The Kerala Women's Commission is a statutory body constituted under Section 5 of The Kerala Women's Commission Act, 1990. According to the Act, the Commission was constituted to improve the status of women in the State of Kerala and to inquire into unfair practices affecting women and for the matters connected therewith or incidental thereto (The Kerala Women's Commission Act, 1990).
1990-ലെ കേരള വനിതാ കമ്മീഷൻ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ രൂപീകരിക്കപ്പെട്ടു. കേരള സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും, സ്ത്രീകളെ ബാധിക്കുന്ന അനാരോഗ്യ കൃത്യങ്ങൾ; അതുമൂലമോ, സാന്ദർഭികമായോ ഉണ്ടാകുന്ന മറ്റുസംഗതികൾ എന്നിവ അന്വേഷിക്കുന്നതിനും ആയാണ് കമ്മീഷൻ രൂപീകരിച്ചത്.
ദേശീയ വനിതാ കമ്മീഷന്റെ മാതൃകയിൽ 1990ൽ കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ ബില്ലിന്റെ തയ്യാറാക്കി. അന്നത്തെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ. ആർ. ഗൗരിയമ്മയുടെ മാർഗ്ഗനിർദ്ദേശത്തിലും ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ, ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി എന്നിവരുടെ നിയമോപദേശത്തിലും, വിവധ വനിതാ സംഘടനകളുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുമായിരുന്നു ബില്ലിന്റെ കരട് തയ്യാറാക്കിയത്. ബിൽ 1990ൽ ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചെങ്കിലും, അഞ്ച് വർഷങ്ങൾക്ക് ശേഷം 1995 സെപ്തംബർ 15-നാണ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ കേരള വനിതാ കമ്മീഷൻ നിയമം പാസ്സായത്. 1996-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ആദ്യ കമ്മീഷൻ രൂപീകരിച്ചു. പ്രശസ്ത കവിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി അദ്ധ്യക്ഷയായി 1996 മാർച്ച് 3 ന് ആദ്യ കമ്മീഷൻ നിലവിൽ വന്നു. അദ്ധ്യക്ഷയെ കൂടാതെ, സാമൂഹിക മണ്ഡലത്തിലെ ഉന്നതർ ഉൾപ്പെടുന്ന 3 അംഗങ്ങളും രണ്ട് ഔദ്യോഗിക അംഗങ്ങളും ഉൾപ്പെടുന്നതായിരുന്നു കമ്മീഷൻ. 1997 ൽ, നിയമപ്രകാരം പുനഃസംഘടിപ്പിക്കപ്പെട്ട കമ്മീഷന്റെ പ്രവർത്തനം അന്നത്തെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സുശീല ഗോപാലൻ ഉദ്ഘാടനം ചെയ്തു.
മുൻകാല അദ്ധ്യക്ഷർ
ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് (കൺകറൻറ് ലിസ്റ്റ്) എന്നിങ്...
ഉള്ളൂർ എസ്. പരമേശ്വരയ്യർ .
മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്...
അനിമോളജി കാറ്റുകളെ കുറിച്ചുള്ള പഠനം .
എപ്പിഗ്രാഫി ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം .
എറിമോളജി മരുഭൂമികളെപ്പറ്റിയുള്ള പഠനം .
ഓറോളജി പർവ്വതങ്ങളെ കുറിച്ചുള്ള പഠനം .
ഓഷ്യാനോളജി സമുദ്രത്തെ കുറിച്ചുള്ള പഠനം .
കാർട്ടോഗ്രാഫി ഭൂപടങ്ങളുടെ നിർമാണത്തെ കുറിച്ചുള്ള പഠനം .
ഡെമോഗ്രാഫി ജനസംഖ്യാ സംബന്ധമായ പഠനം .
നെഫോളജി മേഘങ്ങളെ കുറിച്ചുള്ള പഠനം .
...