Click here to view more Kerala PSC Study notes.
ധാതുസമ്പത്ത് നിറഞ്ഞ മണ്ണിനങ്ങളിൽ, തീരപ്രദേശത്ത് കാണപ്പെടുന്ന കരിമണലാണ് ഏറ്റവും പ്രധാനം. ഇൽമനൈറ്റ്, മോണോസൈറ്റ്, തോറിയം, ടൈറ്റാനിയം തുടങ്ങിയവ കരിമണലിൽ കാണപ്പെടുന്നു. കേരളത്തിൽ കാണപ്പെടുന്ന മണ്ണിൽ ഇൽമനൈറ്റിന്റെ അളവ് വളരെ കൂടുതലാണ്. കേരളത്തിലെ മണ്ണിൽനിന്ന് ലിഗ്നൈറ്റും ലഭിക്കാറുണ്ട്.
Important Minerals from Kerala
ധാതുക്കൾ
|
ഉപയോഗങ്ങൾ
|
കാണപ്പെടുന്ന സ്ഥലങ്ങൾ
|
കളിമണ്ണ്
|
പത്രങ്ങൾ, ഓട്, കരകൗശല വസ്തുക്കൾ
|
കുണ്ടറ, തൃക്കാക്കര, രാമപുരം
|
കരിമണൽ
|
പലവിധ ധാതുക്കൾ വേർതിരിച്ചെടുക്കുന്നു
|
കൊല്ലത്തെയും, ആലപ്പുഴയിലെയും തീരപ്രദേശം
|
ചുണ്ണാമ്പുകല്ല്
|
പ്ലാസ്റ്റർ ഓഫ് പാരീസ്
|
കരുനാഗപ്പള്ളി, മയ്യനാട്, വാളയാർ, പാലക്കാട്, കണ്ണൂർ, തണ്ണീർമുക്കം, വൈക്കം, വാടാനപ്പള്ളി, കൊടുങ്ങല്ലൂർ
|
ഗ്രാഫൈറ്റ്
|
പെൻസിൽ
|
വെള്ളനാട്, വേളി, തൊടുപുഴ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം
|
സ്വർണം
|
ആഭരണം
|
മേപ്പാടി, വൈത്തിരി, മാനന്തവാടി, നിലമ്പൂർ
|
Important questions about Minerals in Kerala
- ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ - കോഴിക്കോട്, മലപ്പുറം
- കളിമണ്ണ് നിക്ഷേപം ഏറ്റവുമധികമുള്ളത് - കുണ്ടറ (കൊല്ലം)
- കുണ്ടറ സിറാമിക്‌സിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു - കളിമണ്ണ്
- കേരളത്തിലെ തീരപ്രദേശത്തെ മണലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആണവധാതു - തോറിയം
- കേരളത്തിലെ ധാതു പര്യവേഷണത്തിന് നേതൃത്വം നൽകുന്നത് - മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ
- കേരളത്തിലെ പ്രധാന ധാതുക്കൾ - ഇൽമനൈറ്റ്, മോണോസൈറ്റ്, തോറിയം, ചുണ്ണാമ്പ്കല്ല്, ടൈറ്റാനിയം, ബോക്സൈറ്റ്, കളിമണ്ണ്, സിലിക്ക, സിലിക്കൺ, സ്വർണ്ണം, രത്നം, റ്യുട്ടൈൽ, സിലിമനൈറ്റ്
- കേരളത്തിൽ അഭ്രം (മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല - തിരുവനന്തപുരം
- കേരളത്തിൽ ഇരുമ്പുനിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ - കോഴിക്കോട്, മലപ്പുറം
- കേരളത്തിൽ ഇൽമനൈറ്റ്, മോണോസൈറ്റ് എന്നിവയുടെ നിക്ഷേപം ധാരാളമായി കാണപ്പെടുന്നത് - ചവറ - നീണ്ടകര പ്രദേശങ്ങളിൽ (കൊല്ലം ജില്ല)
- കേരളത്തിൽ ഏറ്റവും വലിയ ചുണ്ണാമ്പ്കല്ല് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല - പാലക്കാട്
- കേരളത്തിൽ കളിമണ്ണ് നിക്ഷേപം ധാരാളമായി കാണപ്പെടുന്നത് - കുണ്ടറ (കൊല്ലം ജില്ല)
- കേരളത്തിൽ കാണപ്പെടുന്ന ഒരേയൊരു ഇന്ധനധാതു - ലിഗ്‌നൈറ്റ്
- കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം ധാരാളമായി കാണപ്പെടുന്ന ഭൂപ്രദേശം - നീലേശ്വരം (കാസർഗോഡ് ജില്ല)
- കേരളത്തിൽ രത്നക്കല്ലുകൾ (മാർജാരനേത്രം, അലക്‌സാൺഡ്രൈറ്റ്) കാണപ്പെടുന്ന പ്രദേശങ്ങൾ - തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങൾ
- കേരളത്തിൽ സിലിക്ക നിക്ഷേപം കണ്ടെത്തിയിട്ടുള്ള പ്രദേശം - ആലപ്പുഴ - ചേർത്തല പ്രദേശങ്ങളിൽ
- കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ - മലപ്പുറം, വയനാട്
- ബോക്സൈറ്റ് നിക്ഷേപം കാണപ്പെടുന്ന കാസർഗോഡിലെ പ്രദേശങ്ങൾ - കുമ്പള, നീലേശ്വരം, കാഞ്ഞങ്ങാട്
- ലിഗ്‌നൈറ്റ് നിക്ഷേപങ്ങൾ കണ്ടെത്തിയ പ്രദേശം - വർക്കല (തിരുവനന്തപുരം)
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.