ്‍ ഹോര്‍മോണിന്റെ കുറവുമൂലം, രക്തത്തില്‍ കാത്സ്യത്തിന്റെ അളവ്‌ കുറയുന്നു. ഇത്‌ പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ടെറ്റനി എന്ന രോഗമുണ്ടാക്കുന്നു. പേശികൾ വലിഞ്ഞുമുറുകുന്നതാണ്‌ ടെറ്റനിയുടെ ലക്ഷണം.
  • ഭ്രൂണാവസ്ഥയില്‍ പ്രവര്‍ത്തനം തുടങ്ങി, കൗമാര പ്രായം കഴിയുമ്പോഴേക്കും നശിച്ചുപോകുന്ന ഗ്രന്ഥിയാണ്‌ തൈമസ്‌. കുട്ടികൾക്ക്‌ രോഗപ്രതിരോധശേഷി നല്‍കുന്ന തൈമോസിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്‌ ഈ ഗ്രന്ഥിയാണ്‌.
  • മനുഷ്യനിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയാണ്‌ തൈറോയിഡ്‌ ഗ്രന്ഥി.
  • മനുഷ്യരിലെ രാസസന്ദേശ വാഹകരാണ് ഹോർമോണുകൾ. രക്‌തമാണ് ഹോർമോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വഹിച്ചു കൊണ്ടുപോകുന്നത്.
  • മനുഷ്യരില്‍ വളര്‍ച്ചയുടെ ഘട്ടം കഴിഞ്ഞ്‌ സൊമാറ്റോട്രോഫിന്‍ ഉത്പാദനം കൂടുന്നതിനാലാണ്‌ അക്രൊമെഗാലി (Acromegaly) രോഗം ഉണ്ടാവുന്നത്‌.
  • മാംസ്യം, കൊഴുപ്പ്‌ എന്നിവയുടെ വിഘടനത്തെ ഉത്തേജിപ്പിക്കുന്നത്‌ കോര്‍ട്ടിസോൾ. അലര്‍ജി, നീര്‍വീക്കം എന്നിവയെ കോര്‍ട്ടിസോൾ തടയുന്നു. ഇക്കാരണത്താല്‍ സന്ധിവീക്കം, ആസ്ത്മ എന്നിവയ്ക്ക്‌ ഓഷധമായിത്‌ ഉപയോഗിക്കുന്നു.
  • മൂത്രത്തിലെ പഞ്ചസാരയുടെ അളവ്‌ അറിയാന്‍ ബനഡിക്റ്റ്‌ ലായനി ഉപയോഗിക്കുന്നു.
  • രക്തത്തില്‍ ആവശ്യത്തിന്‌ അയോഡിന്‍ ഇല്ലാത്തതിനാല്‍ തൈറോയിഡ്‌ ഗ്രന്ഥി വികസിക്കുന്നതാണ്‌ ഗോയിറ്റര്‍ രോഗം.
  • രക്തത്തില്‍ ജലത്തിന്റെ അളവ്‌ കൂടിയാല്‍ എ.ഡി.എച്ച്‌. സ്രവിക്കുന്നത്‌ കുറയുന്നു. എ.ഡി.എച്ച്‌. ഉത്പാദനം തീരെ കുറഞ്ഞാല്‍ മൂത്രത്തിലൂടെ ധാരാളം ജലം നഷ്ടമാവുന്നു. ഈ രോഗമാണ്‌ ഡയബറ്റിസ്‌ ഇന്‍സിപ്പിഡസ്‌ (Diabetes Insipidus).
  • വളര്‍ച്ചയ്ക്കും ശരീരഭാരം കൂട്ടാനുമുള്ള സൊമാറ്റോ ട്രോഫിന്‍ എന്ന വളര്‍ച്ച ഹോര്‍മോണ്‍ നേരിട്‌ ശരീര കോശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. പീയുഷ ഗ്രന്ഥിയാണിത്‌ ഉത്പാദിപ്പിക്കുന്നത്‌.
  • വൃക്കയുടെ തൊട്ടുമുകളില്‍ ഒരു തൊപ്പിപോലെ കാണപ്പെടുന്ന ഗ്രന്ഥിയാണ്‌ അഡ്രിനല്‍ ഗ്രന്ഥി. ഈ ഗ്രന്ഥി, സ്ത്രീകളില്‍ ചെറുതും പുരുഷന്മാരില്‍ വലുതുമാണ്‌.
  • ശരീരത്തിലെ ജൈവഘടികാരം (Biological Clock) എന്നറിയപ്പെടുന്നത്‌ പീനിയല്‍ ഗ്രന്ഥി. മെലടോണ്‍, സിറടോണ്‍ എന്നിവയാണ്‌ പീനിയല്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകൾ. രാത്രിയില്‍ രക്തത്തില്‍ മെലടോണിന്റെ അളവ്‌ കൂടുന്നതാണ്‌ ഉറക്കത്തിനു കാരണം.
  • ശരീരത്തില്‍നിന്നുള്ള സോഡിയം നഷ്ടം നിയന്ത്രിക്കുന്നത്‌ അല്‍ഡോസ്റ്റിറോണ്‍. പൊട്ടാസ്യം അയോണുകളെ പുറംതള്ളുന്നതും, വൃതിവ്യാപനമര്‍ദം ക്രമീകരിക്കുന്നതും ഈ ഹോര്‍മോണാണ്‌. രക്തത്തിലെ ജല-ലവണ തുലനാവസ്ഥ നിലനിര്‍ത്തുന്നതും ഇതാണ്‌.
  • സൊമാറ്റോട്രോഫിന്റെ ഉത്പാദനം കുറയുന്നതിലൂടെ ശരീരവളര്‍ച്ച ആനുപാതികമായി കുറയുന്ന അവസ്ഥയാണ്‌ വാമനത്വം (Dwarfism). സൊമാറ്റോ ട്രോഫിന്റെ ഉത്പാദനം അധികമാക്കുന്നതിന്റെ ഫലമാണ്‌ ഭീമാകാരത്വം (Gigantism).
  • ഹൈപ്പോ തൈറോയിഡിസം തൈറോക്സിന്റെ ഉത്പാദനം കുറയുന്നതു കൊണ്ടുണ്ടാവുന്നതാണ്‌. തൈറോക്സിന്റെ ഉത്പാദനം കൂടുന്നതിനാലാണ്‌ ഹൈപ്പര്‍ തൈറോയിഡിസം ഉണ്ടാവുന്നത്‌.
  • ഹൈപ്പോതലാമസ്‌ നിര്‍മിക്കുന്ന ഹോര്‍മോണുകളാണ്‌ വാസോപ്രസിന്‍, ഓക്സിടോസിന്‍ എന്നിവ. ആന്‍റിഡൈയൂററ്റിക്‌ ഹോര്‍മോണ്‍ (ADH) എന്നറിയപ്പെടുന്ന ഹോര്‍മോണാണ്‌ വാസോപ്രസ്സിന്‍.


More info: https://en.wikipedia.org/wiki/List_of_human_hormones

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Questions related to Economics

Open

1860-ലെ ഇന്ത്യൻ ഇൻകം ടാക്സ് നിയമം ആസൂത്രണം ചെയ്തത് ? ജെയിംസ് വിൽസൺ.
ATM കളുടെ മുന്കാമി ആയ ട്ടോക്യുടെൽ മെഷീൻ നിർമിച്ചത് ? ഡൊണാൾഡ് സി. വെറ്റ്സൺ‌.
LIC യുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടർ ? ഉഷാ സഗ്വാൻ.
RBI ആദ്യ ഗവർണ്ണർ ? സർ ഓസ്ബോൺ ആർക്കൽ സ്മിത്ത്.
RBI ഗവർണ്ണർ ആയ ശേഷം PM ആയത് ? മൻമോഹൻ സിങ് .
RBIയുടെ ആദ്യ ഇന്ത്യൻ ഗവർണ്ണർ ? സി.ഡി.ദേശ്മുഖ്.
SBIയുടെ ആദ്യ വനിത ചെയർപേഴ്സൺ ? അരുന്ധതി ഭ...

Open

Hand-loom industry

Open

ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രഖ്യാപിച്ചത്? നരേന്ദ്രമോദി.
ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ? തിരുവനന്തപുരം (കുറവ് - വയനാട്).
ഏറ്റവും കൂടുതൽ കൈത്തറികൾ ഉള്ള ജില്ല ? കണ്ണൂർ .
കേരളത്തിൽ കൈത്തറി തൊഴിലാളികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ? തനിമ തിരുവനന്തപുരം), കൃതിക (കണ്ണൂർ).
കൈത്തറി ദിനത്തിന്റെ പ്രഖ്യാപനത്തിന് പ്രേരക ശക്തിയായ ചരിത്ര പ്രസ്ഥാനം? ...

Open

Athletes and their Books

Open

അൺ ബ്രേക്കബിൾ - മേരികോം .
ആൾ റൗണ്ട് വ്യൂ - ഇമ്രാൻ ഖാൻ .
ഇന്ത്യൻ സമ്മേർസ് - ജോൺ റൈറ്റ് .
എ ലോങ് ഇന്നിങ്‌സ് - വിജയ് ഹസ്സാരെ .
ഐഡൽഡ് - സുനിൽ ഗാവാസ്കർ.
ഓപ്പൺ - ആന്ദ്രേ അഗാസി .
കരിക്കറ്റ് മൈ സ്റ്റൈൽ  - കപിൽ ദേവ്  .
കെ.പി - കെവിൻ പിറ്റേഴ്‌സൺ  .
കോൺട്രിവേഴ്സിയലി യുവേഴ്സ് - ഷൊയ്‌ബ്‌ അക്തർ .
ടരൂ കളേഴ്സ് -  ആദം ഗിൽ ക്രിസ്റ്റ് .
ടൈഗേഴ്സ് ടെയി...

Open