Vaccine Vaccine


VaccineVaccine



Click here to view more Kerala PSC Study notes.

A vaccine is a biological preparation that provides active acquired immunity to a particular infectious disease. A vaccine typically contains an agent that resembles a disease-causing microorganism and is often made from weakened or killed forms of the microbe, its toxins, or one of its surface proteins. The agent stimulates the body's immune system to recognize the agent as a threat, destroy it, and to further recognize and destroy any of the microorganisms associated with that agent that it may encounter in the future.


ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം. രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശേഷിയുള്ള ശ്വേത രക്താണുക്കളെ നേരത്തെ സജ്ജമാക്കുകയാണ് വാക്സിനേഷനിൽ ചെയ്യുന്നത്. ആന്റിജനുകളുടെ സാന്നിധ്യം മനസ്സിലാക്കി അവയ്ക്കെതിരെ ഉത്തേജിതമാകുവാൻ ലിംഫോസൈറ്റുകൾക്ക് കഴിവുണ്ട്. ജീവനുള്ളവയും ഇല്ലാത്തവയുമായ രോഗാണുക്കളെ വാക്സിനുകളായി ഉപയോഗപ്പെടുത്തുന്നുണ്ട്. പേപ്പട്ടി വിഷബാധയ്കെതിരെയുള്ള റാബിസ് വാക്സിനുകൾ, പോളിയോ രോഗത്തിനതിരെയുള്ള സാൽക്ക് വാക്സിനുകൾ എന്നിവയിൽ മൃതങ്ങളായ അണുക്കളെയാണ് ഉപയോഗിക്കുന്നത്. ക്ഷയരോഗത്തിനെതിരെയുള്ള ബി.സി.ജി കുത്തിവയ്പിന് ജീവനുള്ളതും നിർവീര്യമാക്കപ്പെട്ടതുമായ രോഗാണക്കളെ ഉപയോഗിക്കുന്നു. വസൂരി രോഗബാധയ്കെതിരെ സജീവമായ ഗോവസൂരി രോഗാണുക്കളെയാണ് ഉപയോഗിച്ചിരുന്നത്. ചില വാക്സിനുകളിൽ രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന ടോക്സിനുകൾ നിർവീര്യമാക്കിയാണ് ഉപയോഗിക്കുന്നത്.

Questions related to vaccine 

  • 'മൈക്രോബയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്‌? ലൂയി പാസ്ചര്‍ 
  • 'രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്‌? എഡ്വാര്‍ഡ്‌ ജെന്നര്‍
  • 1955-ല്‍ ആദ്യത്തെ പോളിയോ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത അമേരിക്കന്‍ ശാസ്ത്രജ്ഞനാര്‌? ജൊനാസ്‌ സാല്‍ക്ക്‌
  • Chance favors only the prepared mind എന്ന പ്രസിദ്ധമായ വാക്യം ഏത്‌ ശാസ്ത്രജ്ഞന്റെതാണ്‌? ലൂയി പാസ്ചര്‍
  • ഇന്ത്യയിലെ കുട്ടികളെയെല്ലാം വാക്സിനിലൂടെ തടയാവുന്ന ഏഴ്‌ രോഗങ്ങളില്‍നിന്ന്‌ മുക്തമാക്കാന്‍ ലക്ഷ്യമിട്ട്‌ 2014 ഡിസംബര്‍-25 ന്‌കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയേത്‌? മിഷന്‍ ഇന്ദ്രധനുഷ്‌
  • ഏത്‌ രോഗത്തിനെതിരെയുള്ള വാക്‌സിനാണ്‌ സ്റ്റാന്‍ലിപ്ലോട്ട്കിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്‌? റുബെല്ല
  • ഏത്‌ രോഗത്തിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചതിലൂടെയാണ്‌ ഹിലാരി കോപ്രോവ്സ്‌ക്കി പ്രശസ്തന്‍? പോളിയോ വാക്‌സിന്‍
  • ഏത്‌ രോഗത്തെ തടയാനാണ്‌ ബി.സി.ജി.വാക്‌സിന്‍ ഉപയോഗിക്കുന്നത്‌? ക്ഷയം
  • ഏത്‌ രോഗത്തെ പ്രതിരോധിക്കാനുള്ളതാണ്‌ വേരിസെല്ലാ വാക്‌സിന്‍? ചിക്കന്‍പോക്‌സ്‌
  • ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്‌ എന്നിവയെ പ്രതിരോധിക്കാനുള്ള സംയുക്തവാക്‌സിന്‍ ഏത്‌? ഡി.പി.ടി. വാക്‌സിന്‍
  • നാല്‍പ്പതിലേറെ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിലൂടെ, ഏറ്റവുമധികം വാക്‌സിനുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ എന്ന ഖ്യാതിക്കുടമയായ അമേരിക്കക്കാരനാര്‌? മൌറിസ്‌ഹില്ലെമാന്‍
  • ന്യുമോണിയ, മെനിന്‍ ജൈറ്റിസ്‌ എന്നിവയ്ക്ക്‌ കാരണമാകുന്ന ഏത്‌ ബാകീരിയയെ ചെറുക്കാനാണ്‌ കുട്ടികൾക്ക്‌ ഹിബ്‌ വാക്‌സിന്‍ നല്‍കുന്നത്‌? ഹിമോഫിലസ്‌ ഇന്‍ഫ്ലുവന്‍സ ടൈiപ്പ്‌-ബി
  • പേവിഷബാധ, ആന്ത്രാക്‌സ്‌ എന്നിവക്കെതിരെയുള്ള ആദ്യത്തെ ഫലപ്രദമായ വാക്‌സിനുകൾ കണ്ടുപിടിച്ചതാര്‌? ലൂയി പാസ്ചര്‍
  • പ്രതിരോധ ഓഷധങ്ങളെ സൂചിപ്പിക്കാന്‍ വാക്‌സിന്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചു ശാസ്ത്രജ്ഞനാര്‌? എഡ്വാര്‍ഡ്‌ ജെന്നര്‍
  • ഫ്രഞ്ച്‌ ശാസ്തൂജ്ഞന്‍മാരായ ആല്‍ബെര്‍ട്ട്‌കാല്‍മെറ്റെ, കാമില്ലെ ഗ്വെറിന്‍ എന്നിവര്‍ ചേര്‍ന്ന്‌ വികസിപ്പിച്ചെടുത്ത വാക്‌സിനേത്‌? ബി.സി.ജി.വാക്സിന്‍
  • ബി.സി.ജി. എന്നതിന്റെ മുഴുവന്‍ രൂപം എന്ത്‌? ബാസിലസ്‌ കാല്‍മൈറ്റെ-ഗ്വെറിന്‍
  • ഭൂമുഖത്തുനിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായിലോകാരോഗ്യ സംഘടന 1979-ല്‍ പ്രഖ്യാപിച്ച രോഗമേത്‌? വസൂരി
  • മഞ്ഞപ്പനിക്കെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്തതിന്‌ 1951-ലെ വൈദ്യ ശാസ്ത്ര നൊബേല്‍ സമ്മാനം നേടിയതാര്‌? മാക്‌സ്‌ തെയ്ലര്‍
  • ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ ഏത്‌ രോഗത്തിനെതിരെ ഉള്ളതായിരുന്നു? വസൂരി
  • ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാര്‌? എഡ്വാര്‍ഡ്‌ ജെന്നര്‍
  • ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണക്കാരായ ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ ഏജന്‍സി ഏത്‌? യൂണിസെഫ്‌
  • ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്‍ഷമേത്‌? 2014 മാര്‍ച്ച്‌
  • വായിലൂടെ നല്‍കാനാവുന്ന പോളിയോ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്‌ ആരാണ്‌? ആല്‍ബര്‍ട്ട്‌ സാബിന്‍
  • ഹെപ്പറെ്റ്റിസ്‌- ബി ക്കെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ചിലിയന്‍ ശാസ്ത്രജ്ഞനാര്‌? പാബ്ലോ ഡി ടി വാലെന്‍സുവേല
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Union List, State List and Concurrent List

Open

ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് (കൺകറൻറ് ലിസ്റ്റ്) എന്നിങ്...

Open

Major Museums in Kerala

Open

കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ A. P. J. Abdul Kalam മ്യൂസിയം പുനലാൽ .
അറയ്ക്കൽ മ്യൂസിയം കണ്ണൂർ .
ആദ്യത്തെ മെഴുക് മ്യൂസിയം ഇടപ്പള്ളി ;കൊച്ചി .
ആർക്കിയോളജിക്കൽ മ്യൂസിയം തൃശ്ശൂർ .
ആർട്ട് മ്യൂസിയം തൃശ്ശൂർ .
ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം തിരുവനന്തപുരം .
ഇൻഡോ പോർച്ചുഗീസ് മ്യൂസിയം ഫോർട്ട് കൊച്ചി .
ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം തൃപ്പൂണിത്തുറ ഹ...

Open

Malayalam Grammar - Synonyms

Open

മലയാള വ്യാകരണം - പര്യായപദങ്ങൾ ഇല = പത്രം,  ഛദനം, ദലം  .
കണ്ണ് = അക്ഷി,  നയനം,  നേത്രം,  ചക്ഷുസ്സ്,  ലോചനം .
കുതിര = അശ്വം,  വാജി,  വാഹം .
ഗുഹ = ബിലം, ദരി,  ഗഹ്വരം .
ഗൃഹം = ഭവനം,  ഗേഹം,  സദനം,  വേശ്മം .
ചിറക് = പക്ഷം,  പർണം,  ഛദം .
തവള = മണ്ഡൂകം,  പ്ലവം,  ദർദ്ദൂരം .
താമര = അരവിന്ദം,  രാജീവം,  നളിനം,  പുഷ്കരം .
നദി = തടിനി, തരംഗിണി,  സരിത്ത...

Open