Indian National Army Indian National Army


Indian National ArmyIndian National Army



Click here to view more Kerala PSC Study notes.

ഇന്ത്യൻ നാഷണൽ ആർമി

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ റാഷ് ബിഹാരി ബോസ് രൂപം കൊടുത്ത സേനയാണ്‌ ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐ.എൻ.എ.  1942 മാര്‍ച്ചില്‍ ബോസ്‌ ടോക്യോവില്‍ വച്ച്‌ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌ രൂപീകരിച്ചു.1942 ജൂണ്‍ മാസത്തില്‍ ബാങ്കോക്കില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച്‌ റാഷ്‌ ബിഹാരി ബോസും മോഹന്‍ സിങ്ങും ചേര്‍ന്ന്‌ ഇന്ത്യന്‍ നാഷനല്‍ ആര്‍മി രൂപീകരിച്ചു. 1943 ജൂലൈയില്‍ സുഭാഷ് ചന്ദ്ര ബോസ്‌ ഐഎന്‍എയുടെ നേതൃത്വം ഏറ്റെടുത്തു. ജപ്പാന്റെ സഹായത്തോടെ ഇന്ത്യ പിടിച്ചെടുത്ത്‌ ബ്രിട്ടനില്‍ നിന്ന്‌ ഇന്ത്യയെ മോചിപ്പിക്കുകയായിരുന്നു ഐഎന്‍എയുടെ ലക്ഷ്യം. ബ്രിട്ടന്റെ മുന്നേറ്റത്തോടെ ജർമൻ സൈന്യം തകർന്നടിഞ്ഞു. ജാപ്പനീസ് സൈന്യത്തിന് തിരിച്ചടികളുണ്ടായി. 1945 ഓഗസ്റ്റ് 18ന്‌ സുഭാഷ്‌ ചന്ദ്ര ബോസ്‌ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.  അക്കാലത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഒരു മാതൃകയായിരുന്നു കാപ്റ്റൻ ലക്ഷ്മി സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള വനിതാ പടയാളികൾ മാത്രമുള്ള ഝാൻസീ റാണി റെജിമന്റ്.


  • അഭിവാദ്യത്തിന്‌ ജയ്‌ ഹിന്ദ്‌ ആദ്യമായി ഉപയോഗിച്ചത്‌, ദില്ലി ചലോ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്‌ - സുബാഷ് ചന്ദ്ര ബോസ്
  • ആരിൽ നിന്നുമാണ് സുബാഷ് ചന്ദ്ര ബോസ് ഐ.എൻ.എയുടെ നേതൃത്വം ഏറ്റെടുത്തത് - റാഷ് ബിഹാരി ബോസ് 
  • ആരെയാണ്‌ ദേശസ്നേഹികളുടെ രാജകുമാരന്‍ എന്നു ഗാന്ധിജി വിശേഷിപ്പിച്ചത്‌ - സുബാഷ് ചന്ദ്ര ബോസ്
  • ആസാദ്‌ ഹിന്ദ്‌ ഫൗജിന്റെ (ഇന്ത്യന്‍ നാഷണല്‍ ആര്‍മി) നേതൃത്വം ഏറ്റെടുത്ത്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത്‌ - സുഭാഷ്‌ചന്ദ്ര ബോസ്
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ സ്ഥാപകർ - റാഷ് ബിഹാരി ബോസ്, മോഹൻ സിംഗ് (1942)
  • ഇന്ത്യൻ നാഷണൽ ആർമിയിൽ നേതാജി രൂപം നൽകിയ വനിതാ സേനാവിഭാഗം - ഝാൻസി റാണി റെജിമെൻറ് 
  • എനിക്ക്‌ രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം തരാം എന്നു പറഞ്ഞത്‌ - സുബാഷ് ചന്ദ്ര ബോസ്
  • ഐ.എൻ.എയുടെ നിയമോപദേഷ്ടാവ് - എ.എൻ.സർക്കാർ
  • ഐ.എൻ.എയുടെ പടയണിഗാനം - 'കദം കദം ബദായെ'
  • ഐ.എൻ.എയുടെ പടയണിഗാനം ചിട്ടപ്പെടുത്തിയത് - രാംസിംഗ് താക്കൂർ 
  • ഐ.എൻ.എയുടെ പതാക - ചാടുന്ന കടുവയുടെ ചിത്രമുള്ള ത്രിവർണ്ണ പതാക
  • ഐ.എൻ.എയുടെ പ്രമാണവാക്യം - 'ഐക്യം, വിശ്വാസം, ത്യാഗം'
  • ഐ.എൻ.എയുടെ മുൻഗാമി - ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്
  • ഐ.എൻ.എയുടെ സുപ്രീം അഡ്വൈസർ - റാഷ് ബിഹാരി ബോസ്
  • ഐ.എൻ.എയുടെ സുപ്രീം കമാൻഡർ - സുബാഷ് ചന്ദ്രബോസ്
  • ഓര്‍ലാണ്ടോ മസാട്ട എന്ന പേരു സ്വീകരിച്ച്‌ വിദേശത്ത്‌ (ജർമനിയിൽ) ഒളിവില്‍ കഴിഞ്ഞ ഇന്ത്യന്‍ നേതാവ്‌ - സുഭാഷ്‌ചന്ദ്ര ബോസ്
  • ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത - ക്യാപ്റ്റൻ ലക്ഷ്മി 
  • തായ്‌ വാന്‍ മലനിരകളില്‍ വിമാനം തകര്‍ന്ന്‌ മരണമടഞ്ഞ ഇന്ത്യന്‍ നേതാവ്‌ - സുഭാഷ്‌ചന്ദ്ര ബോസ്
  • ദേശ്‌ നായക്‌ എന്നറിയപ്പെട്ട നേതാവ്‌ - സുഭാഷ്‌ചന്ദ്ര ബോസ്
  • സുഭാഷ്‌ചന്ദ്ര ബോസ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി - ഫോർവേഡ് ബ്ലോക്ക് (1939)
  • സുഭാഷ്‌ചന്ദ്ര ബോസ് കോൺഗ്രസിൽ നിന്നും രാജിവച്ച വർഷം - 1939 
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Forts in Kerala

Open

അഞ്ചുതെങ്ങ് കോട്ട  - 1690ൽ ഇംഗ്ലീഷുകാർക്ക് അഞ്ചുതെങ്ങിൽ കോട്ട കെട്ടാനുള്ള അവകാശം ആറ്റിങ്ങൽ റാണിയിൽ നിന്നു ലഭിച്ചു. 1695ൽ കോട്ടയുടെ നിർമാണം പൂർത്തിയായി. ചതുരാകൃതിയിലാണ് ഈ കോട്ടനിർമിച്ചിരിക്കുന്നത്.
ഏഴിമല കോട്ട  - കണ്ണൂർ ജില്ലയിലെ രാമന്തളി ജുമാമസ്ജിദിന് തെക്ക് ഭാഗത്ത് കോട്ടപ്പറമ്പ് എന്ന സ്ഥലത്താണ് ഈ കോട്ടയുണ്ടായിരുന്നത്. വാസ്കോ ഡ ഗാമയുടെ മൂന്നാം പര്യടനവേള...

Open

List of Institutions and Headquarters in India

Open

ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ കൊൽക്കത്ത .
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആൻഡ് പബ്ലിക് ഹെൽത് കൊൽക്കത്ത .
നാഷണൽ ലൈബ്രറി കൊൽക്കത്ത .
ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ കൊൽക്കത്ത .
രാമകൃഷണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ കൊൽക്കത്ത .
രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ കൊൽക്കത്ത .
വിക്ടോരിയ മെമ്മോറിയൽ ഹാൾ കൊൽക്കത്ത .
സവോളജിക...

Open

Kerala History Psc Questions 1

Open

Kerala History Psc Questions Part 1 contains questions and answers related to Kerala history in Malayalam.

1. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്   Ans : രാശി 2. സാമൂതിരിമാരുടെ നാണയം    Ans : വീരരായൻ പുതിയ പണം 3. തിരുവിതാംകൂർ രാജാക്കന്മാരുടെ നാണയo  Ans : അനന്തരായൻ പണം 4. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെടുന്നത്     Ans : ഇടപ്പള്ളി  5. പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെടുന്നത്     Ans : പറവൂർ  6. അരങ്ങോട്ട് സ്വരൂപം എന്നറ...

Open