Social Welfare Schemes ( സാമൂഹ്യക്ഷേമ പദ്ധതികൾ ) Social Welfare Schemes ( സാമൂഹ്യക്ഷേമ പദ്ധതികൾ )


Social Welfare Schemes ( സാമൂഹ്യക്ഷേമ പദ്ധതികൾ )Social Welfare Schemes ( സാമൂഹ്യക്ഷേമ പദ്ധതികൾ )



Click here to view more Kerala PSC Study notes.

അടല്‍ പെന്‍ഷന്‍ യോജന  - 60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതി.


ആശ്വാസ കിരണം പദ്ധതി - മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ നേരിടുന്നതുമൂലം ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നതു മൂലം പുറം ജോലികള്‍ക്ക് പോകാന്‍ നിവൃത്തിയില്ലാതെ വരുന്ന പരിചാരകര്‍ക്ക് ധനസഹായം നല്‍കിവരുന്ന പദ്ധതി.


കാരുണ്യാ ഡെപ്പോസിറ്റ് പദ്ധതി - അനാഥരും അശരണരും, നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനുവേണ്ടി ആവിഷ്‌ക്കരിച്ച പദ്ധതി.


താലോലം - 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് താഴെ പറയുന്ന 15 സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ശസ്ത്രക്രിയ ആവശ്യമുള്ള വൃക്ക/കാര്‍ഡിയോ വാസ്‌ക്കുലര്‍ വൈകല്യങ്ങള്‍ (ജന്മനാ/ആര്‍ജ്ജിതമായ), സെറിബ്രല്‍ പാള്‍സി, ഹീമോഫീലിയ, താലസ്സിമിയ, സിക്കിള്‍ സെല്‍ അനീമിയ, അസ്ഥി വൈകല്യങ്ങള്‍, ഞരമ്പു സംബന്ധമായ വൈകല്യങ്ങള്‍, ഡയാലിസിസ്  എന്നീ അസുഖങ്ങള്‍ക്ക് സര്‍ജറി സഹിതമുള്ള ചികിത്സാ സൗകര്യം സൗജന്യമായി ലഭ്യമാക്കികൊണ്ടുള്ള പദ്ധതി.


പ്രധാന്‍ മന്ത്രി കൌശല്‍ വികാസ് യോജന  - യുവാക്കളുടെ നൈപുണ്യ വികസനത്തിനായിയുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സുപ്രധാന പദ്ധതിയാണ് പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന.


വയോമിത്രം പദ്ധതി - 65വയസ്സിനുമുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി.


ശ്രുതിതരംഗം പദ്ധതി - ബധിരരും മൂകരുമായ 13 വയസ്സു വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക്  ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ ബധിരമൂകതയില്‍ നിന്ന് നിത്യമോചനം നല്‍കി സാധാരണ നിലയില്‍ ജീവിക്കുന്നതിന് കഴിയുന്ന തരത്തിലാക്കി മാറുന്ന ശസ്ത്രക്രിയക്ക് ധനസഹായം നല്‍കിവരുന്ന പദ്ധതി.


സ്‌നേഹ സാന്ത്വനം പദ്ധതി - കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതി.


സ്‌നേഹ സ്പര്‍ശം പദ്ധതി - സംസ്ഥാനത്ത് ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരായി കഴിയുന്ന സ്ത്രീകള്‍ക്ക് പ്രതിമാസ അലവന്‍സ് നല്‍കുന്ന പദ്ധതി.


സ്‌നേഹപൂര്‍വ്വം പദ്ധതി - കുട്ടികളാരും അനാഥരായി സ്ഥാപനങ്ങളില്‍ കഴിയേണ്ടവരല്ലെന്നും അവര്‍ സ്വകുടുംബങ്ങളില്‍ കുടുംബാംഗങ്ങളുടെ ശിക്ഷണത്തില്‍ വളരേണ്ടവരാണെന്നുമുള്ള കാഴ്ചപ്പാടോടെ  ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതി.


ഹംഗര്‍ ഫ്രീസിറ്റി - നഗരങ്ങളില്‍ എത്തിച്ചേരുന്ന വ്യക്തികള്‍ ദിവസത്തില്‍ ഒരു നേരമെങ്കിലും ഭക്ഷണം കഴിച്ചിരിക്കണമെന്ന ലക്ഷ്യത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആവിഷ്‌ക്കരിച്ചതായ വിശപ്പു രഹിത നഗര പദ്ധതി.


ആശ്രയ - അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി


ഉഷസ് - കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി


ചിസ് പ്ലസ് - മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി


ബാലമുകുളം - സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി


മംഗല്യ - വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി


യെസ് കേരള - കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി


ശരണ്യ - അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി


സനാഥ ബാല്യം - അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി


സീതാലയം - സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Confusing facts for PSC Exams Part 1

Open

അദ്വൈത ദീപിക  എന്ന കൃതി എഴുതിയത്  -  ശ്രീനാരായണഗുരു .
അദ്വൈത ദർശനം  എന്ന കൃതി എഴുതിയത്  - ശങ്കരാചാര്യ.
അദ്വൈത ചിന്താ പദ്ധതി എന്ന കൃതി എഴുതിയത്  - ചട്ടമ്പിസ്വാമി.
അദ്വൈത ആശ്രമം സ്ഥാപിച്ചത് - ശ്രീനാരായണഗുരു.
അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം - സ്നായുക്കൾ  .
അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം - ടെൻഡൻ. .
മനുഷ്യശരീരത്തിൽ ഏറ്റവു...

Open

65th National Film Awards

Open

65'th ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍.


പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്.
ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം - വിനോദ് ഖന്ന .
മികച്ച സിനിമ - വില്ലേജ് റോക്ക് സ്റ്റാര്‍സ്  .
മികച്ച സംവിധായകന്‍ - ജയരാജ്(ഭയാനകം) .
മികച്ച നടി - ശ്രീദേവി(മോം) .
മികച്ച നടന്‍ - റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍) .
മികച്ച സംഗീത സം...

Open

The major waterfalls in Kerala

Open

The major waterfalls in Kerala is given below.

waterfalls District .
അരിപ്പാറ കോഴിക്കോട്‌ (Kozhikkode) .
അളകാപുരി കണ്ണൂർ (Kannur) .
ആഢ്യൻപാറ മലപ്പുറം (Malappuram) .
ധോണി പാലക്കാട്‌ (Palakkad) .
അട്ടുകാട്‌ ഇടുക്കി (Idukki) .
അതിരപ്പള്ളി ത്യശൂർ (Thrissur) .
അരുവിക്കുഴി കോട്ടയം (Kottayam) .
അരുവിക്കുഴി പത്തനംതിട്ട (Pathanamthitta) .
കംഭാവുരുട്ടി കൊല്ലം (Kollam) .
കാന്തൻപാറ വയനാട്‌ (Wayanad) .
കീഴാർകൂത്ത്‌ ഇടുക്കി (Idukki) .
കൽക്കയം ത...

Open