Salt Satyagraha Salt Satyagraha


Salt SatyagrahaSalt Satyagraha



Click here to view more Kerala PSC Study notes.

ഉപ്പു സത്യാഗ്രഹം

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഗുജറാത്തിലെ ​നവസരി​ പട്ടണത്തിന്റെ ഭാഗമായിരുന്നു ദണ്ഡി കടപ്പുറം. ​1882​-ലെ ​Salt Act​ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്റെ കുത്തക അവകാശം ഗവണ്മെന്റ് ഏറ്റെടുത്തിരുന്നു .ബ്രിട്ടീഷുകാരുടെ കയറ്റുമതി വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഈ നിയമം ഇന്ത്യക്കാരെ ബാധിച്ചു. 

  • 'ഒന്നുകില്‍ ലക്ഷ്യം നേടി ഞാന്‍ തിരിച്ചു വരും പരാജയപ്പെട്ടാല്‍ ഞാനെന്റെ ജഡം സമുദ്രത്തിന്‌ സംഭാവന നല്‍കും.' എന്ന് പ്രഖ്യാപിച്ചത് - ഗാന്ധിജി
  • 1930 മാര്‍ച്ച്‌ 12 ന്‌ ഗാന്ധിജി ഏത്‌ ആശ്രമത്തില്‍ നിന്നാണ്‌ ഉപ്പുനിയമം ലംഘിക്കാന്‍ ദണ്ഡിയിലേക്ക്‌ തിരിച്ചത്‌ - സബര്‍മതി
  • അതിർത്തി പ്രവിശ്യയിൽ ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് - ഖാൻ അബ്ദുൽ ഗാഫർ ഖാൻ
  • അബ്ബാസ്‌ തിയാബ്ജിയുടെ അറസ്റ്റിനുശേഷം ഉപ്പു സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയത്‌ - സരോജിനി നായിഡു
  • ഈ ഒരു പിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ്, ഉപ്പു പിടിച്ച ഈ മുഷ്ടി തകർത്തേക്കാം, എന്നാലും ഈ ഉപ്പ് വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞത് - ഗാന്ധിജി 
  • ഉപ്പു സത്യാഗ്രഹത്തില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്ന്‌ ഗാന്ധിജിയോട്‌ ആവശ്യപ്പെട്ടത്‌ - കമലാദേവി ചതോപാധ്യായ
  • ഉപ്പുനിയമത്തെ ആക്രമിച്ച ആദ്യത്തെ ദേശീയ നേതാവ് - ഗോപാലകൃഷ്ണ ഗോഖലെ 
  • ഉപ്പുസത്യാഗ്രഹ സമരം അവസാനിപ്പിക്കാൻ ഗാന്ധിജിയും ഏതു വൈസ്രോയിയുമാണ് കരാറിലേർപ്പെട്ടത് - ഇർവിൻ പ്രഭു
  • ഉപ്പ് സത്യാഗ്രഹം തമിഴ്‌നാട്ടിൽ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ നടന്നപ്പോൾ അതിൽ പങ്കെടുത്ത മലയാളി - ജി.രാമചന്ദ്രൻ 
  • ഉപ്പ് സത്യാഗ്രഹം നടന്ന വർഷം - 1930
  • ഉപ്പ് സത്യാഗ്രഹത്തിന് ഗാന്ധിജിയെ അറസ്റ്റുച്ചെയ്യപ്പെട്ടപ്പോൾ അടയ്ക്കപ്പെട്ട ജയിൽ - യെർവാദ
  • ഉപ്പ് സത്യാഗ്രഹത്തിൽ ഗാന്ധിജിക്കൊപ്പം പങ്കെടുത്ത സന്നദ്ധഭടന്മാരുടെ എണ്ണം - 78 
  • ഉപ്പ് സത്യാഗ്രഹത്തെ ​"കിന്റർ ഗാർട്ടൻ സ്റ്റേജ് "​  എന്ന് വിശേഷിപ്പിച്ചത് - ​ഇർവിൻ പ്രഭു​.
  • ഉപ്പ്‌ സത്യാഗ്രഹ യാത്ര ആരംഭിച്ചത്‌ - 1930 മാര്‍ച്ച 12
  • ഏതു മലയാളപത്രമാണ് ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ചാണ് ദിനപ്പത്രമായി മാറിയത് - മാതൃഭൂമി  
  • കേരളത്തിൽ ഉപ്പു സത്യാഗ്രഹക്കാലത്തെ പടയണിഗാനമായ വരിക വരിക സഹചരെ രചിച്ചത് - അംശി നാരായണപിള്ള 
  • കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്നത് - പയ്യന്നൂർ 
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ.കേളപ്പൻ 
  • കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ എത്ര പേരുണ്ടായിരുന്നു - 32 
  • ഗാന്ധജിയുടെ ദണ്ഡി മാർച്ച് നടന്ന കാലം - 1930 മാർച്ച് 12 - ഏപ്രിൽ 6
  • ഗാന്ധിജി ഉപ്പുനിയമം ലംഘിക്കാൻ തിരെഞ്ഞെടുത്ത സ്ഥലം - ദണ്ഡി 
  • ഗാന്ധിജി ഉപ്പുനിയമം ലംഘിച്ചത് - 1930 ഏപ്രിൽ 6 
  • ഗാന്ധിജി ദണ്ഡി കടപ്പുറത്ത്‌ എത്തിച്ചേര്‍ന്ന ദിവസം - 1930 ഏപ്രില്‍ 5
  • ഗാന്ധിജി ദണ്ഡി മാർച്ച് ആരംഭിച്ച സ്ഥലം - സബർമതി ആശ്രമം (അഹമ്മദാബാദ്)
  • ഗാന്ധിജി ദണ്ഡിയാത്രയിൽ സഞ്ചരിച്ച ദൂരം - 390 കിലോമീറ്റർ 
  • ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പു സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയത്‌ - അബ്ബാസ്‌ തിയാബ്ജി
  • ഗുജറാത്തിലെ ധരാസനയില്‍ ഉപ്പുസത്യാഗ്രഹത്തിന്‌ നേതൃത്വം കൊടുത്തത്‌ - സരോജിനി നായിഡു
  • തമിഴ്‌നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ വേദി - വേദാരണ്യം കടപ്പുറം 
  • ദണ്ഡി മാര്‍ച്ചില്‍ ഗാന്ധിജിയും സന്നദ്ധഭടന്മാരും ആലപിച്ച ഗാനം - രഘുപതി രാഘവ രാജാറാം
  • ദണ്ഡി മാർച്ചിനെ   ​"ചായക്കോപ്പയിലെ കൊടുങ്കാറ്റ്"​ എന്ന് വിശേഷിപ്പിച്ചത് - ​ഇർവിൻ പ്രഭു​. 
  • ദണ്ഡിയാത്രയിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്ത മലയാളികൾ - സി.കൃഷ്ണൻ നായർ, ശങ്കരൻ എഴുത്തച്ഛൻ, ടൈറ്റസ്, രാഘവപ്പൊതുവാൾ 
  • ദണ്ഡിയാത്രയെ “ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌” എന്ന്‌ വിശേഷിപ്പിച്ചത്‌ - ഇര്‍വിന്‍ പ്രഭു
  • മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്നു വിശേഷിപ്പിച്ചത്‌ - മോത്തിലാല്‍ നെഹ്റു
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Advaita Vedanta

Open

അദ്വൈത ദര്ശനം വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ഭഗവാനും ഒന്നാണെന്ന സങ...

Open

Branches of study in Geography

Open

അനിമോളജി കാറ്റുകളെ കുറിച്ചുള്ള പഠനം .
എപ്പിഗ്രാഫി ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം .
എറിമോളജി മരുഭൂമികളെപ്പറ്റിയുള്ള പഠനം .
ഓറോളജി പർവ്വതങ്ങളെ കുറിച്ചുള്ള പഠനം .
ഓഷ്യാനോളജി സമുദ്രത്തെ കുറിച്ചുള്ള പഠനം .
കാർട്ടോഗ്രാഫി ഭൂപടങ്ങളുടെ നിർമാണത്തെ കുറിച്ചുള്ള പഠനം .
ഡെമോഗ്രാഫി ജനസംഖ്യാ സംബന്ധമായ പഠനം .
നെഫോളജി മേഘങ്ങളെ കുറിച്ചുള്ള പഠനം .
...

Open

Nobel Prize Winners 2020

Open

.




The Royal Swedish Academy of Sciences has decided to award the 2020  Nobel Prize in Physics with one half to Roger Penrose and the other half jointly to Reinhard Genzel and Andrea Ghez. Half of the Nobel prize went to Roger Penrose for the "discovery that black hole formation is a robust prediction of the general theory of relativity”, and the other half went to Reinhard Genzel and Andrea Ghez for the "discovery of a supermassive compact object at the centre of our galaxy”,  .

ഐന്‍സ്റ്റീന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തമനുസരിച്ചാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതെന്ന് ഗണിത ശാസ്ത്രമോഡല്‍ ഉപയോഗിച്ച് തെളിയിച്ചതിനാണ് റോജര്‍ ...

Open