Ezhava Memorial Ezhava Memorial


Ezhava MemorialEzhava Memorial



Click here to view more Kerala PSC Study notes.

ഈഴവ മെമ്മോറിയൽ

ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3ന് തിരുവിതാംകൂർ മഹാരാജാ‍വ് ശ്രീമൂലം തിരുനാളിനു് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണു് ഈഴവമെമ്മോറിയൽ അഥവാ ഈഴവമെമ്മോറിയൽ ഹർജി എന്നറിയപ്പെടുന്നതു് സർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്ക് ലഭിക്കാൻ വേണ്ടിയൊരു നിവേദനം ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 1891 ജനുവരി 11ന് മലയാളിമെമ്മോറിയൽ എന്ന പേരിൽ മഹാരാജാവിന് സമർപ്പിച്ചിരുന്നു. അക്കാലത്ത് ഈഴവർ മുതലായ അവർണ്ണരെ തിരുവിതാംകൂറിൽ 5 രൂപയിൽ കൂടുതൽ മാസശമ്പളമുള്ള തസ്തികകളിൽ നിയമിച്ചിരുന്നില്ല.  ശ്രീ മൂലം തിരുനാൾ മഹാരാജാവ്‌ നാടുവാഴുന്ന കാലത്താണ്‌ ഈഴവ മെമ്മോറിയൽ സമർപ്പണം നടന്നത്‌. 


ഈഴവ മെമ്മോറിയലിന്റെ ഫലമായി സര്‍ക്കാര്‍ നിലപാടിന്‍ ചെറിയൊരയവ് വന്നു. അസംഘടിതരായിരുന്ന ഈഴവാദികളെ സംഘടിപ്പിക്കുന്നതിലും വിദ്യാഹീനരായിരുന്ന അവരെ വിദ്യാസമ്പന്നരാക്കുന്നതിലും വേണ്ടിയുള്ള ഡോ. പല്പുവിന്റെ ആദ്യ ചുവടുവയ്പ്പായി ആയിരുന്നു ഈഴവമെമ്മോറിയലിനെ കണ്ടത്. രണ്ടാമത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദന്‍ കേരളത്തിലെ ജാതിപ്രശ്‌നം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ എത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.  ഇതിന്റെ ഫലമായി മഹാകവി കുമാരനാശാന്‍, അയ്യന്‍കാളി തുടങ്ങിയവര്‍ ആയിടെ നിലവില്‍ വന്ന തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.  ഈഴവമെമ്മോറിയൽ സമർപ്പണത്തിലൂടെ പ്രശ്നങ്ങൾക്ക്‌ ഉടൻ പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിലും അതിലൂടെ രൂപപ്പെട്ടുവന്ന ഈഴവ ഐക്യമാണ്‌ 1903ൽ എസ്‌എൻഡിപി രൂപീകരണത്തിന്‌ അടിസ്ഥാനമായി മാറിയത്‌.

Questions related Ezhava Memorial

  • ഈഴവ മെമ്മോറിയലിന് ഒപ്പുവച്ചവരുടെ എണ്ണം :- 13176
  • ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി :- ഡോ. പൽപ്പു
  • ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ :- ശങ്കര സുബ്ബയ്യൻ
  • രണ്ടാം ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് : - ഡോ. പൽപ്പു
  • രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വൈസ്രോയി :- കഴ്സൺ പ്രഭു 
  • രണ്ടാം ഈഴവ മെമ്മോറിയൽ:- 1900
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Newtons laws of motion

Open

ന്യൂട്ടന്റെ ചലനനിയമങ്ങൾ ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ബലങ്ങളും വസ്തുവിന്റെ ചലനങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന മൂന്ന് ഭൗതിക നിയമങ്ങളാണ് ന്യൂട്ടന്റെ ചലന നിയമങ്ങൾ. സർ ഐസക് ന്യൂട്ടൺ ആണ് തന്റെ പ്രകൃതിദർശനത്തിന്റെ ഗണിതനിയമങ്ങൾ(1687) എന്ന കൃതിയിൽ സം‌യോജിതമായി പ്രസിദ്ധീകരിച്ചത്.


ന്യൂട്ടന്റെ ഒന്നാം ചലനനിയമം അസന്തുലിതമായ ഒരു ബാഹ്യബലം പ്രയോഗിക്കാത്തി...

Open

ഇന്ത്യയിലെ കൃഷി സീസൺ ( Agriculture Season in India )

Open

ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്.


1.ഖാരിഫ് .

ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു. മഴക്കാല കൃഷി.

ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്റ, റാഗി, ചണം.

2. റാബി .

ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.

മഞ്ഞുകാല കൃഷി.

ഉദാ: ഗോതമ്പ്, ബാർലി, കടുക്, പയർ.

3. സയ്ദ് .

വേനൽകാല കൃഷി.

ഉദാ: പച...

Open

Books about Mahatma Gandhi

Open

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ അറ്റ് ദ ഫീറ്റ് ഓഫ് മഹാത്മാ - രാജേന്ദ്ര പ്രസാദ്.
ഐ ഫോള്ളോ മഹാത്മാ - കെ എം മുൻഷി.
ഗാന്ധി ആൻഡ് ഗോഡ്‌സെ - എൻ. കെ. കൃഷ്ണ വാര്യർ.
ഗാന്ധി ഓൺ നോൺ വയലൻസ് - തോമസ് മേട്രൺ.
ഡേ ടു ഡേ വിത്ത് ഗാന്ധി - മഹാദേവ് ദേശായി.
ദ ലൈഫ് ഓഫ് മഹാത്മാ ഗാന്ധി - ലൂയിസ് ഫിഷർ.
വെയ്റ്റിംഗ് ഫോർ മഹാത്മാ - കെ ആർ നാരായണൻ.
ഗ്രേറ്റ് സോൾ : മഹാത്മാ ഗാന്ധി ആൻഡ് ഹ...

Open