Newtons laws of motion
Newtons laws of motionഒരു വസ്തുവിൽ അനുഭവപ്പെടുന്ന ബലങ്ങളും വസ്തുവിന്റെ ചലനങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന മൂന്ന് ഭൗതിക നിയമങ്ങളാണ് ന്യൂട്ടന്റെ ചലന നിയമങ്ങൾ. സർ ഐസക് ന്യൂട്ടൺ ആണ് തന്റെ പ്രകൃതിദർശനത്തിന്റെ ഗണിതനിയമങ്ങൾ(1687) എന്ന കൃതിയിൽ സംയോജിതമായി പ്രസിദ്ധീകരിച്ചത്.
അസന്തുലിതമായ ഒരു ബാഹ്യബലം പ്രയോഗിക്കാത്തിടത്തോളം കാലം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാന ചലനത്തിലോ തുടരുന്നതാണ്. വസ്തുക്കളുടെ ജഡത്വം ഒന്നാം ചലന നിയമം ഉപയോഗിച്ച് വിശദീകരിക്കാവുന്ന പ്രതിഭാസമാണ്. ന്യൂട്ടന്റെ ഒന്നാം ചലനനിയമത്തിന് രണ്ട് ഭാഗങ്ങളുണ്ട്. അതിന്റെ ആദ്യഭാഗം ജഡത്വത്തെപ്പറ്റിയുള്ള നിർവചനവും രണ്ടാമത്തെ ഭാഗം ബലത്തിനെ സംബന്ധിച്ചുള്ള നിർവചനവും തരുന്നു. ഒന്നാം ഭാഗത്തതിൽ നിന്നും നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തു അസന്തുലിതമായ ഒരു ബാഹ്യബലം അതിൻമേൽ പ്രവർത്തിക്കാതിരുന്നാൽ അതേ അവസ്ഥയിൽത്തന്നെ തുടർന്നുകൊണ്ടിരിക്കും എന്ന് കിട്ടുന്നു. ഇനി സമാനവേഗതയിൽ നേർരേഖാപാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ കാര്യം പരിഗണിക്കാം. ചലനനിയമമനുസരിച്ച് ബാഹ്യബലങ്ങളൊന്നും അതിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ അത് അതിന്റെ ചലനാവസ്ഥയിൽ തന്നെ തുടർന്നു കൊണ്ടിരിക്കും.
ഒരു വസ്തുവിലുണ്ടാകുന്ന ആക്കവ്യത്യാസത്തിന്റെ നിരക്ക് അതിന്മേൽ പ്രയോഗിക്കപ്പെടുന്ന അസന്തുലിത ബലത്തിനു നേർ അനുപാതത്തിലും ആക്കവ്യത്യാസം സംഭവിക്കുന്നത് ബലത്തിന്റെ ദിശയിലും ആയിരിക്കും. ബലത്തിന്റെ പരിമാണം എത്ര എന്നറിയാൻ ഈ നിയമം വഴിതെളിക്കുന്നു. സംവേഗത്തിൽ വരുന്ന മാറ്റത്തിന്റെ നിരക്ക് കണക്കാക്കിയാൽ ബലം എത്രയെന്ന് നിശ്ചയിക്കാം. ഈ നിയമത്തിൽ നിന്നും ബലം കണക്കാക്കാനുള്ള ഒരു സമവാക്യം ലഭിക്കുന്നു. രണ്ടാം ചലനനിയമമനുസരിച്ച് ആക്കവ്യത്യാസത്തിന്റെ നിരക്ക് പ്രയോഗിക്കപ്പെട്ട ബലത്തിന് ആനുപാതികമാണ് . F =k X m X a എന്നു കണക്കാക്കാം . ഇവിടെ k എന്നത്ഒരു സ്ഥിരാങ്ക മാണ്. അതിന്റെ മൂല്യം 1 ആണ്. അതു കൊണ്ട് ന്യൂട്ടന്റെ രണ്ടാം ചലന സമവാക്യം നമുക്ക് F =m X a എന്ന് അനുമാനിക്കാം. (F = ma). F = ma, where F = Force, m = mass, a = acceleration.
ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. അതായത് ഒരുവസ്തു മറ്റൊരുവസ്തുവിൽ ബലം പ്രയോഗിച്ചാൽ രണ്ടാമത്തെ വസ്തു ആദ്യത്ത വസ്തുവിൽ തുല്യമായ ബലം പ്രയോഗിക്കുന്നു. ബലങ്ങൾ രണ്ടും തുല്യവും വിപരീത ദിശയിലുള്ളതുമായിരിക്കും.എങ്കിലും അവ പരസ്പരം റദ്ദാക്കപ്പെടുന്നില്ല. കാരണം ബലങ്ങൾ രണ്ടു വ്യത്യസ്ത വസ്തുക്കളിലാണ് പ്രയോഗിക്കപ്പെടുന്നത്. മൂന്നാം ചലനനിയമം അനുസരിച്ചാണ് റോക്കറ്റ് മേൽപോട്ട് കുതിക്കുന്നതും, തോക്കിൽനിന്നും വെടിപൊട്ടുമ്പോൾ തോക്ക് പുറകോട്ട് അല്പം തെറിക്കുന്നതുമെല്ലാം.
അവഗാഡ്രോ നിയമം വാതക നിയമങ്ങൾ 18ാം നൂറ്റാണ്ടിന്റെ അവസാനമാണ് വികസിപ്പിച്ചത്. ഒരു സാമ്പിളായ വാതത്തിന്റെ മർദ്ദം, വ്യാപ്തം, താപനില എന്നിവ തമ്മിൽ പരസ്പപരമുള്ള ബന്ധം കാണിക്കാൻ കഴിയും. ഇത് മറ്റ് എല്ലാ വാതകങ്ങളുടെ സ്വഭാവവുമായി സദൃശപ്പെടുത്താൻ കഴിയും. വാതകങ്ങൾ വൈവിധ്യമുള്ള സാഹചര്യങ്ങളിൽ ഏതാണ്ട് ഒരേപോലെയാണ് പെരുമാറുന്നത്. കാരണം വാതകങ്ങളെല്ലാം പരസ്പ്പരം അകന്ന് നിൽക്കുന്ന ത...
രസതന്ത്രത്തിലെ മറ്റ് പേരുകൾ.
എപ്സം സാൾട്ട് മഗ്നീഷ്യം സൾഫേറ്റ് .
ഓയിൽ ഓഫ് വിട്രിയോൾ സൾഫ്യുറിക് ആസിഡ് .
ഓയിൽ ഓഫ് വിന്റർ ഗ്രീൻ മീഥയിൽ സാലിസിലേറ്റ് .
കറുത്ത വജ്രം കൽക്കരി .
കറുത്ത സ്വർണം പെട്രോളിയം .
ക്വിക് സിൽവർ മെർക്കുറി .
ക്വിക്ക് ലൈം കാൽസ്യം ഓക്സൈഡ് .
ഗ്രീൻ വിട്രിയോൾ ഫെറസ് സൾഫേറ്റ് .
ഘന ഹൈഡ്രജൻ ഡ്യുട്ടീരിയം .
തത്വജ്ഞാനികളുടെ...
അനിമോമീറ്റര് : കാറ്റിന്റെ വേഗതയും ദിശയും നിർണ്ണയിക്കാൻ .
അള്ട്ടിമീറ്റര് : ഉയരം നിർണ്ണയിക്കാൻ.
ആട്ടോമീറ്റര് : വാഹനങ്ങള് സഞ്ചരിക്കുന്ന ദൂരം അളക്കുവാന്.
ആഡിയൊഫോണ് : ശ്രവണശാക്തി വര്ദ്ധിപ്പിക്കുവാന്.
എക്കോസൌണ്ടര് : സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ .
എപ്പിഡോസ്കോപ്പ് : ഫിലിമിലുള്ള നിഴലുകളെ വലുതാക്കി കാണിക്കുവാന്.
ഓഡിയൊമീറ്റ...
















