Deserts
Desertsഭൂമിയുടെ കരഭാഗത്തിന്െറ ഏകദേശം മൂന്നിലൊന്നും മരുഭൂമിയാണ്. മറ്റു പ്രദേശങ്ങളില്നിന്നും വ്യത്യസ്തമായി വളരെകുറഞ്ഞ അളവ് മഴയാണ് മരുഭൂമികളില് ലഭിക്കുക. അതിനാല്, മിക്ക ചെടികള്ക്കും മൃഗങ്ങള്ക്കും ഇവിടെ വളരാന് കഴിയില്ല. മിക്ക മരുഭൂമികളിലും വാര്ഷിക വര്ഷപാതം 400 മില്ലീമീറ്ററില് താഴെയായിരിക്കും. 250 മില്ലീമീറ്ററില് കുറവ് വാര്ഷിക വര്ഷപാതമുള്ളവ മുഴു മരുഭൂമികളാണ്. 250 മില്ലീമീറ്ററിനും 400-500 മില്ലീമീറ്ററിനും ഇടയില് മഴ ലഭിക്കുന്നവയെ അര്ധ മരുഭൂമികള് എന്നും വിളിക്കാം. ഭൂമിയിൽ മരുഭൂമി ഇല്ലാത്ത ഏക ഭൂഖണ്ഡം യൂറോപ്പാണ്.
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ആഫ്രിക്കന് വന്കരയുടെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സഹാറ മരുഭൂമിയാണ്. ഇതിന് 90 ലക്ഷം ചതുരശ്ര കിലോമീറ്റര് വിസ്തൃതിയുണ്ട്. സഹാറ പതിനായിരത്തോളം വര്ഷങ്ങള്ക്കുമുമ്പ് പുല്പ്രദേശമായിരുന്നു എന്ന് ഭൗമശാസ്ത്രജ്ഞര് വെളിപ്പെടുത്തുന്നു. സഹാറയെ കൂടാതെ നമീബ്, കലഹാരി എന്നീ മരുഭൂമികളും ആഫ്രിക്കയില് സ്ഥിതിചെയ്യുന്നു. അതായത് ആഫ്രിക്കയുടെ മൂന്നിലൊന്നുഭാഗവും മരുഭൂമിയാണ്.
രാജസ്ഥാന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഥാര്മരുഭൂമി, ഗോബി, കൈസിന്കും, തക്ലമകന് എന്നിവ ഏഷ്യയിലെ പ്രധാന മരുഭൂമികളാണ്. ഭൂമിയിലെ ഏറ്റവും തണുത്ത മരുഭൂമിയാണ് ഗോബി. ഡെത്ത് വാലി മരുഭൂമികള് വടക്കേ അമേരിക്കയിലും അറ്റക്കാമ, പാറ്റഗോണിയ മരുഭൂമികള് തെക്കേ അമേരിക്കയിലും സ്ഥിതിചെയ്യുന്നു. ഭൂമിയിലെ ഏറ്റവും വരണ്ട മരുഭൂമിയാണ് അറ്റക്കാമ. അറ്റക്കാമയില് മഴ ലഭിച്ചിട്ട് നാല്പത് വര്ഷത്തിലേറെയായി. ഗ്രേറ്റ് വിക്ടോറിയ, ഗ്രേറ്റ് സാന്ഡി, ഗിബ്സന്, സിംസണ് എന്നിവ ആസ്ത്രേലിയന് മരുഭൂമികളാണ്.
മഞ്ഞുമൂടിക്കിടക്കുന്ന വന്ധ്യമായ പ്രദേശമായതിനാല് അന്റാര്ട്ടിക്കയും മരുഭൂമിയായാണ് ഗണിക്കപ്പെടുന്നത്. തണുത്തുറഞ്ഞ ദക്ഷിണ ധ്രുവപ്രദേശം വൈറ്റ് ഡെസര്ട്ട് എന്നാണറിയപ്പെടുന്നത്.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz..
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ? കാനിംഗ് പ്രഭു.
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി? ലൂയി മൗണ്ട് ബാറ്റൺ .
സോവിയറ്റ് യൂണിയൻ രൂപീകൃതമായ വർഷം? 1922 .
സോവിയറ്റ് യൂണിയൻ പിരിച്ചുവിടപ്പെട്ട വർഷം? 1991.
കടൽത്തീരമുള്ള കേരളത്തിലെ ജില്ലകളിൽ ഏറ്റവും വിസ്തീർണം കൂടിയ ജില്ല? മലപ്പുറം .
കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല? കണ്ണൂർ . LINE_...
Agriculture Season In India (ഇന്ത്യയിലെ കൃഷി സീസൺ) .
ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്.
1.ഖാരിഫ് .
ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു.
മഴക്കാല കൃഷി.
ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ,.
ബജ്റ, റാഗി, ചണം.
2. റാബി .
ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.
മഞ്ഞുകാല കൃഷി.
ഉദാ: ഗോതമ്പ്, ബാർലി, കടുക...
നിലവിൽവന്ന വർഷം : 1956 നവംബർ 1. .
തലസ്ഥാനം: പോർട്ട് ബ്ലെയർ .
ജില്ലകൾ :2 .
ഹൈക്കോടതി : കൊൽക്കത്ത .
ഔദ്യോഗിക ഭാഷ. ഹിന്ദി. ബംഗാളി .
ആകെ ദീപുകളുടെ എണ്ണം: 572 .
ജനവാസമുള്ള ദീപുകളുടെ എണ്ണം:38.
PSC Questions related to Andaman and Nicobar Islands. 1.ജനസംഖ്യ കൂടുതലുള്ള ദ്വീപ്?.
സൗത്ത് ആൻഡമാൻ.
2.ഏറ്റവും വലിയ ദീപ്? .
ഗ്രേറ്റ്നിക്കോബാർ.
3.മരതകദീപുകൾ (എമറാൾഡ് ഐലൻഡ്...
















