മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം
മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസംവാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു.
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാഹരണം: രാമൻ, സീത
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്
നാമത്തിന്റെ കൂടെ ക്ക്, ന്, ഉ എന്നിവയിൽ ഒന്നു ചേർക്കുന്നത്.
ഉദാഹരണം: രാമന്, രാധക്ക്
നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.
ഉദാഹരണം: രാമനാൽ, രാധയാൽ
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.
ഉദാഹരണം: രാമന്റെ, രാധയുടെ
നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.
ഉദാഹരണം: രാമനിൽ, രാമങ്കൽ, രാധയിൽ
സംബോധിക അഥവ സംബോധനാവിഭക്തി, നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നു.
ഉദാഹരണം : അമ്മേ!, അച്ഛാ!
നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന് പറയുന്നു.
ഉദാഹരണം : മരത്തിൽനിന്ന്
വിഭക്തികളെപ്പോലെ തോന്നിക്കുന്നതും എന്നാൽ യത്ഥാർഥ വിഭക്തിപ്രത്യയങ്ങളല്ലാത്ത പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്നതുമായ പ്രയോഗങ്ങളാണ് വിഭക്ത്യാഭാസം. ആഭാസം എന്നാൽ അതുപോലെ തോന്നിക്കുന്നത് എന്നാണർത്ഥം. അതായത് വിഭക്തിപോലെ തോന്നിക്കുന്നത് വിഭക്ത്യാഭാസം. വിഭക്തിയെന്നാൽ നാമവും ക്രിയയും തമ്മിലുള്ള ബന്ധമാണ്.
ഖിലം: ചില വിഭത്കികൾ എല്ലാ നാമങ്ങളിലും കാണുകയില്ല;
ലുപ്തം: മറ്റു ചില വിഭത്കി രൂപങ്ങളിൽ പ്രത്യയം ലോപിച്ചിട്ടു് അംഗം മാത്രമായി ശേഷിച്ചു കാണും;
ഇരട്ടിപ്പ്: വേറെ ചിലേടത്തു് ഒരു വിഭക്തിക്കുമേൽ മറ്റൊരു വിഭക്തികൂടി വന്നുകാണും.
ഉദാഹരണം:
മഴയത്തുനടന്നു (അത്ത്)
വീട്ടിലോട്ടുപോയി (ഓട്ട്)
പുറകേനടന്നു (ഏ)
പടിമേലിരുന്നു/പടിക്കലിരുന്നു (മേൽ/കൽ)
പ്രത്യയ രൂപങ്ങളൊന്നുമില്ലാതെയും വിഭക്ത്യാഭാസം പ്രവർത്തിക്കാം.
ഉദാഹരണം:
പാലക്കാട്ട്പോയി
വാഴൂർപോകണം
വാക്കുപാലിച്ചു.
സംബന്ധികാർത്ഥത്തിൽ മാവിൻപൂ, അമ്മൻകോവിൽ, പനംകുല തുടങ്ങിയ പ്രയോഗങ്ങളിൽ കാണുന്നത് സംബന്ധികാഭാസം.
Source : https://ml.wikipedia.org
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.അടുത്ത് നട്ടാൽ അഴക് അകലെ നട്ടാൽ വിളവ്.
ഇരു മുറി പത്തായത്തിൽ ഒരു മുറി വിത്തിന്.
ഏറെ വിളഞ്ഞത് വിത്തിനാക.
കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും.
കളപറിച്ചാൽ കളം നിറയും.
ഞാറില്ലെങ്കിൽ ചോറില്ല.
പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും.
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലിവയനാട്ടിൽ നിന്നും വരും.
പത്തായമുള്ളിടം പറയും കാണും. LINE_FE...
AMRUT : Atal Mission For Rejuvenation & Urban Transformation.
APY : Atal Pension Yojana.
BBBP YOJANA : Beti Bachao, Beti Padhao Yojana.
CAD : Current Account Deficit.
CBS : Core Banking Solution.
CORE : Centralized Online Real Time Exchange.
CPI : Consumer Price Index.
DGK : DailyGKZone Telegram Channel.
DICGC : Deposit Insurance and Credit Guarantee Corporation.
DIDF : Dairy Processing and Infrastructure Development Fund.
EDF : Electronic Development Fund.
HRIDAY : Heritage City Development & Augmentation Yojana.
KVKs : Krishi Vigyan Kendras.
KVP : Kisan Vikas Patra.
LTIG : Long Term Irrigation Fund.
M-SIPS : Modified Special Incentive Package Scheme.
MGNREGA : Mahatma Gandhi National Rural Employment Guarantee Act.
MIF : Micro Irrigation Fund.
MSK : Mahila Shakti Kendra.
MSMEs : Micro, Sm...
അസ്ഥിരത സിദ്ധാന്തം - ഡീബ്രോളി .
ആപേക്ഷികസിദ്ധാന്തം - ആൽബർട്ട് ഐൻസ്റ്റീൻ.
കണികാസിദ്ധാന്തം - ഐസക് ന്യൂട്ടൺ.
ക്വാണ്ടം സിദ്ധാന്തം - മാക്സ് പ്ലാങ്ക്.
ഗ്രഹങ്ങളുടെ ചലന നിയമം - ക്ലെപ്ലർ.
ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം - ഹെൻറിച്ച് ഹെട്‌സ്.
ബോയിൽ നിയമം - റോബർട്ട് ബോയിൽ.
ബ്ലാക്ക്ഹോൾ സിദ്ധാന്തം - സ്റ്റീഫൻ ഹോക്കിൻസ്.
ഭൂഗുരുത്വാകർഷണ നിയമം - ഐസക് ന്യൂട്ടൺ.
രാമ...
















