അടല്‍ പെന്‍ഷന്‍ യോജന - 60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതി.
ആശ്വാസ കിരണം പദ്ധതി - മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ നേരിടുന്നതുമൂലം ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നതു മൂലം പുറം ജോലികള്‍ക്ക് പോകാന്‍ നിവൃത്തിയില്ലാതെ വരുന്ന പരിചാരകര്‍ക്ക് ധനസഹായം നല്‍കിവരുന്ന പദ്ധതി.
കാരുണ്യാ ഡെപ്പോസിറ്റ് പദ്ധതി - അനാഥരും അശരണരും, നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനുവേണ്ടി ആവിഷ്‌ക്കരിച്ച പദ്ധതി.
താലോലം - 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് താഴെ പറയുന്ന 15 സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ശസ്ത്രക്രിയ ആവശ്യമുള്ള വൃക്ക/കാര്‍ഡിയോ വാസ്‌ക്കുലര്‍ വൈകല്യങ്ങള്‍ (ജന്മനാ/ആര്‍ജ്ജിതമായ), സെറിബ്രല്‍ പാള്‍സി, ഹീമോഫീലിയ, താലസ്സിമിയ, സിക്കിള്‍ സെല്‍ അനീമിയ, അസ്ഥി വൈകല്യങ്ങള്‍, ഞരമ്പു സംബന്ധമായ വൈകല്യങ്ങള്‍, ഡയാലിസിസ് എന്നീ അസുഖങ്ങള്‍ക്ക് സര്‍ജറി സഹിതമുള്ള ചികിത്സാ സൗകര്യം സൗജന്യമായി ലഭ്യമാക്കികൊണ്ടുള്ള പദ്ധതി.
പ്രധാന്‍ മന്ത്രി കൌശല്‍ വികാസ് യോജന - യുവാക്കളുടെ നൈപുണ്യ വികസനത്തിനായിയുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സുപ്രധാന പദ്ധതിയാണ് പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന.
വയോമിത്രം പദ്ധതി - 65വയസ്സിനുമുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി.
ശ്രുതിതരംഗം പദ്ധതി - ബധിരരും മൂകരുമായ 13 വയസ്സു വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ ബധിരമൂകതയില്‍ നിന്ന് നിത്യമോചനം നല്‍കി സാധാരണ നിലയില്‍ ജീവിക്കുന്നതിന് കഴിയുന്ന തരത്തിലാക്കി മാറുന്ന ശസ്ത്രക്രിയക്ക് ധനസഹായം നല്‍കിവരുന്ന പദ്ധതി.
സ്‌നേഹ സാന്ത്വനം പദ്ധതി - കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതി.
സ്‌നേഹ സ്പര്‍ശം പദ്ധതി - സംസ്ഥാനത്ത് ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരായി കഴിയുന്ന സ്ത്രീകള്‍ക്ക് പ്രതിമാസ അലവന്‍സ് നല്‍കുന്ന പദ്ധതി.
സ്‌നേഹപൂര്‍വ്വം പദ്ധതി - കുട്ടികളാരും അനാഥരായി സ്ഥാപനങ്ങളില്‍ കഴിയേണ്ടവരല്ലെന്നും അവര്‍ സ്വകുടുംബങ്ങളില്‍ കുടുംബാംഗങ്ങളുടെ ശിക്ഷണത്തില്‍ വളരേണ്ടവരാണെന്നുമുള്ള കാഴ്ചപ്പാടോടെ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതി.
ഹംഗര്‍ ഫ്രീസിറ്റി - നഗരങ്ങളില്‍ എത്തിച്ചേരുന്ന വ്യക്തികള്‍ ദിവസത്തില്‍ ഒരു നേരമെങ്കിലും ഭക്ഷണം കഴിച്ചിരിക്കണമെന്ന ലക്ഷ്യത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആവിഷ്‌ക്കരിച്ചതായ വിശപ്പു രഹിത നഗര പദ്ധതി.
ആശ്രയ - അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി
ഉഷസ് - കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
ചിസ് പ്ലസ് - മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി
ബാലമുകുളം - സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി
മംഗല്യ - വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി
യെസ് കേരള - കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി
ശരണ്യ - അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി
സനാഥ ബാല്യം - അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
സീതാലയം - സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.List Of Books Written By The Chief Ministers Of Kerala. .
മുഖ്യമന്ത്രി പുസ്തകങ്ങൾ .
ഇഎംഎസ്
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം(1920-1998),.
ഒന്നേകാൽ കോടി മലയാളികൾ,.
കാറൽ മാർക്സ്: പുതുയുഗത്തിന്റെ വഴികാട്ടി,.
കേരള സൊസൈറ്റി ആൻഡ് പൊളിറ്റിക്സ്:എ ഹിസ്റ്റോറിക്കൽ സർവ്വേ.
കേരളം ഇന്നലെ ഇന്ന് നാളെ,.
കേരളം മലയാളികളുടെ മാതൃഭൂമി,.
നെഹ്റു: ഐഡിയോളജി ആൻഡ് പ്രാക്ടീസ്,.
ബർലിൻ ഡയറി,.
വേദങ്ങ...
അഗ്മാർക് : കാർഷിക ഉത്പന്നം .
എഗ്മാർക് : പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന മുദ്ര .
റഗ്മാർക് : ബാലവേല നിരോധിത ഉലപന്നങ്ങളുടെ മുദ്ര .
BIS ഹാൾമാർക്ക് : സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര.
ISO : സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര.
FPO : പഴ വർഗ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്...
Sum of first "n" Natural numbers =n❲ n+1 ∕ 2 ❳.
Sum of first "n" Odd numbers =n².
Sum of first "n" even numbers =n(n+1).
1²+2²+3²+....n(n+1)(2n+1)/6.
1³+2³+3³+....[n(n+1)/2].
The product of two numbers=Product of their HCF and LCM .
ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2.
ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ തുക = n².
ആദ്യത്തെ 'n' ഇരട്ട സംഖ്യകളുടെ തുക = n(n+1).
ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6.
ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]².
ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആ...