Lakshadweep Lakshadweep


LakshadweepLakshadweep



Click here to view more Kerala PSC Study notes.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപ് കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956-ൽ രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. . മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ. എന്നാൽ മിനിക്കോയി ദ്വീപിൽ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു സംസാരിക്കപ്പെടുന്നത്. 

Questions related to Lakshadweep

  • അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം ഏത് ? ലക്ഷദ്വീപ്‌
  • ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ഏതാണ് ? ലക്ഷദ്വീപ്‌
  • ഇന്ത്യയിൽ ഏറ്റവും കുറച്ച്‌ വോട്ടർമാരുള്ള കേന്ദ്രഭരണ പ്രദേശം ഏത് ? ലക്ഷദ്വീപ്‌
  • ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ഏതാണ് ? ലക്ഷദ്വീപ്‌
  • ഇന്ത്യയിൽ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ഏതാണ് ? ലക്ഷദ്വീപ്‌
  • ഉഷ്ണമേഖല പറുദീസ എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത് ? ലക്ഷദ്വീപ്‌
  • എന്നുവരെയായിരുന്നു ലക്ഷദ്വീപിന്റെ തലസ്ഥാനം കോഴിക്കോടായിരുന്നത് ? 1964 ‌
  • കാക്കകളില്ലാത്ത നാട്‌ എന്നറിയപ്പെടുന്നത് എവിടെ ‌ ? മിനിക്കോയ്‌
  • ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഏറ്റവും ചെറിയ ലോക് സഭാ മണ്ഡലം ? ലക്ഷദ്വീപ്
  • പട്ടിക ജാതിക്കാർ ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം ഏത് ? ലക്ഷദ്വീപ്‌
  • പതിനാറാം നൂറ്റാണ്ടിൽ ലക്ഷദ്വീപ്‌ ഭരിച്ചിരുന്ന രാജവംശം ? ചിറയ്ക്കൽ
  • ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത് ? ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  • മിനിക്കോയിലെ പ്രധാന നൃത്ത രൂപം ഏത് ? ലാവാ നൃത്തം
  • മിനിക്കോയ്‌ ദ്വീപിൽ സംസാരിക്കുന്ന ഭാഷ ഏതാണ് ? മഹൽ
  • ലക്ഷദ്വീപിനോട്‌ അടുത്ത്‌ സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ? മാലിദ്വീപ്
  • ലക്ഷദ്വീപിന്റെ ഔദ്യോഗിക പക്ഷി ഏത് ? സൂട്ടിടേൺ
  • ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷ ഏത് ? മലയാളം
  • ലക്ഷദ്വീപിന്റെ ഔദ്യോഗിക മൃഗം ഏത് ? ബട്ടർഫ്‌ളൈ ഫിഷ്‌
  • ലക്ഷദ്വീപിന്റെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു ? കോഴിക്കോട്‌
  • ലക്ഷദ്വീപിന്റെ ആദ്യകാല നാമം എന്തായിരുന്നു ? ലക്കാഡൈവ് ദ്വീപ് 
  • ലക്ഷദ്വീപിന്റെ ഔദ്യോഗിക ഫലം ഏത് ? ബ്രഡ്‌ ഫ്രൂട്ട്‌
  • ലക്ഷദ്വീപിന്റെ ജനസാന്ദ്രത എത്രയാണ് ? 2149/ച.കി.മീ
  • ലക്ഷദ്വീപിന്റെ തലസ്ഥാനം ഏതാണ് ? കവരത്തി
  • ലക്ഷദ്വീപിന്റെ തെക്കേ അറ്റം സ്ഥിതി ചെയ്യുന്ന ദ്വീപ് ? മിനിക്കോയ് ദ്വീപ്
  • ലക്ഷദ്വീപിന്റെ വടക്കേ അറ്റം സ്ഥിതി ചെയ്യുന്ന ദ്വീപ് ? ചെർബനിയനി റീഫ്‌
  • ലക്ഷദ്വീപിന്റെ വിസ്തീർണ്ണം എത്ര ? 32 ചതുരശ്ര കി.മീ
  • ലക്ഷദ്വീപിന്റെ ഹൈക്കോടതി ഏത് ? കേരള ഹൈക്കോടതി
  • ലക്ഷദ്വീപിന്‌ ആ പേര്‌ ലഭിച്ച വർഷം എന്നാണ് ? 1973 നവംബർ 1
  • ലക്ഷദ്വീപിലെ സ്ത്രിപുരുഷാനുപാതം എത്രയാണ് ? 947/1000
  • ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം ? 36
  • ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ‌ ? അഗത്തി
  • ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് ഏത് ‌ ? ബിത്ര
  • ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ഏത് ‌ ? ആന്ത്രോത്ത്‌
  • ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം ? 10
  • ലക്ഷദ്വീപിലെ പ്രധാന കാർഷിക വിള ഏത് ? നാളികേരം 
  • ലക്ഷദ്വീപിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രം ഏതാണ് ? പിറ്റി പക്ഷിസങ്കേതം
  • ലക്ഷദ്വീപിലെ പ്രധാന നൃത്ത രൂപങ്ങൾ ? ലാവാ നൃത്തം, പരിചകളി, കോൽക്കളി
  • ലക്ഷദ്വീപിലെ പ്രധാന ഭാഷകൾ ? മഹൽ, ജസ്രി, മലയാളം
  • ലക്ഷദ്വീപിലെ പ്രധാന വ്യവസായം എന്താണ് ? മത്സ്യബന്ധനം
  • ലക്ഷദ്വീപിലെ മറ്റ്‌ ദ്വീപുകളിൽ നിന്ന്‌ മിനിക്കോയ്‌ ദ്വീപിനെ വേർതിരിക്കുന്നത്‌ ? 9 ഡിഗ്രി ചാനൽ
  • ലക്ഷദ്വീപിലെ ലോക്സഭാമണ്ഡലങ്ങളുടെ എണ്ണം ? 1 
  • ലക്ഷദ്വീപിൽ ഇസ്ലാം മതം പ്രചരിപ്പിച്ച വൃക്തി ആരാണ് ? സെന്റ് ഉബൈദുള്ള 
  • ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്‌ ? കവരത്തി
  • ലക്ഷദ്വീപിൽ ജില്ലകൾ എത്രയുണ്ട് ? 1 
  • ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ ? അറയ്ക്കൽ രാജവംശം
  • ലക്ഷദ്വീപിൽ വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന ഒരേ ഒരു വിള ഏത് ? നാളികേരം
  • ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശമായ വർഷം എന്നാണ് ? 1956 നവംബർ 1
  • ലക്ഷദ്വീപ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ് ? അറബിക്കടലിൽ 
  • ശതമാനടിസ്ഥാനത്തിൽ ഇന്ത്യയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗ വിഭാഗമുള്ള കേന്ദ്രഭരണപ്രദേശം ഏതാണ് ? ലക്ഷദ്വീപ്‌
  • ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്രഭരണപ്രദേശം ഏത് ? ലക്ഷദ്വീപ്
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Questions about Weather

Open

 ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ? ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ .
 ശൈത്യകാലത്ത് ഉത്തരമഹാസമതലത്തിലെ റാബി വിളകൾക്ക് പ്രയോജനകരമായ മഴയ്ക്ക് കാരണം? പശ്ചിമ അസ്വസ്ഥത .
 മൺസൂണിൻറെ പിൻവാങ്ങൽ എന്നറിയപ്പെടുന്നത്? വടക്ക് കിഴക്കൻ മൺസൂൺ കാലം.
 വടക്ക് കിഴക്ക് മൺസൂണിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സംസ്ഥാനം? തമിഴ്‌നാട്.
 ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുത്തു...

Open

Round Table Conferences - India

Open

വട്ടമേശസമ്മേളനങ്ങൾ .

ഭരണഘടനാപരമായ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനായി 1930 മുതൽ 1932 വരെയുള്ള കാലയളവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൂടി ചേർത്തുകൊണ്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനങ്ങളാണ് വട്ടമേശ സമ്മേളനങ്ങൾ. 930 നവംബറിൽ ആരംഭിച്ച വട്ടമേശ സമ്മേളനങ്ങൾ 1932 ഡിസംബറിൽ അവസാനിച്ചു. മുഹമ്മദലി ജിന്ന, അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രരഭുവിനോടും പ്രധാനമന്ത്രി റംസെ മക്ഡൊ...

Open

Autobiographies Of Famous Personalities In Malayalam

Open

Autobiographies Of Famous Personalities In Malayalam. കേരള സാഹിത്യം - ആത്മകഥകൾ എന്റെ കഥ: മാധവിക്കുട്ടി.
എന്റെ ജീവിത കഥ: ഏ കെ ജി.
എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .
എന്റെ നാടുകടത്തൽ: സ്വദേശാഭിമാനി.
എന്റെ വക്കീൽ ജീവിതം: തകഴി.
എന്റെ വഴിയമ്പലങ്ങൾ: എസ് കെ പൊറ്റക്കാട്.
എന്റെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ.
എന്റെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ.
എന്റെ ബാല്യകാല സ്മരണകൾ: സി.അച്ചുതമേനോൻ. LI...

Open