Hydroelectric Projects in Kerala Hydroelectric Projects in Kerala


Hydroelectric Projects in KeralaHydroelectric Projects in Kerala



Click here to view more Kerala PSC Study notes.

കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളുടെയും ചെറുകിട ജലവൈദ്യുത പദ്ധതികളുടെയും  വ്യക്തമാക്കുന്ന പട്ടിക താഴെ ചേർക്കുന്നു. വെള്ളച്ചാട്ടത്തിന്റെ ശക്തി ഉപയോഗിച്ചാണ് ജലവൈദ്യുതപദ്ധതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അണക്കെട്ടിൽ സംഭരിക്കുന്ന വെള്ളം തുരങ്കങ്ങളും ഉരുക്കുകുഴലുകളും വഴി വൈദ്യുതിനിലയങ്ങളിലേക്ക് ഒഴുക്കുന്നു. വൈദ്യുതനിലയങ്ങളിൽ കൂറ്റൻ ജനറേറ്ററുകൾ ഉണ്ടാകും. അതിലുള്ള ടർബൈൻ കറങ്ങിയാണ് വൈദ്യുതി ഉണ്ടാക്കുന്നത്. ഉയരത്തിൽ നിന്നു വരുന്ന വെള്ളം ശക്തിയായി വീഴുമ്പോൾ കറങ്ങുന്ന വിധത്തിലാണ് ടർബൈന്റെ ഘടന. 


കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി പള്ളിവാസലിലായിരുന്നു. എന്നാൽ അതിനുമുമ്പേ ഇവിടെ അണക്കെട്ടുണ്ടായിരുന്നു. അതാണ് മുല്ലപെരിയാർ അണക്കെട്ട്. പക്ഷെ, അതു കേരളത്തിന്റെ ആവശ്യത്തിനായിരുന്നില്ല. അന്ന് മദ്രാസ് ഗവൺമെന്റിന്റെ കീഴിലായിരുന്ന തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിൽ ജലസേചനത്തിനായാണ് ഈ അണക്കെട്ട് നിർമിച്ചത്. 'ആധുനികഭാരതത്തിലെ ക്ഷേത്രങ്ങൾ' എന്നാണ് ജവാഹർലാൽ നെഹ്‌റു അണക്കെട്ടുകളെ വിശേഷിപ്പിച്ചത്.

  • ഇടമലയാര്‍: 1987 ഫെബ്രുവരി മൂന്നിന് ഉല്‍പാദനം ആരംഭിച്ചു. പെരിയാറിന്‍െറ പോഷകനദിയായ ഇടമലയാറില്‍ അണക്കെട്ട്.
  • *ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി. 1976 ഫെബ്രുവരി 12ന് ഉല്‍പാദനം തുടങ്ങി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്ത് ആര്‍ച്ച് ഡാമുകളില്‍ ഒന്ന്.
  • കക്കാട്: 1999 ഏപ്രില്‍ 10ന് പ്രവര്‍ത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലയില്‍ ശബരിഗിരി പദ്ധതിയില്‍ നിന്നുള്ള ജലം ഉപയോഗിക്കുന്നു.
  • കുറ്റ്യാടി: മലബാറിലെ ജലവൈദ്യുത പദ്ധതി. 1972ല്‍  ഉദ്ഘാടനം. കുറ്റ്യാടിപ്പുഴയില്‍ അണകെട്ടി ജലം സംഭരിക്കുന്നു.
  • ചെങ്കുളം: പള്ളിവാസല്‍ പദ്ധതിയോടനുബന്ധിച്ച് സ്ഥാപിച്ചു. പള്ളിവാസല്‍ പദ്ധതിയില്‍നിന്ന് ഉല്‍പാദനം കഴിഞ്ഞ് പുറത്തുകളയുന്ന വെള്ളം പ്രധാനമായും ഉപയോഗിക്കുന്നു. 1954ല്‍ പ്രവര്‍ത്തനം തുടങ്ങി.
  • നേര്യമംഗലം: ഇടുക്കിയിലെ ചെങ്കുളം, പന്നിയാര്‍ പദ്ധതികളിലെയും മുതിരപ്പുഴയിലെയും ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 1961ല്‍ ഉദ്ഘാടനം ചെയ്തു.
  • പന്നിയാര്‍: മുതിരപ്പുഴയുടെ പോഷക നദിയായ പന്നിയാറില്‍ രണ്ട് അണകള്‍ കെട്ടിയാണ് പദ്ധതിക്ക് വേണ്ട ജലം ശേഖരിച്ചിരിക്കുന്നത്. 1963ല്‍ ഉദ്ഘാടനം.
  • പള്ളിവാസല്‍: കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി. 1933 ഫെബ്രുവരി 18ന് തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് അംഗീകാരം നല്‍കി. 1940ല്‍ പൂര്‍ത്തിയായി. ഇടുക്കി ജില്ലയിലെ മുതിരപ്പുഴയിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു.
  • ലോവര്‍ പെരിയാര്‍: ഇടുക്കിയിലെ നേര്യമംഗലം പദ്ധതിയില്‍ നിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 1977ല്‍ ഉദ്ഘാടനം.
  • ശബരിഗിരി: പത്തനംതിട്ടയിലെ മൂഴിയാറില്‍ പമ്പ, കക്കി നദികളിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 1966 മുതല്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നു.
  • ഷോളയാര്‍: 1966 മെയ് 9ന് ഉല്‍പാദനം ആരംഭിച്ചു. ഷോളയാറില്‍ അണകെട്ടി വെള്ളം സംഭരിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.


Questions about Hydroelectric Projects in Kerala

  • ഇടുക്കി ജലവൈദ്യുത പദ്ധതി നിലവില്‍ വന്നത്‌- 1975 ഒക്ടോബര്‍ 4
  • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദന ശേഷി - 780 MW
  • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന്‌ ഇന്ത്യയെ സഹായിച്ച രാജ്യം - കാനഡ
  • ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്‌ - മൂലമറ്റം (ഇടുക്കി)
  • ഉള്ളുങ്കല്‍ പദ്ധതി (കക്കാട്‌) സ്ഥിതി ചെയ്യുന്ന നദി - കക്കാട്‌ 
  • ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ ജില്ല - ഇടുക്കി
  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - പള്ളിവാസല്‍ (1940, മുതിരപ്പുഴ)
  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി 
  • കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി - ചെങ്കുളം (1954)
  • കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - കൂത്തുങ്കല്‍ (ഇടുക്കി ), രാജക്കാട്‌ 
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന നദി - പെരിയാര്‍
  • കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - തൃശൂര്‍ 
  • കേരളത്തില്‍ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമപഞ്ചായത്ത്‌ - മാങ്കുളം (ഇടുക്കി) 
  • കോഴിക്കോട്‌ ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയ്ക്ക്‌ സഹായം നല്‍കിയ രാജ്യം - ചൈന
  • പള്ളിവാസലില്‍ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി - കണ്ണൻ ദേവന്‍ (1900) 
  • പൊതുജന സഹായത്തോടെ നടപ്പിലാക്കിയ ചെറുകുടിവെള്ള പദ്ധതി - ഒളവണ്ണ മോഡല്‍ (കോഴിക്കോട്‌ - ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ )
  • മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - കുറ്റ്യാടി (1972) 
  • വാട്ടര്‍ കാര്‍ഡ്‌ സംവിധാനം നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്‌ - കുന്നമംഗലം (കോഴിക്കോട്‌) 
  • ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല - പത്തനംതിട്ട 
  • സ്വകാര്യ മേഖലയില്‍ ആരംഭിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതി- മണിയാര്‍ (പമ്പ)
  • സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ജലവൈദ്യുത പദ്ധതികള്‍ - മണിയാര്‍, കൂത്തുങ്കല്‍, ഉള്ളുങ്കല്‍ 
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Wildlife Sanctuaries in Kerala

Open

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ .

ആറളം വന്യജീവി സങ്കേതം : കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ആറളം വന്യജീവി സങ്കേതം.
ഇടുക്കി വന്യജീവി സങ്കേതം : ഇടുക്കിയിലെ തൊടുപുഴ,  ഉടുമ്പഞ്ചോല,  എന്നീ താലൂക്കുകളിലായുള്ള വന്യജീവിസങ്കേതമാണ്  ഇടുക്കി വന്യജീവി സങ്കേതം. 1976ഫെബ്രുവരി 9ന് നിലവിൽ വന്നു. .
ഇരവികുളം ദേശീയോദ്യാനം : വരയാടുകൾക്ക്പേരുകേട്ട ദേശീയോദ്യാനമാണ് ഇ...

Open

Lenses

Open

കോൺവെക്സ് - ദീർഘദൃഷ്ടി.
കോൺകേവ് - ഹ്രസ്വദൃഷ്ടി .
സിലണ്ട്രിക്കൽ - വിഷമദൃഷ്ടി.


കോഡ്: .

മലയാളത്തിൽ ''കോൺവെക്സ് " എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു ' .
മലയാളത്തിലെഴുതുമ്പോൾ "കോൺകേവ് " എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപയോ...

Open

പഴയ നാമം

Open

അറബിക്കടൽ .

സിന്ധു സാഗർ.
പേർഷ്യൻ കടൽ .
ബംഗാൾ ഉൾക്കടൽ .

ചോള തടാകം.
വംഗോപാസാഗര.
പൂർവപയോധി.
ഇന്ത്യൻ മഹാ സമുദ്രം .

രത്നാകര.
...

Open