Click here to view more Kerala PSC Study notes.
എബ്രഹാം ലിങ്കൺ
അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. (ജീവിതകാലം: 1809 - 1865). തോമസ് ലിങ്കന്റെയും നാന്‍സി ഹാക്കിന്റെയും മകനായി 1809 ഫെബ്രുവരി 12-ാം തീയതിയാണ് എബ്രഹാം ലിങ്കന്റെ ജനനം. അമേരിക്കൻ പ്രസിഡന്റുമാരിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും വലിയ മഹാനാണ് എബ്രഹാം ലിങ്കണ്‍. അദ്ദേഹം അടിമത്വം നിർത്തലാക്കി. 1861 നും 1865 നും ഇടയിൽ അമേരിക്കൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ച, അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു 865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്, നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ് ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് അബ്രഹാം ലിങ്കൺ.
Questions about Abraham Lincoln
- To which political party did Abraham Lincoln belong when he became President? Republican
- What famous speech of Abraham Lincolns is considered one of the great speeches in U.S. history? Gettysburg Address
- The Rail Spliter എന്നറിയപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ
- അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റ് - എബ്രഹാം ലിങ്കൺ
- അമേരിക്കയിലെ ആഭ്യന്തര കലാപം കഴിഞ്ഞ് 5 ദിവസത്തിനുശേഷം വെടിയേറ്റ യു.എസ് രാഷ്‌ട്രപതി - ലിങ്കൺ
- അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് എബ്രഹാം ലിങ്കൺ - 16
- അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ നിയമിച്ചതാര് - ലിങ്കൺ
- എബ്രഹാം ലിങ്കന്റെ ഭാര്യയുടെ പേര് - മേരി ടോഡ്
- എബ്രഹാം ലിങ്കൺ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം - സ്‌പിങ്ഫീൽഡ്
- എബ്രഹാം ലിങ്കൺ എത്ര പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് - 2
- എബ്രഹാം ലിങ്കൺ ജനിച്ച 1809 ഫെബ്രുവരി 12-ന് ജനിച്ച ശാസ്ത്രജ്ഞൻ - ചാൾസ് ഡാർവിൻ
- എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട വർഷം - 1865
- എവിടെവെച്ചാണ് എബ്രഹാം ലിങ്കൺ വധിക്കപ്പെട്ടത് - വാഷിങ്ടൺ ഡി.സി
- ഏറ്റവും മഹാനായ അമേരിക്കൻ പ്രസിഡന്‍റ് എന്ന് പല ചരിത്രകാരന്മാരും വിലയിരുത്തുന്നത് ആരെയാണ് - ലിങ്കൺ
- ഒരു അടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതു പോലെത്തന്നെ ഒരു യജമാനനായിരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞതാര് - ലിങ്കൺ
- ഒരു ശത്രുവിനെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല വഴി അയാളെ സുഹൃത്താക്കുക എന്നതാണ് - ആരുടെ വാക്കുകൾ - ലിങ്കൺ
- കുറച്ചുപേരെ എല്ലാക്കാലവും വിഡ്ഢികളാക്കാം എല്ലാവരെയും കുറച്ചു കാലത്തേക്ക് വിഡ്ഢികളാക്കാം, എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഢികളാക്കാൻ ആർക്കും കഴിയില്ല –എന്നു പറഞ്ഞതാര് - ലിങ്കൺ
- ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണമെന്‍റ് ഭൂമുഖത്തു നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല എന്നു പറഞ്ഞതാര് - ലിങ്കൺ
- ജനത്യപത്യത്തെ നിർവചിച്ച ലിങ്കന്റെ പ്രശസ്തമായ പ്രസംഗം - ഗെറ്റിസ്ബർഗ്
- ജനാധിപത്യത്തിന് പ്രശസ്തമായ നിർവചനം നൽകിയ അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ
- പതിനാറാമത്തെ അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ
- പദവിയിലിരിക്കെ അന്തരിച്ച അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ
- പോസ്റ്മാസ്റ്ററായി പ്രവർത്തിച്ച ശേഷം അമേരിക്കൻ പ്രസിഡന്റായത് - എബ്രഹാം ലിങ്കൺ
- പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത് - എബ്രഹാം ലിങ്കൺ
- മഹാനായ വിമോചകൻ എന്നറിയപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ
- റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ആദ്യ അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ
- ലിങ്കൺ മെമ്മോറിയൽ എവിടെയാണ് - വാഷിങ്ടൺ ഡി.സി
- വധിക്കപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ് - എബ്രഹാം ലിങ്കൺ
- വെടിയുണ്ടകളേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ് എന്ന് പറഞ്ഞത് - എബ്രഹാം ലിങ്കൺ
- സഹായിക്കാൻ മനസ്സുള്ളയാളിനാണ് വിമർശിക്കാൻ അവകാശമുള്ളത് –ഇത് പറഞ്ഞതാര് - ലിങ്കൺ
- സ്പ്രിംഗ് ഫീൽഡിൽ അന്ത്യനിദ്ര കൊള്ളുന്ന അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ
- ഹോണസ്റ്റ് ഏബ് എന്നറിയപ്പെടുന്ന അമേരിക്കൻ പ്രസിഡന്‍റ് - ലിങ്കൺ
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.