മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം


മലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസംമലയാള വ്യാകരണം - വിഭക്തികൾ, വിഭക്ത്യാഭാസം



Click here to view more Kerala PSC Study notes.

വിഭക്തികൾ

വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. 


നിർദ്ദേശിക വിഭക്തി

കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

ഉദാഹരണം: രാമൻ, സീത

പ്രതിഗ്രാഹിക 

നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.


സംയോജിക 

നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്


ഉദ്ദേശിക 

നാമത്തിന്റെ കൂടെ ക്ക്, ന്,  ഉ എന്നിവയിൽ ഒന്നു ചേർക്കുന്നത്.

ഉദാഹരണം: രാമന്, രാധക്ക്


പ്രയോജിക 

നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.

ഉദാഹരണം: രാമനാൽ, രാധയാൽ


സംബന്ധിക 

നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.

ഉദാഹരണം: രാമന്റെ, രാധയുടെ


ആധാരിക 

നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.

ഉദാഹരണം: രാമനിൽ, രാമങ്കൽ, രാധയിൽ


സംബോധിക

സംബോധിക അഥവ സംബോധനാവിഭക്തി, നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നു.

ഉദാഹരണം : അമ്മേ!, അച്ഛാ!


മിശ്രവിഭക്തി

നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന്‌ പറയുന്നു. 

ഉദാഹരണം :  മരത്തിൽനിന്ന്


വിഭക്ത്യാഭാസം

വിഭക്തികളെപ്പോലെ തോന്നിക്കുന്നതും എന്നാൽ യത്ഥാർഥ വിഭക്തിപ്രത്യയങ്ങളല്ലാത്ത പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്നതുമായ പ്രയോഗങ്ങളാണ് വിഭക്ത്യാഭാസം. ആഭാസം എന്നാൽ അതുപോലെ തോന്നിക്കുന്നത് എന്നാണർത്ഥം. അതായത് വിഭക്തിപോലെ തോന്നിക്കുന്നത് വിഭക്ത്യാഭാസം. വിഭക്തിയെന്നാൽ നാമവും ക്രിയയും തമ്മിലുള്ള ബന്ധമാണ്.


 ഖിലം: ചില വിഭത്കികൾ എല്ലാ നാമങ്ങളിലും കാണുകയില്ല; 

 ലുപ്തം: മറ്റു ചില വിഭത്കി രൂപങ്ങളിൽ പ്രത്യയം ലോപിച്ചിട്ടു് അംഗം മാത്രമായി ശേഷിച്ചു കാണും;

 ഇരട്ടിപ്പ്: വേറെ ചിലേടത്തു് ഒരു വിഭക്തിക്കുമേൽ മറ്റൊരു വിഭക്തികൂടി വന്നുകാണും.

  ഉദാഹരണം:

മഴയത്തുനടന്നു (അത്ത്)

വീട്ടിലോട്ടുപോയി (ഓട്ട്)

പുറകേനടന്നു (ഏ)

പടിമേലിരുന്നു/പടിക്കലിരുന്നു (മേൽ/കൽ)

പ്രത്യയ രൂപങ്ങളൊന്നുമില്ലാതെയും വിഭക്ത്യാഭാസം പ്രവർത്തിക്കാം.


ഉദാഹരണം:

പാലക്കാട്ട്പോയി

വാഴൂർപോകണം

വാക്കുപാലിച്ചു.

സംബന്ധികാർത്ഥത്തിൽ മാവിൻപൂ, അമ്മൻകോവിൽ, പനംകുല തുടങ്ങിയ പ്രയോഗങ്ങളിൽ കാണുന്നത് സംബന്ധികാഭാസം.


Source : https://ml.wikipedia.org

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Unification of Princely States

Open

നാട്ടുരാജ്യ സംയോജനം 18-ആം നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയിലെ അധീശശക്തിയാകുന്നതിന് നൂറ്റാണ്ടുകൾക്കുമുൻപേ, ഇന്ത്യയിൽ നിലനിന്നിരുന്നതും തുടർന്ന് 1940-കൾവരെ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കുവിധേയമായി രാജാക്കന്മാർ ഭരിച്ചിരുന്നതുമായ രാജ്യങ്ങളെയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ എന്നു പറയുന്നത് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത്‌ 565 ഓളം നാട്ടുരാജ്യങ്ങളാണ...

Open

Kerala Film Awards 2019 Winners

Open

The 49th Kerala State Film Awards presented by the Kerala State Chalachitra Academy were announced by the Minister for Cultural Affairs, A. K. Balan in Thiruvananthapuram on 27 February 2019. Here is the list of the winners in Kerala State Film Awards of 2019 .




Best Film – Kanthan: The Lover of Color.
Second Best Film – Oru Njayarazhcha.
Best Actor – Jayasurya (Captain and Njan Marykutty) and Soubin Shahir (Sudani from Nigeria).
Best Actress – Nimisha Sajayan, Chola and Oru Kuprasidha Payyan.
Best Director – Shyamaprasad, Oru Njayarazhcha.
Best Character Actor – Joju George, Chola and Joseph.
Best Character Actress – Savithra Sreedharan and Sarasa Balussery, Sudani from Nigeria.
Best Child Artist – Female – Abani Adi, Panth.
Best Child Artist – Male – Master Rithun, Appuvinte Sathyanweshanam.
B...

Open

Important years in Kerala history

Open

കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട വർഷങ്ങൾ Important years in Kerala history is given below.

1599 ഉദയം പേരൂർ സുന്നഹദോസ് .
1653 കൂനൻ കുരിശു സത്യപ്രതിജ്ഞ .
1697 അഞ്ചുതെങ്ങ് കലാപം .
1721 ആറ്റിങ്ങൽ കലാപം .
1741 കുളച്ചൽ യുദ്ധ .
1804 നായർ പട്ടാളം ലഹള .
1809 കുണ്ടറ വിളംബരം .
1812 കുറിച്ച്യർ ലഹള .
1859 ചാന്നാർ ലഹള .
1865 പണ്ടാരപ്പാട്ട വിളംബരം .
1891 ജനുവരി 1 മലയാളി മെമ്മോറിയൽ .
1891 ജൂൺ 3 എതിർമെമ്മോ...

Open