Kerala Excise Act Kerala Excise Act


Kerala Excise ActKerala Excise Act



Click here to view more Kerala PSC Study notes.

കേരള അബ്കാരി നിയമം

അബ്‌കാരി എന്നത് പേർഷ്യൻ പദമാണ്. (ഉർദുവിലും അബ്‌കാരി തന്നെ) അബ് എന്നാൽ വെള്ളം (സംസ്കൃതത്തിൽ അപ് എന്നാൽ ജലം തന്നെ) മദ്യം എന്ന് വാച്യാർത്ഥം പേർഷ്യയിൽ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പിനു കീഴിൽ വന്നിരുന്നു ഇന്ത്യയിൽ മദ്യത്തിന് നികുതി (അബ്‌കാരി) കൊണ്ടു വന്നത് മുഗളന്മാരുടേയും കേരളത്തിൽ ഈ നികുതി കൊണ്ടുവന്നത് ടിപ്പുവിന്റെയും ആക്രമണകാലത്തായിരുന്നിരിക്കണം എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന്റെ മുന്നോടിയായിരുന്നു നികുതി വർദ്ധിപ്പിക്കൽ.


077-ലെ ഒന്നാം അബ്കാരി നിയമം


കേരള സംസ്ഥാനത്ത് അബ്കാരി ചട്ടങ്ങൾ‍‍‍ നടപ്പാക്കുന്നതിനുള്ള പ്രധാന നിയമമാണ് 1077-ലെ ഒന്നാം അബ്കാരി നിയമം.   1950-ൽ കേരള സംസ്ഥാനം രൂപീകരിച്ചതിനോടൊപ്പം തന്നെ പ്രൊഹിബിഷൻ ആക്ടും നിലവിൽ വന്നിട്ടുള്ളതാണ്.  എന്നാൽ പ്രസ്തുത നിയമം ആയതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ സാഷാത്കരിക്കാത്തതിനാൽ SRO No.104/67 നോട്ടിഫിക്കേഷൻ പ്രകാരം സര്‍ക്കാർ പ്രൊഹിബിഷൻ ആക്ട്, 1950-ലെ 1, 7, 11 വകുപ്പുകൾ ഒഴികേയുള്ളവയുടെ തുടർന്നുള്ള നടപ്പാക്കൽ 01/05/1967 തീയതി മുതൽ റദ്ദ് ചെയ്തിട്ടുള്ളതും അബ്കാരി ആക്ടിലെ നിയമ വ്യവസ്ഥകൾ പുനരുജ്ജീവിപ്പിച്ചിട്ടുള്ളതുമാണ്.


പ്രസ്തുത സമയം സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ഥ അബ്കാരി നിയമങ്ങൾ നിലവിലുണ്ടായിരുന്നു. അവ ട്രാവൻകൂർ അബ്കാരി ആക്ട് (തിരുവിതാംകൂറിന് വേണ്ടി), കൊച്ചിൻ അബ്കാരി ആക്ട് (കൊച്ചിക്ക് വേണ്ടി), മദ്രാസ് അബ്കാരി ആക്ട് (മലബാറിന് വേണ്ടി) എന്നിവയായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്താകമാനം ബാധകമാകുന്ന ഒരു ഏകീകൃത നിയമത്തിന്റെ ആവശ്യകത ഉണ്ടായി.  ആയതിനാൽ കൊച്ചിന്‍ അബ്കാരി ആക്ട് ആവശ്യമായ ഭേദഗതികളോടെ 11/05/1697 മുതൽ സംസ്ഥാനത്താകമാനം ബാധകമാക്കുന്നതിന് സർക്കാർ തീരുമാനിച്ചു. 1077 ലെ ഒന്നാം കൊച്ചിൻ അബ്കാരി ആക്ട് സംസ്ഥാനമാകമാനം ബാധകമാക്കിയപ്പോൾ ആയത് 1077 ലെ ഒന്നാം അബ്കാരി ആക്ട് എന്ന് പുനർനാമകരണം ചെയ്തു.



ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ മുഖ്യ പ്രാധാന്യം ആയതിലെ ജനങ്ങളുടെ ക്ഷേമത്തിനാണ് നൽകുന്നത്.  പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിലേക്ക്, മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ നിയന്ത്രിക്കുന്നതിനും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഇറക്കുമതി, കയറ്റുമതി, കടത്ത്, ഉത്പാദനം, വില്പ്പന, കൈവശംവയ്ക്കൽ എന്നിവ സംബന്ധിച്ച നിയമങ്ങൾ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള ഒരു നിയമമാണ് അബ്കാരി ആക്ട്.  നമ്മുടെ ഭരണഘടനയിൽ അനുച്ഛേദം 47–ന്റെ സാന്നിദ്ധ്യവും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും നിരോധനത്തിനുള്ള വ്യവസ്ഥകൾ സംസ്ഥാന പോളിസിയുടെ മാർഗനിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതും, മദ്യത്തിന്റെ അമിതമായ ഉപയോഗം ഒഴിവാക്കി സമൂഹത്തിൽ സൌഹാർദ്ധവും സമാധാനവും പുലർത്തുന്നത് വഴി പൊതുജന താത്പര്യം സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ കരുതലുകളാണ്.  ആയതിനനുസൃതമായി ഭരണഘടന ലക്ഷ്യം സാദ്ധ്യമാക്കുന്നതിനുള്ള ശക്തമായ നിയമമാണ് കേരളത്തിലെ അബ്കാരി ആക്ട്.


  • സെക്ഷൻ 15 : ലൈസൻസ് വേണ്ടാത്ത  സാഹചര്യം, മദ്യമോ, ലഹരി വസ്തുക്കളോ നിയമാനുസൃത  ലൈസൻസോടെ  മാത്രമേ  വിൽക്കുവാൻ  പാടുള്ളുവെങ്കിലും  തെങ്ങ് , പന , ചൂണ്ടപ്പന  എന്നിവയിൽ നിന്നും കള്ള്  ചെത്തിയെടുക്കാൻ അവകാശമുള്ള  ഒരാൾക്ക്  ലൈസൻസ്  അനുവദിച്ചിട്ടുള്ള  മറ്റൊരാളിന്  കള്ള്  വിൽക്കാവുന്നതാണ്.
  • സെക്ഷൻ 15A  :  മൈനർ  മദ്യം കഴിക്കുവാൻ  പാടില്ല, 23 വയസ്സിൽ താഴെയുള്ള  ഏതൊരാളും മദ്യം കഴിക്കുകയോ, കൈകാര്യം ചെയ്യുവാനോ  പാടില്ലാത്തതാണ്. പീനൽ സെക്ഷൻ 63അബ്കാരി ആക്ട്  ഇത്തരം സന്ദർഭങ്ങളിൽ  ജുവനൈൽ  ജസ്റ്റിസ് ആക്ട്  ( Care and  Protection  Of Children) പ്രകാരമുള്ള  നടപടിക്രമങ്ങളും  സ്വീകരിക്കേണ്ടതാണ്.
  • സെക്ഷൻ 15 B  :  മൈനർക്ക്  മദ്യം കൊടുക്കുവാൻ പാടില്ല, ലൈസൻസ് അനുവദിച്ചിട്ടുള്ള  ഒരു വ്യക്തിയോ, അയാളുടെ  ജോലിക്കാരനോ  അയാളുടെ  പ്രത്യക്ഷമായോ, പരോക്ഷമായോ  ഉള്ള  അനുവാദത്തോടെ  23 വയസ്സിൽ  താഴെയുള്ള  ഒരു വ്യക്തിയ്ക്ക്  ഏതൊരു മദ്യവും വിൽക്കുവാനോ, കൈമാറ്റം ചെയ്യുവാനോ  പാടില്ലാതാകുന്നു.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Unification of Princely States

Open

നാട്ടുരാജ്യ സംയോജനം 18-ആം നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയിലെ അധീശശക്തിയാകുന്നതിന് നൂറ്റാണ്ടുകൾക്കുമുൻപേ, ഇന്ത്യയിൽ നിലനിന്നിരുന്നതും തുടർന്ന് 1940-കൾവരെ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കുവിധേയമായി രാജാക്കന്മാർ ഭരിച്ചിരുന്നതുമായ രാജ്യങ്ങളെയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ എന്നു പറയുന്നത് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത്‌ 565 ഓളം നാട്ടുരാജ്യങ്ങളാണ...

Open

Famous Persons And Their Nicknames

Open

ആധുനിക ഇന്ത്യയുടെ പിതാവ് രാജാ റാം മോഹൻറായ് .
ഇന്ത്യയുടെ തത്ത അമീർ ഖുസ്രു .
ഇന്ത്യയുടെ നവോത്ഥാന നായകൻ രാജാ റാം മോഹൻറായ് .
ഇന്ത്യയുടെ പിതാമഹൻ സ്വാമി ദയാനന്ദ സരസ്വതി .
ഇന്ത്യയുടെ വന്ദ്യവയോധികൻ ദാദാഭായ് നവറോജി .
ഇന്ത്യൻ ദേശീയതയുടെ പിതാവ് ദാദാഭായ് നവറോജി .
ഇന്ത്യൻ നെപ്പോളിയൻ സമുദ്ര ഗുപ്തൻ .
ഇന്ത്യൻ ഷേക്സ്പിയർ കാളിദാസൻ .
ഏഷ്യ യുടെ വെളിച്ചം ശ...

Open

Time and Work Problems - Shortcut Tricks and Formulas

Open

Problems Type 1: .

A can finish work in X days. .

B can finish work in Y days.


Both can finish in Z days = (X*Y) / (X+Y). .


Problems Type 2: .

Both A and B together can do work in T days.

A can do this work in X days.


then, B can do it in Y days = (X*T) / (X-T) .


Problems Type 3: .

A can finish work in X days.

B can finish work in Y days.

C can finish work in Z days.


Together they can do work in T days = (X*Y*Z)/ [(X*Y)+(Y*Z)+(X*Z)] .


Problems Type 4: .

A can finish work in X days.

B can finish work in Y days.


A*X = B*Y.

...

Open