Click here to view more Kerala PSC Study notes.
കേരളത്തിലെ കായലുകള്‍
കേരളത്തില്‍ ആകെ 34 കായലുകള്‍ ആണുള്ളത്. ഇതില്‍ 27 കായലുകള്‍ കടലിനോട് ചേരുന്നവയും 7 കായലുകള്‍ കടലിനോട് ചേരാത്ത ഉള്‍നാടന്‍ ജലാശയങ്ങളുമാണ്. ഇവ ശുദ്ധജല തടാകങ്ങളായി അറിയപ്പെടുന്നു. കേരളം കായലുകളുടെ നാട് എന്നറിയപ്പെടുന്നു. റംസാര്‍ പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തിലെ കായലുകള്‍ - വേമ്പനാട് കായല്‍, ശാസ്താംകോട്ടകായല്‍, അഷ്ടമുടി കായല്‍, കവ്വായി കായല്‍.
ശുദ്ധജല തടാകങ്ങള്‍
- ശാസ്താംകോട്ട ശുദ്ധജല കായല്‍- കേരളത്തിലെ എറ്റവും വലിയ ശുദ്ധജലതടാകമാണ് കൊല്ലം ജില്ലയില്‍ സ്ഥിതിചെയ്യുന്ന 'F' ആകൃതിയിലുള്ള ഈ കായല്‍. വിസ്തീര്‍ണ്ണം- 3.75 ച.കി.മീ. ശരാശരി ആഴം 14 മീറ്റര്‍ ആണ്. അംഗീകൃത റാംസര്‍ സൈറ്റാണ്.
- വെള്ളായണി ശുദ്ധജല കായല്‍- രണ്ടാമത്തെ വലിയ ശുദ്ധജലതടാകം. തിരുവനന്തപുരം ജില്ലയില്‍ കേരളത്തിന്റെ തെക്കേയറ്റത്തുള്ള ഈ തടാകം കുന്നുകളാല്‍ ചുറ്റപ്പെട്ടതാണ്. വിസ്തീര്‍ണ്ണം- 2.29 ച.കി.മീ.
- പൂക്കോട്ട് ശുദ്ധജല കായല്‍- വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ കുന്നത്തിടവക എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
- തൃശ്ശൂര്‍ ജില്ലയിലെ ഏനമാക്കല്‍, ഇടുക്കി ജില്ലയിലെ ദേവികുളം എലിഫന്റ് ലേക്ക്, ഇരവികുളം എന്നിവയാണ് ചെറുതെങ്കിലും ശ്രദ്ധേയമായ മറ്റ് ശുദ്ധജല കായലുകള്‍.
മറ്റ് കായലുകള്‍
ഉപ്പള, കുമ്പള, കല്‍നാട്, ബേക്കല്‍, ചിത്താരി, കവ്വായി, മനക്കൊടി, മൂരിയാട്, കൊടുങ്ങല്ലൂര്‍ കായല്‍, വരാപ്പുഴ കായല്‍, വേമ്പനാട്ടുകായല്‍, കായംകുളം കായല്‍, അഷ്ടമുടിക്കായല്‍, പരവൂര്‍ കായല്‍, ഇടവാ കായല്‍, നടയറ കായല്‍, അഞ്ചുതെങ്ങ് കായല്‍, കഠിനംകുളം കായല്‍, വേളി കായല്
Questions related to Backwaters of Kerala
- 1974ല്‍ പണിപൂര്‍ത്തിയായ തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷമേത്? 1976
- 1988 ജൂലായ്-8 ന് പെരുമണ്‍ തീവണ്ടിയപകടം സംഭവിച്ചത് ഏത് കായലിലാണ്? അഷ്ടമുടിക്കായലില്‍
- 2002 ജുലായ് 27-ന് കുമരകം ബോട്ടപകടം ഉണ്ടായത് ഏത് കായലിലാണ്? വേമ്പനാട്ടുകായല്‍
- അഷ്ടമുടിക്കായലിന്റെ എട്ട് മുടികള്‍ ഏതെല്ലാം? ആശ്രാമം, കുരീപ്പുഴ, കല്ലട, മഞ്ഞപ്പാടന്‍, മുക്കാടൻ, പെരുമണ്‍, കണ്ടച്ചിറ, കാഞ്ഞിരോട്ട്
- അഷ്ടമുടിക്കായല്‍ ഏത് ജില്ലയിലാണ്? കൊല്ലം
- ആലപ്പുഴ ജില്ലയിലുള്ള ഏത് കായലിന്റെ ഒരു ഭാഗമാണ് കൈതപ്പുഴക്കായല്‍ എന്നറിയപ്പെടുന്നത്? വേമ്പനാട്ടുകായലിന്റെ
- ഇംഗ്ലീഷ് അക്ഷരമാലയിലെ 'F' ന്റെ ആകൃതിയിലുള്ള കായൽ? ശാസ്താംകോട്ട കായൽ
- ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള തടാകം? പൂക്കോട്
- എത്ര കായലുകളാണ് കേരളത്തിലുള്ളത്? 34
- എത്ര ജില്ലകളിലായി വേമ്പനാട്ടുകായൽ വ്യാപിച്ചിരിക്കുന്നു? 3 ജില്ലുകള്‍
- ഏത് ജില്ലയിലാണ് ശാസ്താംകോട്ട കായല്‍ സ്ഥിതിചെയ്യുന്നത്? കൊല്ലം
- ഏനാമാക്കല്‍, മനക്കൊടി, മൂരിയാട് എന്നിവ ഏത് ജില്ലയിലെ കായലുകളാണ്? തൃശ്ശൂര്‍
- ഒരു പനയുടെ ആകൃതിയുള്ള കായലേത്? അഷ്ടമുടിക്കായല്‍
- കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കേരളത്തിലെ കായലുകൾ എത്രയെണ്ണമാണ്? 27 എണ്ണം
- കായലുകളുടെ റാണി എന്നറിയപ്പെടുന്നത്? ശാസ്താംകോട്ട കായല്‍
- കാസര്‍കോട് ജില്ലയിലെ കവ്വായിക്കായലിലുള്ള തുരുത്തുകളേവ? മാടക്കല്‍, എടേലക്കാട്, വടക്കേക്കാട്
- കുട്ടനാട്ടിലെ നെല്‍ക്കൃഷിയെ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനായി വേമ്പനാട്ടുകായലില്‍ നിര്‍മിച്ചിട്ടുള്ള ബണ്ടേത്? തണ്ണീര്‍മുക്കം ബണ്ട്
- കുമരകം പക്ഷിസങ്കേതം ഏത് കായലിന്റെ തീരത്താണ്? വേമ്പനാട്ടുകായലിന്റെ
- കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജല തടാകം:- വെള്ളായണിക്കായല്‍
- കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായലേത്? കാസര്‍കോട് ജില്ലയിലെ ഉപ്പളക്കായല്‍
- കേരളത്തിലെ അറിയപ്പെടുന്ന ശുദ്ധജലതടാകമായ വെള്ളായണി കായൽ ഏതു ജില്ലയിലാണ്? തിരുവനന്തപുരം
- കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾ എത്ര? ഏഴെണ്ണം
- കേരളത്തിലെ ഏറ്റവും ആഴം കൂടിയ തടാകം? അഷ്ടമുടിക്കായല്‍
- കേരളത്തിലെ ഏറ്റവും വലിയ കായലേത്? വേമ്പനാട്ടുകായല്‍
- കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്? ശാസ്താംകോട്ട കായല്‍
- കേരളത്തിലെ പ്രകൃത്യാലുള്ള ഏക ഓക്സ്ബോ തടാകം? വൈന്തല തടാകം (തൃശൂർ)
- കേരളത്തിലെ രണ്ടാമത്തെ വലിയ കായലേത്? അഷ്ടമുടിക്കായല്‍
- കേരളത്തിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം സ്ഥിതി ചെയ്യുന്നത്? മേപ്പടി (ചെമ്പ്ര കൊടുമുടി, വയനാട്)
- കൊടുങ്ങല്ലൂര്‍, വരാപ്പുഴക്കായലുകള്‍ ഏത് ജില്ലയിലാണ്? ഏറണാകുളം
- തിരുവനന്തപുരം? കൊല്ലം ജില്ലകളുടെ അതിർത്തിയിലുള്ള കായലുകൾ? ഇടവ? നടയറക്കായലുകൾ
- നീരാളിയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ? അഷ്ടമുടി കായൽ
- പാതിരാമണല്‍ ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല ഏത്? ആലപ്പുഴ
- ബിയ്യം കായല്‍ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? മലപ്പുറം
- മണ്‍ട്രോതുരുത്ത് ദ്വീപ് സ്ഥിതിചെയ്യുന്നത് ഏത് കായലിലാണ്? അഷ്ടമുടിക്കായല്‍
- മൂരിയാട് തടാകം ഏത് ജില്ലയിലാണ്? തൃശൂർ
- റംസാര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കേരളത്തിലെ കായലുകളേവ? വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട
- വയനാട്ടിലെ പുക്കോട് തടാകത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സര്‍വകലാശാലയേത്? കേരള വെറ്ററിനറി സയന്‍സസ് യൂണിവേഴ്‌സിറ്റി
- വിസ്തൃതിയില്‍ മൂന്നാമതുള്ള കേരളത്തിലെ കായലേത്? കായംകുളം കായല്‍
- വെല്ലിങ്ടണ്‍, വൈപ്പിന്‍, വല്ലാര്‍പ്പാടം, പാതിരാമണല്‍ എന്നിവ ഏത് കായലിലെ പ്രധാന ദ്വീപുകളാണ്? വേമ്പനാട്ടുകായല്‍
- വേമ്പനാട്ടുകായലിന്റെ വിസ്തൃതി എത്രയാണ്? 205 ചതുരശ്ര കിലോമീറ്റർ
- വേമ്പനാട്ടുകായല്‍ അറബിക്കടലുമായി ചേരുന്നിടത്തുള്ള തുറമുഖമേത്? കൊച്ചി
- വേമ്പനാട്ടുകായല്‍ പരന്നുകിടക്കുന്ന ജില്ലകളേവ? ആലപ്പുഴ, എറണാകുളം, കോട്ടയം
- ശാസ്താംകോട്ട കായലിന്റെ വിസ്തൃതി എത്ര? 3.7 ചതുരശ്ര കിലോമിറ്റര്‍
- ശുദ്ധജലതടാകമായ പൂക്കോട് ഏത് ജില്ലയിലാണ്? വയനാട്
- സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള കേരളത്തിലെ കായലേത്? പൂക്കോട് തടാകം
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.