Malayalam Grammar Study notes Malayalam Grammar Study notes


Malayalam Grammar Study notesMalayalam Grammar Study notes



Click here to view more Kerala PSC Study notes.

മലയാള വ്യാകരണം -  ശൈലികള്‍


1. കൈ കഴുകുക : ഉപേക്ഷിച്ച് രക്ഷപെടുക

2. കോടാലി : ഉപദ്രവകാരി

3. ഗണപതിക്കല്ല്യണം :നാളെനാളെയെന്ന് നീണ്ടുപോവുക

4. ഗ്രന്ഥകീടം : പുസ്തകപ്പുഴു

5. ചക്രം ചവിട്ടുക : വല്ലാതെ ബുദ്ധിമുട്ടുക

6. ജലരേഖ : വെള്ളത്തിൽ വരച്ച വരപോലെ പാഴിലായത്

7. തട്ടിവിടുക : കൂസലില്ലതെ ഓരോന്ന് പറയുക

8. താപ്പാന : തഴക്കവും പഴക്കവും ഉള്ളയാൾ, പരിച്ചയക്കുടുതൽ കൊണ്ട് ഉപദ്രവക്കാരിയായയാൾ 

9. തേച്ചു മായ്ച്ചു കളയുക : തെളിവും മറ്റും നശിപ്പിക്കുക

10. തോളിലിരുന്നു ചെവി തിന്നുക :അടുത്തുക്കുടി ചതിക്കുക

11. ദീപാളി കുളിക്കുക : അനാവശ്യ ചെലവു ചെയ്തു നശിപ്പിക്കൽ

12. നട്ടെല്ല് : പൌരുഷം, ധൈര്യം , തന്റേടം

13. നാരദൻ : ഏഷണിക്കാരൻ

14. പകിട : കൗശല പ്രയോഗം

15 പഴയ മണ്ണ്‍ : യാതൊന്നും ഉണ്ടാവാത്തത്

16. പിടലിയൊടിയുക : വിഷമം നേരിടുക

17. പിത്തലാട്ടം : നാട്യം , ഭാവം

18 .പുത്തനച്ചി : ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോഴുള്ള ഉത്സാഹക്കുടുതൽ

19 .ആചന്ദ്രതാരം : ചന്ദ്രനും താരങ്ങളുമുള്ള കാലത്തോളം

20 .ആനച്ചന്തം : ആകപ്പാടെയുള്ള ഭംഗി

21 .ആറിയ കഞ്ഞി പഴങ്കഞ്ഞി : തുടക്കത്തിൽ പറയുമ്പോൾ ഉള്ള ഉത്സാഹം പിന്നെയില്ലാതാവുക

22. ഇഞ്ചി കടിക്കുക : ദേഷ്യപ്പെടുക

23. ഉണ്ണാതെ തിന്നാതെ : ഒന്നും അനുഭവിക്കാതെ

24. ഉരുക്കഴിക്കുക : ആവർത്തിക്കുക 

25. ഉരുളയ്ക്കുപ്പേരി : ചുട്ട മറുപടി

26. കടലിൽ കായം കലക്കുക : നിഷ്ഫലമായ പ്രവർത്തി , വലിയ കാര്യത്തിന് ചെറിയ പ്രതിവിധി

27. കമ്പോടുകമ്പ് : ആദ്യാവസാനം

28. കരതലാമലകം : ഉള്ളം കയ്യിലെ നെല്ലിക്ക പോലെ സ്പഷ്ടം

29. കരപിടിക്കുക : രക്ഷപെടുക

30. കിണറ്റിലെ തവള : ലോകവിവരം ഇല്ലാത്തയാൾ

31. കീറാമുട്ടി : മനസ്സിലാക്കാൻ ബുദ്ധിമുട്ട്

32. കിളികിളി പോലെ പറയുക : തടസ്സം കൂടാതെ പറയുക

33. കുത്തിപ്പൊക്കുക : മറന്ന സംഭവം വീണ്ടും ശ്രദ്ധയിൽ കൊണ്ടുവരിക

34. കുന്തം വിഴുങ്ങിയ പോലെ :അമ്പരന്ന് നിൽക്കുക ,ഇതികർത്യവതാമൂഡനായി നിൽക്കുക


Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
PSC Questions About Indian Rivers

Open

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? ഗംഗ (2525 കി.മീ.).
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ്? ഗോദാവരി (1465 കി.മീ.).
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന നദി? ബ്രഹ്മപുത്ര.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി? സിന്ധു.
ഉപദ്വീപിയാൻ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി? നർമദ (1312 കി.മീ.).
ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദ...

Open

Salt Satyagraha

Open

ഉപ്പു സത്യാഗ്രഹം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഗുജറാത്തിലെ ​നവസരി​ പട്ടണത്തിന്റെ ഭാഗമായിരുന്നു ദണ്ഡി കടപ്പുറം. ​1882​-ലെ ​Salt Act​ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്റെ ...

Open

Delhi Sultanate Dynasties

Open

.

1.അടിമ വംശം (1206-1290).


2.ഖിൽജി വംശം(1290-1320).


3.തുഗ്ലക്ക് വംശം (1320-1414).


4.സയ്യിദ് വംശം(1414-1451).


5.ലോധി വംശം (1451- 1526).


1.അടിമ വംശം .


സ്ഥാപകൻ : കുതുബുദ്ധീൻ ഐബക് .

മാംലൂക് വംശം, ഇൽബാരി വംശം, യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു .

ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം.


കുത്തബ്ദ്ധീ...

Open