Questions about Mahatma Gandhi Questions about Mahatma Gandhi


Questions about Mahatma GandhiQuestions about Mahatma Gandhi



Click here to view more Kerala PSC Study notes.
  • 1929ല്‍ ഗാന്ധിജി സ്ഥാപിച്ച നവജീവന്‍ ട്രസ്റ്റിന്റെ ആസ്ഥാനം അഹമ്മദാബാദാണ്‌.
  • 1930 മോഡല്‍ യുഎസ്‌എഫ്‌ 73 എന്ന നമ്പരുള്ള സ്റ്റുഡ്‌ ബേക്കര്‍ കാറിലാണ്‌ ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സെ വന്നത്‌.
  • 1939 ല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനത്തേക്ക്‌ തിരഞ്ഞെടൂപ്പ്‌ നടന്നപ്പോള്‍ ഗാന്ധിജി പിന്തുണച്ച സ്ഥാനാര്‍ഥി പട്ടാഭി സീതാരാമയ്യയായിരുന്നു.
  • 1940 ലാണ്‌ ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്‌. ഇതിനായി തിരഞ്ഞെടുത്ത ആദ്യത്തെ സത്യാഗ്രഹി ജവാഹര്‍ലാല്‍ നെഹ്‌റുവായിരുന്നു.
  • 1942 ഓഗസ്റ്റ്‌ 15-നാണ്‌ മഹാദേവ്‌ ദേശായി അന്തരിച്ചത്‌.
  • 1944 മെയ്‌ മാസത്തില്‍ ഗാന്ധിജിയെ അപായപ്പെടുത്താ൯ ഗോഡ്സെയും ഒരു കുട്ടം ആള്‍ക്കാരും ശ്രമം നടത്തിയ സ്ഥലമാണ്‌ പഞ്ച്ഗനി.
  • 1947 ഓഗസ്ത്‌ 15-ന്‌ രാജ്യം സ്വാതന്ത്ര്യദിനം ആഘേഷിക്കുമ്പോള്‍ ഗാന്ധിജി മതസൗഹാര്‍ദ്ദത്തിനുള്ള ശ്രമങ്ങളില്‍മുഴുകി കല്‍ക്കട്ടയിലായിരുന്നു.
  • 1948 ജനുവരി 12-ന്‌ ഡല്‍ഹിയില്‍ ആരംഭിച്ചതായിരുന്നു ഗാന്ധിജിയുടെ അവസാനത്തെ സത്യാഗ്രഹം.
  • 1948 ജനുവരി 20-ന്‌ ന്യൂുഡല്‍ഹിയില്‍വച്ച്‌ ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചയാളാണ്‌ മദന്‍ലാല്‍ പഹ്വ. ഗാന്ധി വധക്കേസില്‍ ഗൂഡാലോചനക്കുറ്റത്തിന്‌ മദന്‍ലാല്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടു.
  • 1948 ജനുവരി 30 ന്‌ വൈകുന്നേരം 5.17-ന്‌ ന്യൂഡല്‍ഹിയില്‍ ബിര്‍ളാ ഹൌസിനു സമീപത്തുവച്ചാണ്‌ പോയിന്റ്‌ബ്ലാങ്ക് റേഞ്ചില്‍ നാഥുറാം ഗോഡ്സെയുടെ തോക്കില്‍ നിന്നുള്ള മുന്ന് വെടിയേറ്റ്‌ ഗാന്ധിജി വധിക്കപ്പെട്ടത്‌.
  • 1948 ജൂണ്‍ 18-ന്‌ മുംബൈയിലെ ഒരു ആശുപ്രതിയില്‍ കരളിനെ ബാധിച്ചരോഗം മൂലം നിര്യാതനായ ഗാന്ധിജിയുടെ മകനാണ്‌ ഹരിലാല്‍ ഗാന്ധി.
  • അധ:സ്ഥിതര്‍ക്ക്‌ ഗാന്ധിജി നല്‍കിയ പേരാണ്‌ ഹരിജന്‍.
  • ഇന്ത്യ സന്ദര്‍ശിക്കുന്ന മറ്റു രാഷ്ട്രത്തലവന്‍മാരും വിശിഷ്ടാതിഥികളും നട്ട മരങ്ങളുള്ള ഒരു പാര്‍ക്ക്‌ രാജ്ഘട്ട് പരിസരത്തുണ്ട്‌.
  • ഇന്ത്യാവിഭജനം ഒഴിവാക്കുന്നതിന്‌ ജിന്നയെ പ്രധാനമന്ത്രിയാക്കാന്‍ നിര്‍ദ്ദേശിച്ചത്‌ ഗാന്ധിജിയാണ്‌.
  • ഇന്ത്യാവിഭജനത്തെ ആധ്യാത്മിക ദുരന്തമെന്ന്‍ വിശേഷിപ്പിച്ചത്‌ മഹാത്മാഗാന്ധിയാണ്‌.
  • ഇന്ത്യാവിഭജനത്തെ ഗാന്ധിജി എതിര്‍ത്തു. ഒടുവില്‍, മനസ്സില്ലാമനസ്സോടെ അദ്ദേഹം അതിനു സമ്മതിച്ചു. ഗാന്ധിജിയുടെ വിശ്വസ്തനായ സര്‍ദാര്‍ പട്ടേലാണ്‌ വിഭജനത്തിന്‌ വഴങ്ങുകയാണ്‌ രാജ്യത്ത്‌ നടമാടുന്ന അക്രമം അവസാനിപ്പിക്കാനുള്ള പോംവഴിയെന്ന്‌ ഗാന്ധിജിയോട് പറഞ്ഞത്‌.
  • ഇറ്റാലിയന്‍ ബറീറ്റ എം 1934 സെമി ഓട്ടോമാറ്റിക്‌ പിസ്റ്റള്‍ ഉപയോഗിച്ചാണ്‌ ഗാന്ധിജിയെ വധിച്ചത്‌. ലോക.ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ തോക്കായി ഇത്‌ വിശേഷിപ്പിക്കപ്പെടുന്നു.
  • എന്നെ സംബന്ധിച്ചിടത്തോളം ഈശ്വരനും ഗാന്ധിജിയും രണ്ടായിരുന്നു, ഇപ്പോഴവർ ഒന്നായിരുന്നു. ഗാന്ധിജിയുടെ നിര്യാണവേളയിൽ ഇപ്രകാരം പറഞ്ഞത് മീരാബെൻ
  • എന്റെ ഒറ്റയാള്‍ പട്ടാളം എന്ന്‌ ഗാന്ധിജിയെ വിശേഷിപ്പിച്ചത്‌ മൌണ്ട്‌ ബാറ്റണ്‍ പ്രഭുവാണ്‌.
  • എഴുപത്തിയൊന്‍പതാം വയസ്സിലാണ്‌ ഗാന്ധിജി വധിക്കപ്പെട്ടത്‌.
  • ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ഭാരതീയന്‍ മഹാത്മാഗാന്ധിയാണ്‌.
  • കപൂര്‍ കമ്മിഷന്‍ ഗവണ്‍മെന്റിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌ 1969-ലാണ്‌.
  • കപൂര്‍ കമ്മിഷന്‍ വിസ്തരിച്ച ആദ്യ സാക്ഷി കേട്കര്‍ ആയിരുന്നു. അന്നത്തെ ബോംബെ മുഖ്യമന്ത്രി മൊറാര്‍ജി ദേശായി, ഗാന്ധി വധം അമ്പേഷിച്ചു ഡെപ്യൂട്ടി കമ്മിഷണര്‍ ജെ.ഡി.നഗര്‍വാല എന്നിവരില്‍നിന്നും കമ്മിഷന്‍ മൊഴിയെടുത്തു.
  • കാലഹരണപ്പെട്ട ചെക്ക്‌ എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ ക്രിപ്സ്‌ മിഷനെയാണ്‌.
  • ക്വിറ്റിന്ത്യാ സമരത്തിന്‌ അറസ്റ്റിലായപ്പോള്‍ ഗാന്ധിജി തടവനുഭവിച്ചത്‌ പുണെയിലെ ആഗാഖാൻ കൊട്ടാരത്തിലാണ്‌.
  • ഗാന്ധി എന്ന ഇംഗ്ലീഷ്‌ സിനിമയ്ക്ക്‌ 1982 ലെ എട്ട്‌ ഓസ്‌കര്‍ അവാര്‍ഡുകള്‍ ലഭിച്ചു. പതിനൊന്ന്‌ നോമിനേഷനുകളാണ്‌ ആകെ ഈ സിനിമയ്ക്ക്‌ ഉണ്ടായിരുന്നത്‌.
  • ഗാന്ധി വധക്കേസില്‍ ആദ്യം ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട്‌ അപ്പീലില്‍ കുറ്റവിമുക്തനാക്കുപ്പെട്ട വ്യക്തിയാണ്‌ ദത്താത്രേയ പാര്‍ച്ചുറേ.
  • ഗാന്ധി വധക്കേസില്‍ നാഥുറാം വിനായക്‌ ഗോഡ്സെയ്ക്കൊപ്പം തൂക്കിലേറ്റപ്പെട്ടത്‌ നാരായണ്‍ ദത്താത്രേയ ആപ്തെയാണ്‌.
  • ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ടവരെ ശിക്ഷിച്ചത്‌ അംബാല ജയിലില്‍വച്ചാണ്‌ (1949 നവംബര്‍ 15).
  • ഗാന്ധി വധക്കേസില്‍ വിധിപ്രസ്താവിച്ച ന്യായാധിപന്‍ ആത്മാചരണ്‍ അഗര്‍വാളാണ്‌ (1949 നവംബര്‍ 8).
  • ഗാന്ധി വധവുമായി ബന്ധപ്പെട്ട അറസ്റ്റിലായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ആരോപണ വിമുക്തനായ നേതാവാണ്‌ വി.ഡി.സവാര്‍ക്കര്‍.
  • ഗാന്ധിജി അന്തരിച്ച 1948-ല്‍ ആര്‍ക്കും സമാധാന നൊബേല്‍ നല്‍കിയില്ല.
  • ഗാന്ധിജി അന്തരിച്ച അതേ വര്‍ഷം തന്നെ അന്തരിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗിയാണ്‌ മുഹമ്മദലി ജിന്ന.
  • ഗാന്ധിജി അവസാനമായി തടവനുഭവിച്ചത്‌ ആഗാഖാൻ കൊട്ടാരത്തിലാണ്‌.
  • ഗാന്ധിജി ആകെ 2338 ദിവസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്‌.
  • ഗാന്ധിജി ആദ്യമായി സമാധാന നൊബേലിന്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വര്‍ഷമാണ്‌ 1937.
  • ഗാന്ധിജി ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതിയാണ്‌ നയി താലിം.
  • ഗാന്ധിജി ആസൂത്രണം ചെയ്ത അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി കോണ്‍ഗ്രസ്‌ അംഗീകരിച്ചത്‌ ഹരിപുര സമ്മേളനത്തിലാണ്‌ (1938).
  • ഗാന്ധിജി ഇന്ത്യയില്‍ 2089 ദിവസമാണ്‌ തടവനുഭവിച്ചിട്ടുള്ളത്‌.
  • ഗാന്ധിജി ധരിക്കാന്‍ കുറച്ചു വസ്ത്രം മാത്രം സ്വീകരിക്കാന്‍ കാരണം പാവങ്ങളോട്‌ ഐക്യദാര്‍ഡ്യം പുലര്‍ത്തുക എന്ന ലക്ഷ്യമാണ്‌.
  • ഗാന്ധിജി വധിക്കപ്പെട്ട സമയത്ത്‌ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സുക്ഷിച്ചിരിക്കുന്നത്‌ മധുരയിലെ ഗാന്ധി മ്യൂസിയത്തിലാണ്‌.
  • ഗാന്ധിജി വിഭാവനം ചെയ്ത മാതൃകാ രാജ്യമാണ്‌ രാമരാജ്യം.
  • ഗാന്ധിജി വിശ്വാസമര്‍പ്പിച്ചിരുന്ന ചികിത്സാ സമ്പ്രദായമാണ്‌ നാച്ചുറോപ്പതി.
  • ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തി ഭാഷയില്‍നിന്ന്‌ ഇംഗ്ളിഷിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ മഹാദേവ്‌ ദേശായിയാണ്‌.
  • ഗാന്ധിജിയുടെ ആത്മീയ പിന്‍ഗാമിഎന്നറിയപ്പെട്ടത്‌ വിനോബാ ഭാവെയാണ്‌.
  • ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക്‌ ഗോഡ്സെ ഹിന്ദു രാഷ്ട്ര എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു.
  • ഗാന്ധിജിയുടെ ചരമദിനം (ജനുവരി 30) ഇന്ത്യയില്‍ രക്തസാക്ഷിദിനമായി ആചരിക്കുന്നു.
  • ഗാന്ധിജിയുടെ ചരമവൃത്താന്തം അറിഞ്ഞപ്പോൾ രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു എന്ന് പറഞ്ഞ അമേരിക്കൻ എഴുത്തുകാരിയാണ് പേൾ എസ്. ബക്ക്
  • ഗാന്ധിജിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ആരംഭിച്ച സംഘടനയാണ്‌ നാഷണല്‍ സര്‍വീസ്‌ സ്കീം (1969).
  • ഗാന്ധിജിയുടെ പ്രൈവറ്റ്‌ സ്രെകട്ടറിയായിരുന്ന മഹാദേവ്‌ ദേശായിഅന്തരിച്ചത്‌ 1942-ലാണ്‌.
  • ഗാന്ധിജിയുടെ മരണത്തില്‍ അനുശോചിക്കാനാണ് ഐക്യരാഷ്ട്രസഭ അതിന്റെയ ചരിത്രത്തിലാദ്യമായി ഔദ്യോഗിക പതാക പകുതി താഴ്ത്തി കെട്ടിയത്.
  • ഗാന്ധിജിയുടെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ (ഫ്യുണറൽ പ്രോസഷൻ) ദൈർഘ്യം എട്ടു കിലോമീറ്ററായിരുന്നു.
  • ഗാന്ധിജിയുടെ സ്മരണാര്‍ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സംസ്ഥാന തലസ്ഥാനമാണ്‌ ഗാന്ധിനഗര്‍ (ഗുജറാത്ത്‌).
  • ഗാന്ധിജിയെ അവസാനമായി സമാധാന നൊബേലിന്‌ നാമനിര്‍ദ്ദേശം ചെയ്തത്‌ 1948-ലാണ്‌.
  • ഗാന്ധിജിയെ വധിച്ചശേഷം ഓടിയ ഗോഡ്സെയെ പിന്തുടര്‍ന്ന്‌ കിഴ്പ്പെടുത്തിയത്‌ ഒഡിഷ സ്വദേശിയായ രഘു നായക്‌ ആണ്‌.
  • ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഭാഗം നിര്‍ദ്ദേശക തത്ത്വങ്ങളാണ്‌.
  • ഗാന്ധിവധക്കേസില്‍ എഫ്‌.ഐ.ആറില്‍ മൊഴിനല്‍കിയത്‌ ചന്ദ് ലാല്‍ മേത്തയാണ്‌.
  • ഗാന്ധിവധത്തോടെ നിരോധിക്കപ്പെട്ട സംഘടനയാണ്‌ ആര്‍.എസ്‌.എസ്‌ (രാഷ്ട്രീയസ്വയം സേവക്‌ സംഘ്‌). 1949-ല്‍ നിരോധനം പിന്‍വലിച്ചു.
  • ഗോഡ്സെ രചിച്ച പുസ്തകമാണ്‌ May It Please Your Honour.
  • ഗോഡ്‌സെയും ആപ്തെയും ഉള്‍പ്പെടെ ഗാന്ധി വധക്കേസില്‍ എട്ടുപേരാണ്‌ ശിക്ഷിക്കപ്പെട്ടത്‌. ഗോഡ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ ഉള്‍പ്പെടെ 6 പേര്‍ക്ക്‌ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു.
  • ഗ്രാമസ്വരാജ്‌ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്‌ മഹാത്മാഗാന്ധിയാണ്‌.
  • ഗ്രേറ്റ്‌ സെന്റിനല്‍ (മഹാനായ കാവല്‍ക്കാരന്‍) എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ മഹാകവി ടാഗോറിനെയാണ്‌.
  • ഞാന്‍ പോയാല്‍ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്ന്‌ എനിക്ക്‌ അറിയാം എന്ന്‌ 1941 ജനുവരി 15-ന്‌ എ.ഐ.സി.സി. മുമ്പാകെ പ്രസംഗിക്കുമ്പോള്‍ ഗാന്ധിജി പറഞ്ഞത്‌ ജവാഹര്‍ലാല്‍ നെഹ്റുവിനെ ഉദ്ദേശിച്ചാണ്‌.
  • ഞാന്‍ മൂട്ടുകുത്തിനിന്നുകൊണ്ട്‌ അങ്ങയോട്‌ അപ്പം ചോദിച്ചു. എന്നാല്‍, കല്ലാണ്‌ അങ്ങ്‌ എറിഞ്ഞുതന്നത്‌ എന്ന്‌ ഗാന്ധിജി വൈസ്രോയി ഇര്‍വിന്‍ പ്രഭുവിന്‌ കത്തെഴുതിയത്‌ സിവില്‍ ആഞ്ജാലംഘന പ്രസ്ഥാനത്തിനു മുമ്പാണ്‌.
  • തന്റെ രണ്ടു ശ്വാസകോശങ്ങള്‍ എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ സത്യത്തെയും അഹിംസയെയുമാണ്‌.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Indian Parliament

Open

ഭരണഘടനയനുസരിച്ച് ഇന്ത്യന്‍ യൂണിയന്റെ കേന്ദ്രനിയമനിര്‍മാണസഭ, പാര്‍ലമെന്റ് എന്ന പേരില്‍ അറിയപ്പെടുന്നു. ദ്വിമണ്ഡലസഭയായാണ് പാര്‍ലമെന്റിന്റെ സംവിധാനം. ഭരണഘടനയുടെ 79-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി, ലോക്‌സഭ (House of the People), രാജ്യസഭ (Council of States)എന്നീ ഘടകങ്ങള്‍ ചേര്‍ന്നതാണ് പാര്‍ലമെന്റ്. രാജ്യത്തിന്റെ ഏകീകൃതസ്വഭാവവും ഫെഡറല്‍ സംവിധാനവും ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്തുകാട്ടുന്നു. ജ...

Open

cities on banks of rivers in india

Open

The following is a list of the cities in India through which major rivers flow.

City River State .
Agra Yamuna Uttar Pradesh .
Ahmedabad Sabarmati Gujarat .
Allahabad At the confluence of Ganga, Yamuna and Saraswati Uttar Pradesh .
Ayodhya Saryu Uttar Pradesh .
Badrinath Alaknanda Uttarakhand .
Banki Mahanadi Odisha .
Brahmapur Rushikulya Odisha .
Chhatrapur Rushikulya Odisha .
Bhagalpur Ganges Bihar .
Kolkata Hugli West Bengal .
Cuttack Mahanadi Odisha .
New Delhi Yamuna Delhi .
Dibrugarh Brahmaputra Assam .
Ferozpur Sutlej Punjab .
Guwahati Brahmaputra Assam .
Haridwar Ganges Uttarakhand .
Hyderabad Musi Telangana .
Jabalpur Narmada Madhya Pradesh .
Kanpur Ganges Uttar Pradesh .
Kota Chambal Rajasthan .
Kottayam Meenachil Kera...

Open

Winds Storms And Cyclones

Open

1953 മുതൽ ആണ് സൈക്ലോൺ കൾക്ക് പേര് നൽകാൻ ആരംഭിച്ചത് . ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തെ ചുഴലിക്കാറ്റുകൾക്കു പേര് നല്കുന്ന രാജ്യങ്ങൾ ഇന്ത്യ, പാകിസ്ഥാൻ, ശ്രിലങ്ക, ബംഗ്ലാദേശ്, തായ്ലാൻഡ്‌, മ്യാന്മാർ, മാലിദ്വീപ്പ്,ഒമാൻ.


 സാഗർ.

ശ്രീലങ്കന്‍ തീരത്ത്  രൂപപ്പെട്ട അന്തരീക്ഷ ചുഴലിയാണ് സാഗര്‍.

സാഗർ എന്ന പേര്  നൽകിയത് :ഇന്ത്യ .

മലാക്ക കടലിടുക്കില്‍ ര...

Open