Ezhava Memorial Ezhava Memorial


Ezhava MemorialEzhava Memorial



Click here to view more Kerala PSC Study notes.

ഈഴവ മെമ്മോറിയൽ

ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3ന് തിരുവിതാംകൂർ മഹാരാജാ‍വ് ശ്രീമൂലം തിരുനാളിനു് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണു് ഈഴവമെമ്മോറിയൽ അഥവാ ഈഴവമെമ്മോറിയൽ ഹർജി എന്നറിയപ്പെടുന്നതു് സർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്ക് ലഭിക്കാൻ വേണ്ടിയൊരു നിവേദനം ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 1891 ജനുവരി 11ന് മലയാളിമെമ്മോറിയൽ എന്ന പേരിൽ മഹാരാജാവിന് സമർപ്പിച്ചിരുന്നു. അക്കാലത്ത് ഈഴവർ മുതലായ അവർണ്ണരെ തിരുവിതാംകൂറിൽ 5 രൂപയിൽ കൂടുതൽ മാസശമ്പളമുള്ള തസ്തികകളിൽ നിയമിച്ചിരുന്നില്ല.  ശ്രീ മൂലം തിരുനാൾ മഹാരാജാവ്‌ നാടുവാഴുന്ന കാലത്താണ്‌ ഈഴവ മെമ്മോറിയൽ സമർപ്പണം നടന്നത്‌. 


ഈഴവ മെമ്മോറിയലിന്റെ ഫലമായി സര്‍ക്കാര്‍ നിലപാടിന്‍ ചെറിയൊരയവ് വന്നു. അസംഘടിതരായിരുന്ന ഈഴവാദികളെ സംഘടിപ്പിക്കുന്നതിലും വിദ്യാഹീനരായിരുന്ന അവരെ വിദ്യാസമ്പന്നരാക്കുന്നതിലും വേണ്ടിയുള്ള ഡോ. പല്പുവിന്റെ ആദ്യ ചുവടുവയ്പ്പായി ആയിരുന്നു ഈഴവമെമ്മോറിയലിനെ കണ്ടത്. രണ്ടാമത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദന്‍ കേരളത്തിലെ ജാതിപ്രശ്‌നം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ എത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.  ഇതിന്റെ ഫലമായി മഹാകവി കുമാരനാശാന്‍, അയ്യന്‍കാളി തുടങ്ങിയവര്‍ ആയിടെ നിലവില്‍ വന്ന തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.  ഈഴവമെമ്മോറിയൽ സമർപ്പണത്തിലൂടെ പ്രശ്നങ്ങൾക്ക്‌ ഉടൻ പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിലും അതിലൂടെ രൂപപ്പെട്ടുവന്ന ഈഴവ ഐക്യമാണ്‌ 1903ൽ എസ്‌എൻഡിപി രൂപീകരണത്തിന്‌ അടിസ്ഥാനമായി മാറിയത്‌.

Questions related Ezhava Memorial

  • ഈഴവ മെമ്മോറിയലിന് ഒപ്പുവച്ചവരുടെ എണ്ണം :- 13176
  • ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി :- ഡോ. പൽപ്പു
  • ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ :- ശങ്കര സുബ്ബയ്യൻ
  • രണ്ടാം ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് : - ഡോ. പൽപ്പു
  • രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വൈസ്രോയി :- കഴ്സൺ പ്രഭു 
  • രണ്ടാം ഈഴവ മെമ്മോറിയൽ:- 1900
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Questions Related to Fruits

Open

അൽഫോൺസോ മാമ്പഴത്തിന്റെ ഉത്പാദത്തിന് പേരുകേട്ട പ്രദേശമാണ് മഹാരാഷ്ട്രയിലെരത്നഗിരി, ദേവഗർ . .
ആപ്പിളുകളുടെ പ്രദേശം എന്ന്‌ തദ്ദേശഭാഷയില്‍ അര്‍ഥം വരുന്ന നഗരമാണ്‌ കസാഖിസ്ഥാനിലെ അൽമാട്ടി. .
ഇന്ത്യയുടെ ആപ്പിൾ സ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌ ഹിമാചല്‍ പ്രദേശ്‌. .
ഇന്ത്യയുടെ ദേശീയഫലം മാമ്പഴം. .
ഇന്ത്യൻ ഈന്തപ്പഴം എന്ന് അറബികൾ വിളിച്ചത് പുളി. .
ഏറ്റവും കൂ...

Open

Places and Another name

Open

അപരനാമങ്ങൾ Following list contains places and another names.

അറബിക്കടലിന്റെ റാണി - കൊച്ചി.
കാവ്യസന്ദേശങ്ങൾ പാടിയ നാട്‌ - കൊല്ലം.
കേര ഗ്രാമം - കുമ്പളങ്ങി.
കേരളത്തിന്റെ ചിറാപുഞ്ചി - ലക്കിടി.
കേരളത്തിന്റെ നെയ്ത്തുപാടം - ബാലരാമപുരം.
കേരളത്തിന്റെ മക്ക - പൊന്നാനി .
കേരളത്തിന്റെ മൈസൂർ - മറയൂർ.
കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം - കൊച്ചി.
കേരളത്തിന്റെ വൃന്ദാവനം - മലമ്പുഴ.
ക...

Open

Rulers of Travancore Dynasty (തിരുവിതാംകൂർ രാജവംശത്തിലെ ഭരണാധികാരികൾ)

Open

Anizham Tirunal Marthanda Varma 1729–1758.
Karthika Thirunal Rama Varma (Dharma Raja) 1758–1798.
Balarama Varma I 1798–1810.
Gowri Lakshmi Bayi 1810–1815 (Queen from 1810–1813 and Regent Queen from 1813–1815).
Gowri Parvati Bayi (Regent) 1815–1829.
Swathi Thirunal Rama Varma II 1813–1846.
Uthradom Thirunal Marthanda Varma II 1846–1860.
Ayilyam Thirunal Rama Varma III 1860–1880.
Visakham Thirunal Rama Varma IV 1880–1885.
Sree Moolam Thirunal Rama Varma V 1885–1924.
Sethu Lakshmi Bayi (Regent) 1924–1931.
Chithira Thirunal Balarama Varma II 1924–1949.
...

Open