പ്രധാനമായും 13 ജീവകങ്ങളാണ് മനുഷ്യശരീരത്തിന് ആവശ്യമായുള്ളവ. എ, ബി, സി, ഡി, ഇ, കെ എന്നിവയും എട്ട് ബി കോംബ്ലസ് വിറ്റാമിനുകളുമാണവ. ഇതില്‍ ബി, സി എന്നിവയെ ജലത്തില്‍ ലയിക്കുന്നവയെന്നും, എ, ഡി, ഇ, കെ, എന്നിവയെ കൊഴുപ്പില്‍ ലയിക്കുന്നവയെന്നും രണ്ടായ് തരം തിരിച്ചിരിക്കുന്നു. കെഎന്‍സൈം എന്നറിയപ്പെടുന്ന ആഹാര പദഅര്‍ത്ഥമാണ് വൈറ്റമിന്‍സ്. കാസിമര്‍ ഫങ്ക് എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞനാണ് വൈറ്റമിന്‍ എന്ന പേര് നല്‍കിയത്.
ജീവകം A | റെറ്റിനോള്‍ |
ജീവകം B1 | തയാമിൻ |
ജീവകം B2 | റൈബോ ഫ്ളാവിൻ |
ജീവകം B3 | നിയാസിൻ (നിക്കോട്ടി നിക് ആസിഡ് ) |
ജീവകം B5 | പാന്റോതെനിക് ആസിഡ് |
ജീവകം B6 | പിരിഡോക്സിൻ |
ജീവകം B7 | ബയോട്ടിൻ |
ജീവകം B9 | ഫോളിക് ആസിഡ് |
ജീവകം BI2 | സൈനോ കൊ ബാലമിൻ |
ജീവകം C | അസ്കോർബിക് ആസിഡ് |
ജീവകം D | കാൽ സിഫെറോൾ |
ജീവകം E | ടോക്കോ ഫെറോൾ |
ജീവകം k | ഫൈലോ ക്വിനോൺ |