റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസിയാണ് ഇന്ത്യൻ രൂപ (ചിഹ്നം: ₹; കോഡ്: INR). ഷേർ ഷാ സൂരിയാണ് റുപ്‌യാ എന്ന പേരു ആദ്യമായി നാണയത്തിനുപയോഗിക്കാനാരംഭിച്ചത്. ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (സുമാർ ബിസി ആറാം നൂറ്റാണ്ടിൽ). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്. ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ നോട്ടുകൾ 1996 - ലാണ് പുറത്തിറക്കിയത്. 10, 20, 50, 100, 500, 2000 എന്നീ മൂല്യങ്ങളുള്ള കറൻസി നോട്ടുകളാണ് ഇന്ന് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകൾ വളരെ മുൻപേ തന്നെ നിർത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ് നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. 2016 നവംബർ 8 അർദ്ധരാത്രി മുതൽ നിലവിലുണ്ടായിരുന്ന മുഴുവൻ 500, 1000 കറൻസികളും പ്രത്യേക ഉത്തരവിലൂടെ ഭാരത സർക്കാർ പിൻവലിക്കുകയുണ്ടായി. അതേ തുടർന്നാണ് പുതിയ 2000 രൂപ നോട്ട് അവതരിപ്പിക്കപ്പെട്ടത്. 1960 - കളുടെ തുടക്കത്തിൽ 10000, 5000 രൂപകളുടെ നോട്ടുകളും റിസവ്വ് ബാങ്ക് ഇറക്കിയിരുന്നു. ജനങ്ങൾ ധാരാളമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് അവ നിർത്തലാക്കി.
New Indian notes and pictures on them