Ozone layer Ozone layer


Ozone layerOzone layer



Click here to view more Kerala PSC Study notes.

ഓസോണ് പാളി


ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം,

ഓസോണ്‍ എന്നത് ഓക്സിജന്‍റെ ഒരു വകഭേദമാണ്. എന്നാല്‍ ഓക്സിജനില്‍ നിന്ന് വ്യത്യസ്തമായി, മുന്ന് ഓക്സിജന്‍ ആറ്റം ചേര്‍ന്നാണ് ഒരു ഓസോണ്‍ മോളിക്യൂള്‍ രൂപമെടുക്കുന്നത്. ഇതിന്‍റെ രസതന്ത്ര ഫോര്‍മുല O3 എന്നാകുന്നു. 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും.


സ്ട്രാറ്റോസ്ഫിയര്‍ എന്ന് പറയപ്പെടുന്ന ഭൂമിയുടെ പ്രതലത്തില്‍ നിന്നും 15 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള അന്തരീക്ഷഭാഗത്ത് സാധാരണഗതിയില്‍ ഓസോണ്‍ കാണപ്പെടുന്നു. ഈ ഓസോണ്‍ മേഖലയാണ് സൂര്യരശ്മിയിലുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയില്‍ പതിക്കാതെ തടഞ്ഞു നിറുത്തുന്നതും. ക്ലോറോഫ്ലൂറോ കാർബണുകൾ അടക്കമുള്ള രാസവസ്തുക്കൾ ഓസോൺപാളിയെ നശിപ്പിക്കുന്ന വില്ലൻമാരാണ്.  ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍സ് (CFCs) ആകുന്നു. ഫ്രിഡ്ജ്, ശീതികരണ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷനറുകള്‍ ഇവയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വസ്തുവാണിത്. ക്ലോറിന്‍ ചേര്‍ന്നിട്ടുള്ള പദാര്‍ത്ഥമാണിത്. ഇതിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. ഓസോൺ പാളിയുടെ നാശനം ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഒരു പ്രധാന വിപത്തായി മാറിയിരിക്കുകയാണ്.



Questions related to Ozone layer

  • അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് - 0.0001%
  • ഒരു ഓസോൺ തന്മാത്രയിൽ എത്ര അറ്റങ്ങളുണ്ട് - 3
  • ഓക്സിജന്റെ രൂപാന്തരം എന്താണ് - ഓസോൺ (O3)
  • ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന അസുഖം - ആസ്മ
  • ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് ഏത് - ഡോബ്സൺ
    ഓസോണിന്റെ നിറം - ഇളം നീല
  • ഓസോൺ ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപംകൊണ്ടത് - ഓസീൻ
  • ഓസോൺ ഗാഢത ഏറ്റവും കൂടുതൽ വർധിക്കുന്നത് ഏത് കാലത്താണ്? - വേനൽക്കാലം
  • ഓസോൺ തന്മാത്ര എത്ര സമയം നിലനിൽക്കാൻ കഴിയും - 1 മണിക്കൂർ
  • ഓസോൺ പാളി ഭൂപ്രദേശത്ത് നിന്നും എത്ര ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് - 20 - 35 km
  • ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏത് - സ്ട്രാറ്റോസ്ഫിയർ
  • ഓസോൺ പാളികളെ നശിപ്പിക്കുന്ന വാതകം - കാർബൺ മോണോക്‌സൈഡ്, ക്ലോറോഫ്ലൂറോ കാർബൺ (CFC)
  • ഓസോൺ പാളിയുടെ സാനിധ്യം തിരിച്ചറിയാൻ വിക്ഷേപിച്ച ബഹിരാകാശ പേടകം? - നിംബസ് 7
  • ഓസോൺ പ്രധാനമായും രൂപംകൊള്ളുന്നത് ഏതിൽ നിന്നാണ് - നൈട്രജൻ ഡൈ ഓക്സൈഡ്
  • ഓസോൺ സംരക്ഷണ ഉടമ്പടി ഏത് പേരിൽ അറിയപ്പെടുന്നു - മോണ്‍ട്രിയാല്‍ ഉടമ്പടി
  • ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ വർഷം - 1913
    ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം - അന്റാർട്ടിക്കയിലെ ഹാലിബേ
  • കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയാണ് - STEC, തിരുവനന്തപുരം
  • ഭൂമിയുടെ കുട എന്നറിയപ്പെടുന്നത് - ഓസോൺ
  • ഭൂമിയെ കൂടാതെ ഓസോൺ പാളിയുടെ സാന്നിധ്യമുള്ള മറ്റൊരു ഗ്രഹം - ശുക്രൻ
  • ലോക ഓസോൺ ദിനം - സെപ്റ്റംബർ 16
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Question about the colors.

Open

ഓറഞ്ചു ബുക്ക്‌ എന്നറിയപ്പെടുന്നത് - നെതര്‍ലാന്‍റ്‌.
ഓറഞ്ച്‌ നിറം - വിമാനത്തിന്റെ ബ്ലാക്‌ ബോക്സ്.
ഓറഞ്ച്‌ സിറ്റി - നാഗ്പൂര്‍.
ചുവന്ന ഗ്രഹം (Red planet) - ചൊവ്വ.
ചുവന്ന റോസ്‌ (Red rose) - ആന്ധ്രാ പ്രദേശിലെ നക്സലൈറ്റുകൾക്കെതിരെയുള്ള സൈനിക ഓപ്പറേഷന്‍.
നീല ഗ്രഹം (Blue planet) - ഭൂമി.
നീല വിപ്ലവം (Blue revolution) - മത്സ്യത്തിന്റെ ഉത്പാദനം.
നീലത്തിമിംഗിലം (Blue whale) - ഭൂമിയിലെ ഏറ്റവും വലിയ ജീവി...

Open

Questions about Andhra Pradesh and Assam

Open

The questions about Andhra Pradesh and Assam are provided below. .

ആന്ധ്രാപ്രദേശ് .

അമരജീവി എന്നറിയപ്പെട്ട നേതാവാണ്‌ പോറ്റി ശ്രീരാമലു.
ആധുനിക ആന്ധ്രയുടെ പിതാവ്‌ എന്നറിയപ്പെട്ടത്‌.- വീരേശലിംഗം.
ആന്ധയിലെ രാജാറാം മോഹന്‍ റോയ്‌ എന്ന്‌ വിശേഷിക്കപ്പെട്ടത്‌- വിരേശലിംഗം.
ആന്ധ്ധാപ്രദേശിന്റെ വ്യാപാര തലസ്ഥാനം- വിജയവാഡ.
ആന്ധ്ധാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്‌- രാജമുന...

Open

Famous books and its authors

Open

Books Authors .
അമരകോശം അമരസിംഹൻ .
അഷ്ടാംഗസംഗ്രഹം വാഗ്‌ഭടൻ .
അഷ്ടാംഗഹൃദയം വാഗ്‌ഭടൻ .
അഷ്ടാധ്യായി പാണിനി .
അർത്ഥശാസ്ത്രം കൗടില്യൻ .
ആര്യഭടീയം ആര്യഭടൻ .
ഇൻഡിക്ക മെഗസ്തനീസ് .
ഉത്തരരാമചരിത്രം ഭവഭൂതി .
ഋതുസംഹാരം കാളിദാസൻ .
കഥാമഞ്ജരി ഹേമചന്ദ്രൻ മാധ്യമിക .
കഥാസരിത് സാഗരം സോമദേവൻ .
കാമശാസ്ത്രം വാത്സ്യായനൻ .
കാവ്യാദർശം ദണ്ഡി .
ദശ...

Open