മലയാള വ്യാകരണം - ശൈലികള്
1. കൈ കഴുകുക : ഉപേക്ഷിച്ച് രക്ഷപെടുക
2. കോടാലി : ഉപദ്രവകാരി
3. ഗണപതിക്കല്ല്യണം :നാളെനാളെയെന്ന് നീണ്ടുപോവുക
4. ഗ്രന്ഥകീടം : പുസ്തകപ്പുഴു
5. ചക്രം ചവിട്ടുക : വല്ലാതെ ബുദ്ധിമുട്ടുക
6. ജലരേഖ : വെള്ളത്തിൽ വരച്ച വരപോലെ പാഴിലായത്
7. തട്ടിവിടുക : കൂസലില്ലതെ ഓരോന്ന് പറയുക
8. താപ്പാന : തഴക്കവും പഴക്കവും ഉള്ളയാൾ, പരിച്ചയക്കുടുതൽ കൊണ്ട് ഉപദ്രവക്കാരിയായയാൾ
9. തേച്ചു മായ്ച്ചു കളയുക : തെളിവും മറ്റും നശിപ്പിക്കുക
10. തോളിലിരുന്നു ചെവി തിന്നുക :അടുത്തുക്കുടി ചതിക്കുക
11. ദീപാളി കുളിക്കുക : അനാവശ്യ ചെലവു ചെയ്തു നശിപ്പിക്കൽ
12. നട്ടെല്ല് : പൌരുഷം, ധൈര്യം , തന്റേടം
13. നാരദൻ : ഏഷണിക്കാരൻ
14. പകിട : കൗശല പ്രയോഗം
15 പഴയ മണ്ണ് : യാതൊന്നും ഉണ്ടാവാത്തത്
16. പിടലിയൊടിയുക : വിഷമം നേരിടുക
17. പിത്തലാട്ടം : നാട്യം , ഭാവം
18 .പുത്തനച്ചി : ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോഴുള്ള ഉത്സാഹക്കുടുതൽ
19 .ആചന്ദ്രതാരം : ചന്ദ്രനും താരങ്ങളുമുള്ള കാലത്തോളം
20 .ആനച്ചന്തം : ആകപ്പാടെയുള്ള ഭംഗി
21 .ആറിയ കഞ്ഞി പഴങ്കഞ്ഞി : തുടക്കത്തിൽ പറയുമ്പോൾ ഉള്ള ഉത്സാഹം പിന്നെയില്ലാതാവുക
22. ഇഞ്ചി കടിക്കുക : ദേഷ്യപ്പെടുക
23. ഉണ്ണാതെ തിന്നാതെ : ഒന്നും അനുഭവിക്കാതെ
24. ഉരുക്കഴിക്കുക : ആവർത്തിക്കുക
25. ഉരുളയ്ക്കുപ്പേരി : ചുട്ട മറുപടി
26. കടലിൽ കായം കലക്കുക : നിഷ്ഫലമായ പ്രവർത്തി , വലിയ കാര്യത്തിന് ചെറിയ പ്രതിവിധി
27. കമ്പോടുകമ്പ് : ആദ്യാവസാനം
28. കരതലാമലകം : ഉള്ളം കയ്യിലെ നെല്ലിക്ക പോലെ സ്പഷ്ടം
29. കരപിടിക്കുക : രക്ഷപെടുക
30. കിണറ്റിലെ തവള : ലോകവിവരം ഇല്ലാത്തയാൾ
31. കീറാമുട്ടി : മനസ്സിലാക്കാൻ ബുദ്ധിമുട്ട്
32. കിളികിളി പോലെ പറയുക : തടസ്സം കൂടാതെ പറയുക
33. കുത്തിപ്പൊക്കുക : മറന്ന സംഭവം വീണ്ടും ശ്രദ്ധയിൽ കൊണ്ടുവരിക
34. കുന്തം വിഴുങ്ങിയ പോലെ :അമ്പരന്ന് നിൽക്കുക ,ഇതികർത്യവതാമൂഡനായി നിൽക്കുക
അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ - ഡെസ്ലേഷ്യ.
ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം - മെഡലാ ഒബ്ലോംഗേറ്റ.
ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം - മെഡലാ ഒബ്ലോംഗേറ്റ.
ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം - സെറിബ്രം.
തലച്ചോറിനെ കുറിച്ചുള്ള പഠനം - ഫ്രിനോളജി.
തലച്ചോറിനെ സംരക്ഷിക്കുന്ന...
തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ. 1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, ബർമ (മ്യാൻമാർ), കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി. അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ത്വരിതപ്പെടുത്തൽ, സാമൂഹിക ഉന...
പേര് സ്ഥിതിചെയ്യുന്ന സ്ഥലം .
ബന്ദിപ്പൂർ നാഷണൽ പാർക്ക് കർണാടക .
പലമാവു നാഷണൽ പാർക്ക് ഝാർഖണ്ഡ് .
ബുക്സ നാഷണൽ പാർക്ക് പശ്ചിമ ബംഗാൾ .
ക്യാംബെൽ ബേ നാഷണൽ പാർക്ക് ആന്തമാൻ നിക്കോബാർ ദ്വീപുകൾ .
ഡെസേർട്ട് നാഷണൽ പാർക്ക് രാജസ്ഥാൻ .
ദുധ്വാ നാഷണൽ പാർക്ക് ഉത്തർപ്രദേശ് .
ഇരവികുളം നാഷണൽ പാർക്ക് കേരളം .
ഗംഗോത്രി നാഷണൽ പാർക്ക് ഉത്തരാഖണ്ഡ് .
ഗിർ നാഷ...