Ayyankali Ayyankali


AyyankaliAyyankali



Click here to view more Kerala PSC Study notes.

അയ്യങ്കാളി


കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി. 1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടു വിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്.  അയ്യങ്കാളിയുടെ ബാല്യകാല വിളിപ്പേര്,  കാളി. അധസ്ഥിത ജന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളില്‍ക്കൂടീ പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു. 1893ല്‍ വെങ്ങാനൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തി. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു. സവര്‍ണ പ്രമാണിമാര്‍ അയിത്തജാതി കുട്ടികള്‍ക്ക് തുടര്‍ച്ചയായി വിദ്യാഭ്യാസ അവകാശം നിഷേധിച്ചപ്പോള്‍ വെങ്ങാനൂരില്‍ ഒരു ബദല്‍ കുടിപള്ളിക്കൂടം (1905) സ്ഥാപിച്ച് അവര്‍ക്ക് വിദ്യ അഭ്യസിക്കുവാനുള്ള അവസരമൊരുക്കി.. 1911 ഡിസംബർ 5 ന് അയ്യങ്കാളിയെ തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ മെമ്പർ ആയി നോമിനേറ്റ് ചെയ്തു. ഗാന്ധിജി അയ്യങ്കാളിയെ ‘പുലയ മഹാരാജാവ്’ എന്ന് വിശേഷിപ്പിച്ചു. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപിച്ചത് - ഇന്ദിരാഗാന്ധി. ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌കാരാൻ എന്ന് അയ്യങ്കാളിയെ വിശേഷിപിച്ചത് - ഇ . കെ നായനാർ. പെരിനാട് കലാപത്തെ തുടര്‍ന്ന് കൊല്ലത്ത് സംഘടിപ്പിച്ച സമ്മേളനം ചരിത്രത്തിലെ ആദ്യത്തെ സമാധാന സമ്മേളനമായിരുന്നു. ഈ സമ്മേളനത്തിലാണ് ജാതി അടയാളങ്ങളായ കല്ലും മാലയും ഉപേക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം നല്‍കിയത്. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത് 2002 ഏപ്രിൽ 12 ലാണ്. 941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളി അന്തരിച്ചു.

Mahatma Ayyankali (also Ayyan Kali) (28 August 1863 – 18 June 1941) was a social reformer who worked for the advancement of deprived untouchable people in the princely state of Travancore, British India. His efforts influenced many changes that improved the social well-being of those people, who are today often referred to as Dalits. He has been called the “the most important Dalit leader of modern Kerala”. In 1910, Ayyankali was nominated to the Travancore Legislative Assembly, known as the Sree Moolam Popular Assembly or Praja Sabha and became its first Pulaya member. Ayyankali’s work was also instrumental in Pulaya women gaining the right to cover their upper bodies when in public, which was prohibited for them until about 1916.


Questions related to Ayyankali

  • "അയ്യൻ‌കാളി: അധഃസ്ഥിതരുടെ പടത്തലവൻ" എന്ന പുസ്തകത്തിന്റെ രചയിതാവ് - ടി.എച്ച്.പി. ചെന്താരശ്ശേരി
  • "ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു" എന്ന് പ്രഖ്യാപിച്ചത് - അയ്യൻ‌കാളി
  • 'അയ്യൻ‌കാളി ചെയർ' ആരംഭിച്ച യൂണിവേഴ്സിറ്റി - കേന്ദ്ര യൂണിവേഴ്സിറ്റി (കാസർഗോഡ്)
  • 'അയ്യൻ‌കാളി: എ ദളിത് ലീഡർ ഓഫ് ഓർഗാനിക് പ്രൊട്ടസ്ററ്" എന്ന കൃതിയുടെ കർത്താവ് - എം.നിസാർ & മീന കന്തസ്വാമി
  • 'ആളിക്കത്തിയ തീപ്പൊരി' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് 
  • 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? ഇന്ദിരാഗാന്ധി
  • 'കേരളം സ്പാർട്ടക്കസ്' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്
  • 'കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് നേതാവ്' അയ്യങ്കാളിയാണെന്ന് അഭിപ്രായപ്പെട്ട ചരിത്രകാരൻ - പി.സനൽമോഹൻ
  • 1912-ലെ നെടുമങ്ങാട് ചന്ത കലപത്തിന് നേതൃത്വം നൽകിയത്? അയ്യങ്കാളി
  • 936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര് - അയ്യങ്കാളി
  • അധസ്ഥിത സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ച് സമരം നടത്തിയത് എവിടെ - പെരിനാട് (കൊല്ലം ജില്ല)
  • അധസ്ഥിതർക്കു വിദ്യാഭ്യാസം അഭിഗമ്യമാക്കുക' എന്ന മുദ്രാവാക്യം മുഴക്കിയതാര് - അയ്യങ്കാളി
  • അയ്യങ്കാളി അന്തരിച്ച വർഷം - 1941
  • അയ്യങ്കാളി ജനിച്ചത് ഏതു ഗ്രാമത്തിലാണ് - വെങ്ങാനൂർ
  • അയ്യങ്കാളി ജനിച്ചത് ഏത് വർഷമാണ് - 1863 
  • അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം? 2010
  • അയ്യങ്കാളി പ്രതിമയുടെ ശിൽപി? ഇസ്ര ഡേവിഡ്
  • അയ്യങ്കാളി മരണമടഞ്ഞത്? 1941 ജൂൺ 18
  • അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ - ചിത്രകൂടം (വെങ്ങാനൂർ)
  • അയ്യങ്കാളിക്ക്‌ പ്രചോദനം നൽകിയത് ആരുടെ പ്രവർത്തനങ്ങളാണ്? - ശ്രീ നാരായണ ഗുരുവിന്റെ
  • അയ്യങ്കാളിയുടെ ജന്മസ്ഥലം ഏതു ജില്ലയിലാണ് - തിരുവനന്തപുരം
  • അയ്യങ്കാളിയുടെ പരിശ്രമത്തിനൊടുവിൽ 1914-ൽ പിന്നാക്ക ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ അനുവാദം നൽകിയ രാജാവ് - ശ്രീമൂലം തിരുനാൾ
  • അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്? ഇന്ദിരാഗാന്ധി 
  • അയ്യങ്കാളിയെ 'പുലയരുടെ രാജാവ് ‘ എന്ന് വിശേഷിപ്പിച്ചത്? ഗാന്ധിജി
  • അയ്യങ്കാളിയെ ആകർഷിച്ച ബ്രഹ്മനിഷ്ഠാ വിദ്യാമഠത്തിന്റെ സ്ഥാപകൻ - സദാനന്ദസ്വാമി
  • അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം? 1937 
  • അയ്യൻകാളിയുടെ ശവകുടീരം അറിയപ്പെടുന്നത് - പാഞ്ചജന്യം
  • അയ്യൻകാളിയുടെ ശ്രമഫലമായി തിരുവനന്തപുരത്ത് പിന്നാക്കക്കാർക്കുവേണ്ടി സ്ഥാപിച്ച ഹോസ്റ്റലിൽ താമസിച്ച് പഠിച്ച മുൻ ഇന്ത്യൻ രാഷ്‌ട്രപതി - കെ.ആർ.നാരായണൻ
  • അയ്യൻ‌കാളി "സമുദായ കോടതി" സ്ഥാപിച്ചതെവിടെ - വെങ്ങാനൂർ
  • അയ്യൻ‌കാളി നഗരതൊഴിലുറപ്പ് പദ്ധിതി ആരംഭിച്ചതെന്ന് - 2010
  • അയ്യൻ‌കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായതെന്ന് - 1911 ഡിസംബർ 5
  • ആധുനിക ദളിതരുടെ പിതാവെന്നറിയപ്പെടുന്നത് - അയ്യൻ‌കാളി
  • ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? അയ്യങ്കാളി
  • ഇന്ത്യയിലാദ്യത്തെ കമ്മ്യൂണിസ്റ്റ്കാരൻ അയ്യങ്കാളി ആണെന്ന്  അഭിപ്രായപ്പെട്ടത്? ഇ.കെ.നായനാർ
  • ഇന്ത്യയിലാദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത്? സാധുജന പരിപാലിനി
  • ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിക്കപ്പെടുന്ന വ്യക്തി? അയ്യങ്കാളി
  • ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രം - സാധുജനപരിപാലിനി
  • ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയെ അനുസ്മരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത്? 2002 ആഗസ്റ്റ് 12
  • ഏത് നവോഥാന നായകന്റെ പ്രതിമയാണ് തിരുവനന്തപുരത്ത് കവടിയാറിൽ സ്ഥാപിച്ചിരിക്കുന്നത് - അയ്യൻ‌കാളി
  • കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ്? അയ്യങ്കാളി
  • കല്ലുമാല സമരം നടത്തിയ വർഷം? 1915
  • കല്ലുമാല സമരം നടന്നത്? പെരിനാട്ട് (കൊല്ലം) 
  • കേരളം പട്ടികജാതി വികസന വകുപ്പിന്റെ ആസ്ഥാനം - അയ്യൻ‌കാളി ഭവൻ (തിരുവനന്തപുരം)
  • ഗാന്ധിജിയുടെ എത്രാമത്തെ കേരള സന്ദർശനത്തിലാണ് വെങ്ങാനൂരിൽ വെച്ച് അയ്യങ്കാളിയെ സന്ദർശിച്ചത് - അഞ്ച് (1937-ൽ)
  • ചാലിയത്തെരുവ് ലഹളയുടെ സൂത്രധാരൻ
  • ജാതി തിരിച്ചറിയാനായി അധകൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915-ൽ ആഹ്വാനം ചെയ്ത സാമൂഹിക വിപ്ലവകാരി - അയ്യങ്കാളി
  • തിരുവനന്തപുരത്തുള്ള അയ്യൻ‌കാളി പ്രതിമയുടെ ശില്പി - ഇസ്ര ഡേവിഡ്
  • തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്‌ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി (1980)
  • തിരുവിതാംകൂറിലെ പുലയരുടെ ആദ്യ മഹാസമ്മേളനം - കൊല്ലം സമ്മേളനം (1915)
  • തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്? അയ്യങ്കാളി
  • തിരുവിതാംകൂർ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് അംഗമാക്കപ്പെട്ട ആദ്യത്തെ അധഃസ്ഥിത സമുദായാംഗം - അയ്യൻ‌കാളി
  • തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം? 1915 
  • പിന്നാക്ക ജാതിയിൽപെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്? ശ്രീമൂലം തിരുനാൾ (1914)
  • പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കു വേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്? വെങ്ങാനൂർ (1905)
  • പിന്നാക്ക സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ മോചനത്തിനായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടന ഏതാണ് - സാധുജന പരിപാലന സംഘം
  • പുലയരാജ’ എന്നറിയപ്പെട്ടത്? അയ്യങ്കാളി
  • പുലയലഹള, ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം? തൊണ്ണൂറാമാണ്ട് സമരം
  • പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക്സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി  നടത്തിയ സമരം? വില്ലുവണ്ടി സമരം
  • വില്ലുവണ്ടി സമരം നടത്തിയ വർഷം? 1893
  • വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോഥാന നായകൻ - അയ്യങ്കാളി
  • ശ്രീമൂലം പ്രജാസഭയിലേക്ക് അയ്യങ്കാളി നാമനിർദേശം ചെയ്യപ്പെട്ട വർഷം - 1911
  • ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ? അയ്യങ്കാളി 
  • ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം? 1911
  • ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ്? അയ്യങ്കാളി
  • സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ആസ്ഥാനം ഏത് സാമൂഹിക പരിഷ്കർത്താവിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്തിരിക്കുന്നു - അയ്യങ്കാളി
  • സാധുജന പരിപാലന സംഘം സ്ഥാപിക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന - എസ്.എൻ.ഡി.പി യോഗം
  • സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ഏത് വർഷത്തിലാണ് - 1907
  • സാധുജനപരിപാലന സംഘത്തിന്റെ പേർ പുലയമഹ Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Vitamins and Chemicals

Open

പ്രധാനമായും 13 ജീവകങ്ങളാണ് മനുഷ്യശരീരത്തിന് ആവശ്യമായുള്ളവ. എ, ബി, സി, ഡി, ഇ, കെ എന്നിവയും എട്ട് ബി കോംബ്ലസ് വിറ്റാമിനുകളുമാണവ. ഇതില്‍ ബി, സി എന്നിവയെ ജലത്തില്‍ ലയിക്കുന്നവയെന്നും, എ, ഡി, ഇ, കെ, എന്നിവയെ കൊഴുപ്പില്‍ ലയിക്കുന്നവയെന്നും രണ്ടായ് തരം തിരിച്ചിരിക്കുന്നു. കെഎന്‍സൈം എന്നറിയപ്പെടുന്ന ആഹാര പദഅര്‍ത്ഥമാണ് വൈറ്റമിന്‍സ്. കാസിമര്‍ ഫങ്ക് എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞന...

Open

Bharath Ratna List

Open

Bharath Ratna is the highest civilian honor given for exceptional service towards advancement of Art, Literature, and Science and in recognition of Public Service of the highest order. The original specifications for the award called for a circular gold medal, 35 mm in diameter, with the sun and the Hindi legend 'Bharat Ratna' above and a floral wreath below. The reverse was to carry the state emblem and motto. It was to be worn around the neck from a white ribbon. This design was altered after a year. The provision of Bharat Ratna was introduced in 1954. The first ever Indian to receive this award was a famous scientist, Chandrasekhara Venkata Raman.

YEAR RECIPIENT .
1954 C.Rajagopalachari .
1954 Sarvepalli Radhakrishnan .
1954 C.V.Raman .
1955 Bhagwan Das .
1955 M.Visvesvaraya .
1955 Jawaharlal Nehru .
...

Open

ഇന്ത്യൻ റെയിൽവേ ആസ്ഥാനങ്ങൾ (Indian Railway Headquarters)

Open

ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ :ദക്ഷിണ റെയിൽവേ(ചെന്നൈ).
ഇന്ത്യൻ റയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത് :ചാണക്യ പുരി.
ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം :ബറോഡ ഹൗസ്.
ഇപ്പോഴത്തെ റയിൽവേ മിനിസ്റ്റർ :സുരേഷ് പ്രഭു.
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം - ജയ്പ്പൂർ രാജസ്ഥാൻ.
ഉത്തര മധ്യറെയിൽവേയുടെ ആസ്ഥാനം - അലഹബാദ് ഉത്തർപ്രദേശ്.
ഉത്തര റെയിൽവേയുടെ ആസ്ഥാനം :ഡൽഹി.
ഉത്തര-പശ്ചിമ ...

Open