Sachin Tendulkar Sachin Tendulkar


Sachin TendulkarSachin Tendulkar



Click here to view more Kerala PSC Study notes.

സച്ചിൻ രമേഷ് തെൻഡുൽക്കർ ( സച്ചിൻ തെൻഡുൽക്കർ ) (ജനനം. ഏപ്രിൽ 24, 1973 മുംബൈ,മഹാരാഷ്ട്ര, ഇന്ത്യ) ഇന്ത്യയിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച് 16-നു് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. 2013 നവംബർ 14 മുതൽ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതേ ദിവസം തന്നെ രാജ്യം ഭാരതരത്നം പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു. 

1997-98  കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നൽകി. 1994-ൽ അർജ്ജുന അവാർഡും 1999-ൽ പത്മശ്രീയും ലഭിച്ചു. 2012-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2014-ൽ ഭാരതരത്നം ലഭിക്കുമ്പോൾ ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി.ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

  • 2003 ലോകകപ്പിലെ മികച്ച താരം
  • അർജുന അവാർഡ്, ഇന്ത്യയിൽ കായിക താരങ്ങൾക്കുള്ള രണ്ടാമത്തെ ഉയർന്ന ബഹുമതി, 1994
  • ഐ.സി.സി ലോക ഇലവൻ: 2004, 2007
  • ഓർഡർ ഓഫ് ഓസ്ട്രേലിയ , 2012
  • പത്മ വിഭൂഷൺ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതി, 2008 
  • പത്മശ്രീ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതി 
  • ഭാരതരത്നം, ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി, 2013
  • മികച്ച സ്പോർട്ടിങ് മൊമെൻറ്റിനുള്ള ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് (2000-2020)
  • രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, ഇന്ത്യയിൽ കായിക താരങ്ങൾക്കുള്ള പരമോന്നത ബഹുമതി, 1997-98ൽ.
  • വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ, 1997 
  • ഷെയ്ൻ വോൺ 2007 സെപ്റ്റംബറിൽ പ്രഖ്യാപിച്ച എല്ലാ കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം

  • ഏകദിന ക്രിക്കറ്റിലെ ആദ്യത്തെ ഇരട്ട ശതകം.
  • ഏകദിന ക്രിക്കറ്റിൽ 10,000, 15,000 റൺസുകൾ തികച്ച ആദ്യ താരം.
  • ഏകദിന ക്രിക്കറ്റിൽ അപൂ‌ർവ്വ ട്രിപ്പിളായ- 10,000 റൺസ്, 100 വിക്കറ്റ്, 100 ക്യാച്ച് തികച്ച ആദ്യ താരം.
  • ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കാരുടെ ഏറ്റവുമുയർന്ന കൂട്ടുകെട്ട് (331 റൺസ്, രാഹുൽ ദ്രാവിഡുമൊത്ത് ന്യൂസിലന്റിനെതിരെ 1999-2000)
  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് ബഹുമതികൾ. 59 തവണ
  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ സീരീസ് ബഹുമതികൾ. 14 തവണ
  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.
  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ നേടിയ താരം
  • ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് (1894 റൺസ് - 1998ൽ)
  • ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ (9 എണ്ണം - 1998ൽ)
  • ഏകദിനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം. (16 വർഷം 238 ദിവസം)
  • ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ടെസ്റ്റ് താരം.(16 വർഷം 205 ദിവസം)
  • ടെസ്റ്റ് ക്രിക്കറ്റിൽ 12,000 റൺസ് നേടിയ ആദ്യ താരം
  • ടെസ്റ്റ് ക്രിക്കറ്റിൽ അൻപത് ശതകം തികയ്ക്കുന്ന ആദ്യ താരം
  • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർദ്ധ ശതകം നേടിയ താരം.
  • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.
  • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ നേടിയ താരം
  • പത്മവിഭൂഷൺ ബഹുമതി നേടിയ ഏക ക്രിക്കറ്റ് താരം.
  • ഭാരതരത്നം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഏക കായിക താരവും
  • രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം.
  • രാജ്യാന്തര ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടിയ ഒരേ ഒരു താരം.
  • രാജ്യാന്തര ട്വന്റി-20, ഏകദിനം, ടെസ്റ്റ് എന്നിവയിൽ സം‌യുക്തമായി ഏറ്റവുമധികം റൺസ് നേടിയ താരം.
  • രാജ്യാന്തര ട്വന്റി-20, ഏകദിനം, ടെസ്റ്റ് എന്നിവയിൽ സം‌യുക്തമായി ഏറ്റവുമധികം ശതകങ്ങൾ നേടിയ താരം.
  • ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം (2278 റൺസ്)

Questions about Sachin Tendulkar

  • 1999 ലെ ലോകകപ്പിൽ ആദ്യത്തെ സെഞ്ച്വറി നേടിയതാര് ? സച്ചിൻ ടെണ്ടുൽക്കർ
  • 2003 ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തതാര്? ? സച്ചിൻ ടെണ്ടുൽക്കർ
  • അന്തരാഷ്ട്ര ക്രിക്കറ്റില്‍ നൂറ്‌ സെഞ്ച്വറി നേടിയ ആദ്യ താരം
  • ഇന്ത്യന്‍ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ്‌ ക്യാപ്റ്റന്‍ പദവി ലഭിച്ച കായികതാരം
  • ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നറിയപ്പെടുന്നത്‌
  • ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മാന്‍ ഓഫ്‌ ദ മാച്ച്‌ ആയത്‌
  • ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയ താരം (18,426)
  • ഏകദിന ക്രിക്കറ്റിൽ സച്ചിൻ ടെൻഡുൽക്കർ എത്ര സെഞ്ചുറികൾ നേടിയിട്ടുണ്ട് ? 49
  • ഏകദിനത്തിലും ടെസ്റ്റിലും ചേര്‍ത്ത്‌ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയ താരം
  • ഏകദിനത്തില്‍ 10000 റണ്‍സ്‌ തികച്ച ആദ്യ ക്രിക്കറ്റര്‍
  • ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം
  • ഏത് ടീമുമായുള്ള മത്സരത്തിലാണ് സച്ചിൻ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്തിയത് ? വെസ്റ്റ് ഇൻഡീസ്, ട്രിനിഡാഡിൽ വച്ച്
  • ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഭാരതരത്നയ്ക്ക് അർഹനായത് (40 വയസ്സിൽ)
  • ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ കളിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍
  • ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ ക്രിക്കറ്ററായി വിസ്ഡൺ മാസിക തെരെഞ്ഞെടുത്തത് 
  • ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയ ക്രിക്കറ്റര്‍
  • ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി (12, 1998?ൽ) നേടിയ ക്രിക്കറ്റര്‍
  • ക്രിക്കറ്റര്‍മാരില്‍ നിന്ന്‌ രാജീവ്‌ ഗാന്ധി ഖേല്‍രത്ന ആദ്യമായി അര്‍ഹനായത്‌
  • ടെസ്റ്റിലും ഏകദിനത്തിലും 15000 റൺസ് വീതം തികച്ച ആദ്യ ക്രിക്കറ്റര്‍
  • ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം
  • ടെസ്റ്റ് ക്രിക്കറ്റിൽ 29?മത്തെ സെഞ്ച്വറി നേടി ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്തിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം ? സച്ചിൻ ടെണ്ടുൽക്കർ
  • ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 50 സെഞ്ചുറി നേടിയ ക്രിക്കറ്റർ
  • ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയ താരം
  • തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച താരം
  • പ്രശസ്ത മറാത്തി സാഹിത്യകാരനായിരുന്ന രമേഷ്‌ ടെന്‍ഡുല്‍ക്കറുടെ മകനായ പ്രശസ്ത ക്രിക്കറ്റര്‍
  • ബോംബെ ബോംബര്‍ എന്നറിയപ്പെട്ട ക്രിക്കറ്റര്‍
  • മുംബൈയിലെ ഒരു സ്കൂൾ മാച്ചിൽ 664 റൺസ് എടുത്ത് ലോക റെക്കോർഡ് സൃഷ്ടിച്ച രണ്ടു സ്കൂൾ വിദ്യാർത്ഥികൾ ആരെല്ലാം ? വിനോദ് കാംബ്ലി, സച്ചിൻ ടെണ്ടുൽക്കർ
  • മേക്കിങ് ഓഫ് എ ക്രിക്കറ്റർ' ഏത്‌ സ്പോര്‍ട്‌സ്‌ താരത്തെക്കുറിച്ചുള്ള പുസ്തകമാണ്‌
  • രമാകാന്ത് അച്രേക്കർ ഏത് പ്രശസ്ത ക്രിക്കറ്ററുടെ കോച്ചായിരുന്നു
  • രാജ്യസഭയിലേക്ക്‌ ആർട്ടിക്കിൾ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മുഴുവന്‍ സമയ കായികതാരം ? സച്ചിൻ തെൻഡുൽക്കർ 
  • രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ക്രിക്കറ്റര്‍ ? സച്ചിൻ തെൻഡുൽക്കർ 
  • രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യ താരം
  • വെസ്റ്റ് ഇൻഡീസിൽ സച്ചിൻ തന്റെ ആദ്യ സെഞ്ച്വറി നേടിയതെന്നാണ് ? 2002 ഏപ്രിൽ 19
  • സച്ചിൻ ടെണ്ടുൽക്കർ എത്രമത്തെ ടെസ്റ്റിലാണ് തന്റെ 29?മത്തെ സെഞ്ച്വറി നേടിയത് ? 93?മത്തെ ടെസ്റ്റിൽ
  • സച്ചിൻ വിരമിച്ച വർഷം ? 16 നവംബർ 2013

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Tides

Open

വേലിയേറ്റം ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു. ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്. രണ്ട് വേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്. അമാവാസി, പൗർണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ...

Open

List of Questions : വ്യത്യാസം മനസിലാക്കി പഠിക്കാം

Open

കണ്ണിന് ഏറ്റവും സുഖകരമായ നിറം = മഞ്ഞ.

ലബോറട്ടറിയിൽ അപകട സിഗ്നൽ ലൈറ്റ് = മഞ്ഞപ്രകാശമുള്ളത്.


ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = കൊഹീഷൻ.

വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = അഡ്ഹിഷൻ.


ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് = ഡൽഹൗസി പ്രഭു.

ദത്തവകാശ നിരോധനനിയമം നിരോധിച്ചത് = കാനിംഗ് പ്രഭു.


ഏറ്റവും പ്രായം ക...

Open

Handshake problem

Open

Suppose there are n people in the party. The first person shakes hand with the other (n-1) guests. The second guest shakes hand with the other (n-2) guests. this will continue until the (n-1)-th guest shakes hand with the nth guest.

Total number of handshakes is (n-1) + (n-2).. + 3 + 2 + 1. .

= (n-1)(n)/2 .

For example, 6 people in a party shake hand with other guests. So how many handshakes will be there?.

=(6-1)(6)/2.

=15.

ഏതാനും പേര്‍ തമ്മില്‍ പരസ്പരം ഹസ്തദാനം നടത്തിയാല്‍ ആകെഹസ്തദാനങ്ങളുടെ എണ്ണംകാണുവാനുള്ള സൂത്രവാക്യമാണ്  (n-1)(n)/2 ഇവിടെ ' n ' എന്നത് ആളുകളുടെ എണ്ണമാണ്. ഉദാഹരണത്തിന് 6 പേര്...

Open