Common Insurance Terms And Definitions Common Insurance Terms And Definitions


Common Insurance Terms And DefinitionsCommon Insurance Terms And Definitions



Click here to view more Kerala PSC Study notes.

Common Insurance Terms And Definitions in Malayalam.

ആനുവിറ്റിഇൻഷുറൻസ് കാലാവധി പൂർത്തിയാകുന്ന സമയം മുതൽ നിശ്ചിത കാലയളവുകളിൽ ഇൻഷ്വർ ചെയ്യപ്പെട്ട ആളിനോ ബന്ധുക്കൾക്കോ നിശ്ചിത തുക നൽകുന്നതിനുള്ള കരാറാണിത്
ആരോഗ്യ ഇൻഷുറൻസ്അസുഖം മൂലമോ അപകടം മൂലമോ ഉണ്ടാകുന്ന ചികിത്സ ചെലവുകൾ വഹിക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുമുള്ള ഇൻഷുറൻസ്
എംഎസിടിമോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യുണൽ. വാഹനാപകട നഷ്ടപരിഹാര കേസുകൾ കൈകാര്യം ചെയ്യുന്ന ജുഡീഷ്യൽ സ്ഥാപനം.
എൻഡോവ്മെന്റ്പോളിസി കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമ ജീവിച്ചിരിക്കുന്നെങ്കിൽ അയാൾക്കോ മരിച്ചെങ്കിൽ അയാളുടെ ബന്ധുക്കൾക്കോ ഇൻഷുറൻസ് തുക ലഭിക്കുന്ന സ്കീം
ഗ്രൂപ്പ് ഇൻഷുറൻസ്ഒരു സ്ഥാപനത്തിലെയോ സംഘടനയിലെയോ അംഗങ്ങളെ ഒന്നായി ഒരു പോളിസിക്കു കീഴിൽ ഇൻഷ്വർ ചെയ്യുന്നു. ഓരോരുത്തർക്കും പോളിസി രേഖ ലഭിക്കുകയും ചെയ്യും
ഗ്രേസ് പീരിഡ്ഇൻഷുറൻസിന്റെ എല്ലാ ആനുകൂല്യങ്ങളും നിലനിർത്തിക്കൊണ്ട് പ്രീമിയം അടക്കുന്നതിന് അനുവദിക്കുന്ന സമയപരിധി ഇളവ്. 31 ദിവസമാണ് അനുവദിക്കുന്നത്
ടെം ഇൻഷുറൻസ്മരണം വരെയല്ല നിശ്ചിത കാലയളവിലേക്ക് മാത്രം ഇൻഷുറൻസ് പരിരക്ഷ. പോളിസി കാലയളവിൽ മരണം സംഭവിച്ചാൽ മാത്രം ആനുകൂല്യം. അടച്ച തുക മടക്കി ലഭിക്കില്ല
തേർഡ് പാർട്ടി ഇൻഷുറൻസ്ഇൻഷുറൻസ് കരാറിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു കക്ഷിക്കുമാക്കില്ല പോളിസിയുടെ ആനുകൂല്യം ലഭിക്കുക. മോട്ടോർ തേർഡ് പാർട്ടി ഇൻഷുറൻസിൽ അപകടത്തിൽ പെടുന്ന മൂന്നാം കക്ഷിക്കാകും ആനുകൂല്യം. തൊഴിലുടമ എടുക്കുന്ന തേർഡ് പാർട്ടി ഇൻഷുറൻസിൽ തൊഴിലാളിക്കാകും ആനുകൂല്യം
പോളിസിപോളിസി ഉടമയ്ക്ക് ഇൻഷുറൻസ് കമ്പനി നൽകുന്ന ആനുകൂല്യങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തിയ രേഖ
പ്രീമിയംപോളിസി പ്രാബല്യത്തിൽ വരുന്നതിനും തുടരുന്നതിനും ഒരുമിച്ചോ നിശ്ചിത കാലയളവിലോ പോളിസി ഉടമ നൽകേണ്ട തുക
ഫുൾ കവർ ഇൻഷുറൻസ്വാഹനാപകടം മൂലം ജീവനും സ്വത്തിനും സ്വന്തം വാഹനത്തിനും ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള ഇൻഷുറൻസ്
മോർട്ഗേജ് ഇൻഷുറൻസ്ഭവന വായ്‌പ തിരിച്ചടവ് മുടങ്ങിയാൽ വായ്‌പ നൽകിയ സ്ഥാപനത്തിന് പരിരക്ഷ ലഭിക്കുന്നത് പ്രൈവറ്റ് മോർട്ഗേജ് ഇൻഷുറൻസ്. പോളിസി ഉടമ മരിച്ചാൽ ഭവന വായ്പാ തുക പിന്നീട് അടക്കേണ്ടത്തതാണ് മറ്റൊരു മോർട്ഗേജ് ഇൻഷുറൻസ്
റീ ഇൻഷുറൻസ്ഒരു ഇൻഷുറൻസ് കമ്പനി തങ്ങൾക്കുണ്ടാകാവുന്ന നഷ്ടം മറ്റൊരു ഇൻഷുറൻസ് കമ്പനിയുമായി പങ്കുവെയ്ക്കുന്നതാണ് റീ ഇൻഷുറൻസ്
റൈഡർചില വ്യവസ്ഥകൾ ഇളവുനൽകിയോ ഒഴിവാക്കിയോ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നതാണ് റൈഡർ
ലൈഫ് ഇൻഷുറൻസ്ഇൻഷ്വർ ചെയ്യപ്പെടുന്നയാൾ മരിക്കുന്ന സാഹചര്യത്തിൽ ഒരുമിച്ച് നിശ്ചിത തുക അല്ലെങ്കിൽ തുടർച്ചയായി വരുമാനം ഉറപ്പാക്കുന്ന ഇൻഷുറൻസ്
വെയ്റ്റിങ് പീരിഡ്ഇൻഷുറൻസ് പോളിസി പ്രാബല്യത്തിൽ വരാനായി കാത്തിരിക്കേണ്ട നിശ്ചിത കാലയളവ്
സിംഗിൾ പ്രീമിയം പോളിസിപ്രീമിയം തുക ഒറ്റത്തവണയായി അടക്കുന്ന പോളിസി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
PSC Questions About Governor

Open

ഏറ്റവും കുറച്ചു കാലം കേരള ഗവർണ്ണറായിരുന്നത് - എം.ഒ.എച്ച്‌. ഫാറുഖ്‌.
ഏറ്റവും കൂടുതല്‍ കാലം കേരള ഗവര്‍ണറായ വൃക്തി - വി. വിശ്വനാഥന്‍.
കേരള ഗവര്‍ണറായ ശേഷം രാഷ്ട്രപതിയായ ഏക വ്യക്തി - വി. വി. ഗിരി.
കേരള ഗവർണറുടെ ഔദ്യോഗിക വസതി - രാജ്ഭവൻ.
കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവര്‍ണര്‍ - പി. എസ്. റാവു.
കേരളം മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണറായ ആദ്യ വ്യക്തി - പട്ടം താണുപി...

Open

Agricultural Institution and their Headquarters in Kerala

Open

Agricultural Institution and their Headquarters in Kerala.

Bamboo Corporation Angamali .
Beefed Pappanamkode .
Bureau of Indian Standards Agmark Thathamangalam(Palakkad) .
Central Integrated Pest Management Centre Cochi .
Central State Farm Aaralam(Kannur) .
Centre Soil Test Centre Parotkonam(Thiruvananthapuram) .
Cocunut Development Board Cochi .
Command Area Devolopment Authority(CADA) Perukavu(Thrissur) .
Farm Information Bureau Kavadiyar .
KERAFED Thiruvananthapuram .
Kerala Agro Industries Corporation(KAMCO) Athani(Ernakulam) .
Kerala Livestock Development Corporation Pattom (Thiruvananthapuram) .
Kerala state Horti cultural Development Corporation Vellayambalam(Thiruvananthapuram) .
MILMA Thiruvananthapuram .
Marketfed Gandhibhavan (Cochi) .
NABARD Palayam(Thiruvananthapuram) ....

Open

ആസിയാൻ - ( Association of South East Asian Nations )

Open

തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ. 1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, ബർമ (മ്യാൻ‌മാർ), കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി. അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ത്വരിതപ്പെടുത്തൽ, സാമൂഹിക ഉന...

Open