Unification of Princely States Unification of Princely States


Unification of Princely StatesUnification of Princely States



Click here to view more Kerala PSC Study notes.

നാട്ടുരാജ്യ സംയോജനം

18-ആം നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയിലെ അധീശശക്തിയാകുന്നതിന് നൂറ്റാണ്ടുകൾക്കുമുൻപേ, ഇന്ത്യയിൽ നിലനിന്നിരുന്നതും തുടർന്ന് 1940-കൾവരെ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കുവിധേയമായി രാജാക്കന്മാർ ഭരിച്ചിരുന്നതുമായ രാജ്യങ്ങളെയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ എന്നു പറയുന്നത് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത്‌ 565 ഓളം നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ മൂന്നെണ്ണം ഒഴികെ എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറായി.. സ്വാതന്ത്ര്യത്തിനുശേഷമുള്ള പ്രധാന വെല്ലുവിളികളിലൊന്ന്‌ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ ഏകീകരണമായിരുന്നു. ഈ ദൗത്യം പൂര്‍ത്തീകരിച്ചത്‌ ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായ്‌ പട്ടേലും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന വി.പി.മേനോനും ചേര്‍ന്നാണ്‌. പട്ടേല്‍ തന്റെ “പട്ടുകയ്യുറയിലെ ഉരുക്കുമുഷ്ടി” നയങ്ങളിലൂടെ എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യന്‍ യൂണിയനോടു കൂട്ടിച്ചേര്‍ത്തു. 562 നാട്ടുരാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തയ്യാറായി. ജുനഗഡ്‌, തിരുവിതാകൂര്‍, കശ്മീര്‍, ഹൈദരാബാദ്‌ എന്നിവ മാത്രമാണ്‌ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിമുഖത കാണിച്ചത്‌. നാട്ടുരാജ്യങ്ങളില്‍വച്ച്‌ കൈകാര്യം ചെയ്യാന്‍ ഏറ്റവും സങ്കീര്‍ണമായ പ്രശ്നമായിരുന്നു ജമ്മു-കശ്മീര്‍. ഇന്ത്യയില്‍ ചേരുന്ന കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതില്‍ രാജാവ്‌ കാലതാമസം വരുത്തി. അതേസമയം പാക്ക്‌ പട്ടാളം കശ്മീരിനെ ആക്രമിക്കുകയും ചെയ്തു. മഹാരാജാവ്‌ ഇന്ത്യയുടെ സഹായം തേടി. ഇന്ത്യയുമായുള്ള സംയോജന പ്രമാണത്തില്‍ ഒപ്പുവയ്ക്കാന്‍ രാജാവ്‌ സമ്മതിച്ചതിനെ തുടര്‍ന്ന്‌ ഇന്ത്യ കശ്മീരിലേക്കു സൈന്യത്തിനെ നിയോഗിച്ചു.


Questions related to Unification of Princely States

  • 1947 ഓഗസ്റ്റ് 15 ന് ശേഷവും ഇന്ത്യൻ യൂണിയനിൽ ചേരാതിരുന്ന നാട്ടുരാജ്യം ഏത് ? ജുനഗഡ്, ഹൈദരാബാദ്, കശ്മീർ
  • 1954 ല്‍ ഫ്രാന്‍സ്‌ ഇന്ത്യയ്ക്ക്‌ കൈമാറിയ ഫ്രഞ്ച്‌ അധിനിവേശപ്രദേശങ്ങള്‍ - പോണ്ടിച്ചേരി, മാഹി, കാരക്കല്‍, യാനം
  • 1961 ല്‍ പോര്‍ച്ചുഗല്‍ ഇന്ത്യയ്ക്ക്‌ കൈമാറിയ അധിനിവേശ പ്രദേശങ്ങള്‍ - ഗോവ, ദാമന്‍, ദിയു
  • ആദ്യത്തെ കേന്ദ്ര മന്ത്രി സഭയിൽ സംസ്ഥാങ്ങളുമായി ബന്ധപ്പെട്ടുള്ള വകുപ്പ് കൈകാര്യം ചെയ്തത് ആര് ? സർദാർ വല്ലഭായ് പട്ടേൽ
  • ഇന്ത്യൻ നാട്ടുരാജ്യവകുപ്പിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചത് ആര് ? വി പി മേനോൻ
  • ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ കശ്മീർ ഭരിച്ചിരുന്ന രാജാവ് - രാജാ ഹരിസിംഗ് 
  • ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്നിരുന്ന നാട്ടുരാജ്യങ്ങൾ - കാശ്മീർ, ജുനഗഡ്, ഹൈദരാബാദ്
  • ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടുരാജ്യം - ഭാവ്നഗർ
  • കശ്‍മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന കരാറിൽ ഒപ്പുവെച്ചത് എന്ന് ? 1947 ഒക്ടോബർ 26
  • കശ്‍മീരിലെ നാഷണൽ കോൺഫെറെൻസിന്റെ നേതാവ് ആരായിരുന്നു ? ഷെയ്ഖ് അബ്‌ദുള്ള
  • ജനഹിത പരിശോധന (റഫറണ്ടം) വഴി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർത്ത നാട്ടുരാജ്യം - ജുനഗഡ്
  • നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ കൈക്കൊണ്ട ധീരമായ നടപടികളിലൂടെ ഇന്ത്യയുടെ ഉരുകുമനുഷ്യൻ എന്നു അറിയപെട്ടതാര്? സർദാർ വല്ലഭായ് പട്ടേൽ
  • നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിന്റെ വലം കൈ ആയി പ്രവർത്തിച്ച മലയാളി ആര് ? വി. പി. മേനോൻ
  • നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പട്ടേലും വി.പി.മേനോനും ചേർന്ന് തയ്യാറാക്കിയ കരാർ - Instrument of Accession
  • നാട്ടുരാജ്യങ്ങളെ ഏകീകരിച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച വ്യക്തി - സർദാർ വല്ലഭായ് പട്ടേൽ
  • പ്രധാനപ്പെട്ട പൊതു പ്രശ്നങ്ങളില്‍ ജനങ്ങളുടെ തീരുമാനം അറിയുവാനുള്ള സംവിധാനം - റഫറണ്ടം (ജനഹിതപരിശോധന)
  • ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്ന ദിവസം മുതൽ തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യം ആവുമെന്ന് 1947 ജൂൺ 11ന് പ്രഖ്യാപിച്ച ദിവാൻ ആര് ? സർ സി പി രാമസ്വാമി അയ്യർ
  • ലയന കരാർ മുഖേന ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം - കാശ്‌മീർ 
  • ലയനക്കരാര്‍ അനുസരിച്ച്‌ നാട്ടുരാജ്യങ്ങള്‍ ക്രേന്ദ സര്‍ക്കാരിന്‌ കൈമാറേണ്ടി വന്ന വകുപ്പുകള്‍ - പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം
  • സ്വാതന്ത്ര്യം കിട്ടുമ്പോൾ എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു ? 562
  • സ്വാതന്ത്ര്യനന്തര ഇന്ത്യയുടെ എറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു ? ഹൈദരാബാദ്
  • ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ത്ത സൈനിക നടപടി - ഓപ്പറേഷന്‍ പോളോ (1948)
  • ഹൈദരാബാദിനെ ഇന്ത്യൻ യൂണിയൻ ൽ ചേർത്തത് എന്ന് ? 1947 സെപ്റ്റംബർ 17
  • ഹൈദരാബാദിനെ വരുതിയിൽ ആക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കത്തെ പോലീസ് നടപടി എന്ന് വിശേഷിപ്പിച്ചത് ആര് ? സർദാർ വല്ലഭായ്‌ പട്ടേൽ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
List of Crops and hybrids

Open

വിളകൾ സങ്കരയിനങ്ങൾ .
അടക്ക മംഗള .
എള്ള് തിലതാര, സോമ, സര്യ, തിലക്, തിലോത്തമ .
കശുവണ്ടി പരിയങ്ക, അമൃത, മദുല, ധാരശ്രീ .
കൈതച്ചക്ക മൗറീഷ്യസ്, കയൂ .
ഗോതമ്പ് ഗിരിജ, സോണാലിക, കല്ല്യാൺസോണ .
ചീര അരുൺ, മോഹിനി .
തക്കാളി അനഘ, ശക്തി, മക്തി .
പച്ചമുളക് ജവാല, ജവാലാമുഖി, ഉജ്ജ്വല, ജവാലാ സഖി .
പാവൽ പരിയ, പരീതി, പരിയങ്ക .
മഞ്ഞൾ സവർണ്ണ, രശ്മി, പരഭ, പരതിഭ, റോമ, സഗന്ധ, സഗ...

Open

10th Level Preliminary Exam Questions

Open

Kerala PSC has published the 10th level Preliminary Exam Syllabus For 10th Level Examination for the Various Post Recruitment 2021. Those candidates who applied for the Kerala psc examination can prepare for the exam using the below questions. As per Kerala psc, the Exam pattern for all psc examinations is revised and there will be a common test for the 10th level exams. Candidates qualify for preliminary examination are eligible for mains examination held by Kerala PSC for different posts. You can find questions for the 10th level Preliminary Exam in the below sections.

1888 ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് ഏത് നദിയുടെ തീരത്താണ് നെയ്യാറ് .
jaduguda യുറേനിയം ഖനി ഏത് സംസ്ഥാനത്താണ് ജാർഖണ്ഡ് .
അമ്ലമഴ യ...

Open

ഹോർമോൺ അപര്യാപ്ത രോഗങ്ങൾ. ജന്തുക്കളും പുസ്തകങ്ങളും

Open

.

ഹോർമോൺ അപര്യാപ്ത രോഗങ്ങൾ .

ക്രെട്ടിനിസം : തൈറോക്സിൻ.
ടെറ്റനി : പാരാതെർമോൺ.
ഡയബറ്റിസ് ഇൻസിപ്പിഡസ് : ADH.
ഡയബറ്റിസ് മെലിറ്റസ് : ഇൻസുലിൽ.
സിംപ്ൾ ഗോയിറ്റർ : തൈറോക്സിൻ.


ജന്തുക്കളും പുസ്തകങ്ങളും  .

അനിമൽഫാം : ജോർജ് ഓർവൽ .
ഒരു കുരുവിയുടെ പതനം : സാലിം അലി.
ഒറിജിനൽ ഓഫ് സ്പീഷീസ് : ചാൾസ് ഡാർവിൻ.
കേരളത്തിലെ പക്ഷികൾ : ഇന്ദുചൂഡൻ.
ബേഡ...

Open