വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു.
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാഹരണം: രാമൻ, സീത
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്
നാമത്തിന്റെ കൂടെ ക്ക്, ന്, ഉ എന്നിവയിൽ ഒന്നു ചേർക്കുന്നത്.
ഉദാഹരണം: രാമന്, രാധക്ക്
നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.
ഉദാഹരണം: രാമനാൽ, രാധയാൽ
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.
ഉദാഹരണം: രാമന്റെ, രാധയുടെ
നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.
ഉദാഹരണം: രാമനിൽ, രാമങ്കൽ, രാധയിൽ
സംബോധിക അഥവ സംബോധനാവിഭക്തി, നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നു.
ഉദാഹരണം : അമ്മേ!, അച്ഛാ!
നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന് പറയുന്നു.
ഉദാഹരണം : മരത്തിൽനിന്ന്
വിഭക്തികളെപ്പോലെ തോന്നിക്കുന്നതും എന്നാൽ യത്ഥാർഥ വിഭക്തിപ്രത്യയങ്ങളല്ലാത്ത പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്നതുമായ പ്രയോഗങ്ങളാണ് വിഭക്ത്യാഭാസം. ആഭാസം എന്നാൽ അതുപോലെ തോന്നിക്കുന്നത് എന്നാണർത്ഥം. അതായത് വിഭക്തിപോലെ തോന്നിക്കുന്നത് വിഭക്ത്യാഭാസം. വിഭക്തിയെന്നാൽ നാമവും ക്രിയയും തമ്മിലുള്ള ബന്ധമാണ്.
ഖിലം: ചില വിഭത്കികൾ എല്ലാ നാമങ്ങളിലും കാണുകയില്ല;
ലുപ്തം: മറ്റു ചില വിഭത്കി രൂപങ്ങളിൽ പ്രത്യയം ലോപിച്ചിട്ടു് അംഗം മാത്രമായി ശേഷിച്ചു കാണും;
ഇരട്ടിപ്പ്: വേറെ ചിലേടത്തു് ഒരു വിഭക്തിക്കുമേൽ മറ്റൊരു വിഭക്തികൂടി വന്നുകാണും.
ഉദാഹരണം:
മഴയത്തുനടന്നു (അത്ത്)
വീട്ടിലോട്ടുപോയി (ഓട്ട്)
പുറകേനടന്നു (ഏ)
പടിമേലിരുന്നു/പടിക്കലിരുന്നു (മേൽ/കൽ)
പ്രത്യയ രൂപങ്ങളൊന്നുമില്ലാതെയും വിഭക്ത്യാഭാസം പ്രവർത്തിക്കാം.
ഉദാഹരണം:
പാലക്കാട്ട്പോയി
വാഴൂർപോകണം
വാക്കുപാലിച്ചു.
സംബന്ധികാർത്ഥത്തിൽ മാവിൻപൂ, അമ്മൻകോവിൽ, പനംകുല തുടങ്ങിയ പ്രയോഗങ്ങളിൽ കാണുന്നത് സംബന്ധികാഭാസം.
Source : https://ml.wikipedia.org
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.Salts Colors .
കപ്രിക് ഓക്ക്സൈഡ് ബ്ലാക്ക് .
കരെയോലൈറ്റ് പാൽ കളർ .
കാഡ്മിയം സൾഫൈഡ് യെല്ലോ .
കാൽസ്യം ഫോസ്ഫേറ്റ് പാൽ കളർ .
കോബാൾട് സാൾട്ട് ബ്ലൂ .
നിക്കൽ ക്ലോറൈഡ് ഗ്രീൻ .
ഫെറസ് സൾഫേറ്റ് ഗ്രീൻ .
മാംഗനീസ് ഡയോക്സൈഡ് പർപ്പിൾ .
.
firstResponsiveAdvt
Vitamins Chemical Names .
ജീവകം A1 റെറ്റിനോൾ .
ജീവകം A2 ഡി ഹൈഡ്രോ റെറ്റിനോൾ .
ജീവകം B1 തയാമിൻ .
ജീവകം B12 സയനോകൊബാലമി...
First museums in Kerala. .
ആദ്യ കാർട്ടൂൺ മ്യൂസിയം: കായംകുളം.
ആദ്യ ക്രൈം മ്യൂസിയം: തിരുവനന്തപുരം.
ആദ്യ തേക്ക് മ്യൂസിയം: വെളിയന്തോട് ( നിലമ്പൂർ ).
ആദ്യ പോലീസ് മ്യൂസിയം: കൊല്ലം.
ആദ്യ വാട്ടർ മ്യൂസിയം: കോഴിക്കോട്.
ആദ്യ സോയിൽ മ്യൂസിയം: തിരുവനന്തപുരം.
ഇട്ടി അച്യുതൻ ഹോർത്തൂസ് മലബാറിക്കസ് മ്യൂസിയം: ചാലിയം.
ഇന്ത്യൻ ബിസിനസ് മ്യൂസിയം: ചാലിയം.
കുഞ്ഞാലി മരയ്ക്കാർ മ്യൂ...
അയ്യൻകാളി .
1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു.
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചു.
കല്ലുമാല സമരം ആഹ്വാനം ചെയ്തു.
Read more. .
കുമാരനാശാൻ .
1903ൽ കുമാരനാശാൻ ആദ്യ ശ്രീനാരായണ ധർമപരിപാലന യോഗം സെക്രട്ടറിയായി.
1904ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ \'വിവേകോദയം\' മാസിക ആരംഭിച്ചു.
1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്...