Wonders of the world Wonders of the world


Wonders of the worldWonders of the world



Click here to view more Kerala PSC Study notes.

ലോകാത്ഭുതങ്ങൾ

മനുഷ്യനിർമ്മിതമായ ശില്പങ്ങൾ, സ്മാരകങ്ങൾ, സ്തംഭങ്ങൾ തുടങ്ങിയ അത്ഭുതങ്ങളെക്കുറിച്ചുള്ള പട്ടികയാണ് ലോകാത്ഭുതങ്ങൾ അഥവാ സപ്താത്ഭുതങ്ങൾ.


പൗരാണിക ലോകാത്ഭുതങ്ങള്‍

  1. കുഫുവിലെ (ഗിസ) പിരമിഡ്‌ : ഈജിപ്റ്റിലെ ഫറവോയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പിരമിഡ് ആണ്. ഈജിപ്തിലെ നൈല്‍ നദിയുടെ പടിഞ്ഞാറെ കരയിലാണിത്‌.
  2. ബാബിലോണിലെ തൂങ്ങുന്ന തോട്ടം : നിരനിരയായ പടവുകളിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന ഈ പുന്തോട്ടം ആകാശത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഇത് ആര്, എന്നു നിർമിച്ചു എന്നു കൃത്യമായി പറയാനാവില്ല. ബി. സി. 6-ം ശതകത്തിൽ നെബൂഖദ്നേസർ ചക്രവർത്തി തന്റെ പത്നിയുടെ സ്മരണയ്ക്ക് നിർമിച്ചതാണെന്നും അതല്ല, ചക്രവർത്തിനിയായ സെമീറാമാസിന്റെ ഓർമയ്ക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു. 
  3. സിയുസ്‌ പ്രതിമ : ബി.സി. 463-നോടടുത്ത ഗ്രീക്ക്‌ ശില്പി ഫിഡിയാസ്‌ ആണ്‌ നിര്‍മ്മിച്ചത്‌.  ഈ പ്രതിമയുടെ ഒരു കൈയ്യിൽ വിജയദണ്ഡും മറ്റേ കൈയ്യിൽ ഒരറ്റത്തു കഴുകന്റെ രൂപം ഉള്ള ചെങ്കോലുമായി ഇരിക്കുന്ന സീയൂസ് ദേവന്റെ പ്രതിമയുമാണുള്ളത്.
  4. എഫേസസിലെ അര്‍ററമിസ്‌ ദേവാലയം : ലിഡിയയിലെ രാജാവായിരുന്ന ക്രോസസ് ബി. സി. 350-ൽ ഏഷ്യാമൈനറിൽ പണികഴിപ്പിച്ചതാണ് ആർട്ടെമിസ്സ് ക്ഷേത്രം.
  5. ഹലികര്‍നസസിലെ ശവകുടീരം : തന്റെ സോദരനും ഭർത്താവുമായ കാരിയയിലെ മാസോലസ് രാജാവിന്റെ (ബി.സി. 353) സ്മരണയ്ക്കായി ആർതെമിസിയാ രാജ്ഞി പണികഴിപ്പിച്ച സ്മാരകമാണിത്.
  6. റോഡ്സിലെ കൊളോസസ്‌ പ്രതിമ : സൂര്യദേവാനായ ഹെലിയോസിന്റെ പിച്ചള പ്രതിമ ഏകദേശം 12 വര്‍ഷം കൊണ്ടാണ്‌ പണിതീര്‍ത്തത്‌. െമിത്രിയോസ് പോളിയോർ സെറ്റിസിന്റെ ദീർഘകാലത്തെ അധിനിവേശത്തിൽ നിന്നും ബി. സി. 305-304-ൽ റോഡ്സ് സ്വതന്ത്രമായി. ഇതിന്റെ സ്മരണ നിലനിറുത്തുവാൻ പണി കഴിപ്പിച്ച സൂര്യദേവനായ ഹീലിയോസിന്റെ വെങ്കല പ്രതിമ. 
  7. അലക്സാൻഡ്രിയയിലെ ദീപസ്തംഭം : ഈജിപ്റ്റിലെ ഫാരോസ് ദ്വീപിൽ അലക്സാഡ്രിയ തുറമുഖ കവാടത്തിൽ ടോളമി II ന്റെ ഭരണകാലത്തു നിർമിച്ചു. ലോകത്തിലെ അറിയപ്പെടുന്ന ആദ്യത്തെ 'ലൈററ്‌ ഹൗസ്‌'.

മധ്യയുഗത്തിലെ ഏഴ് അത്ഭുതങ്ങള്‍

  1. റോമൻ കൊളോസിയം : പ്രാചീന റോമിലെ വെസ്പാസിയൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ പുത്രൻ റ്റൈറ്റസും ചേർന്ന് വിനോദപരിപാടികൾക്കായി നിർമ്മിച്ചു. 
  2. അലക്സാ൯ഡ്രിയയിലെ ഭൂഗര്‍ഭ ഗുഹ/പാതകള്‍ : അലക്സാണ്ട്രിയൻ ജനതയ്ക്കായി നിർമ്മിക്കപ്പെട്ട പൊതുശ്മശാനം. ലിബിയന്‍ മരുഭൂമിയുടെ അറ്റത്ത്‌ സ്ഥിതിചെയ്യുന്നു.
  3. ചൈനയിലെ വന്‍മതില്‍ : ചൈനയിലെ ക്വിൻ ഷി ഹുവാങ് ചക്രവർത്തിയുടെ ഭരണകാലത്ത് വ്യാപാരാവശ്യങ്ങൾക്കും,പുറമേ നിന്നുള്ള ആക്രമണം തടയുന്നതിനുമായി നിർമ്മിക്കപ്പെട്ടത്.
  4. കല്ലുകൊണ്ടുള്ള വൃത്തം /സ്റ്റോൺ ഹെഞ്ജ് : ഇംഗ്ലണ്ടിലെ സാലിസ്ബറി സമതലത്തില്‍, നിയോലിതിക് രാജാക്കന്മാർ സൂര്യാരാധനയ്ക്കായി പണികഴിപ്പിച്ച സ്ഥലം,ഇവിടുത്തെ പ്രകൃതിയ്ക്ക് മഹാരോഗശാന്തി നൽകാനുള്ള കഴിവുണ്ടെന്നു വിശ്വസിയ്ക്കപ്പെറ്റുന്നു.
  5. പോര്‍സലയിന്‍ ടവര്‍ : ചൈനീസ് ചക്രവർത്തി Yongle യുടെ ഭരണകാലത്ത് ബുദ്ധമതപ്രചരണാർത്ഥം നിർമ്മിച്ച സ്തൂപം.
  6. പിസയിലെ ഗോപുരം : പിസയിലെ ക്രൈസ്തവ ദേവാലയത്തിന്റെ മണിഗോപുരമായി നിർമ്മിക്കപ്പെട്ടു.  ഇപ്പോള്‍ ഏകദേശം നേര്‍രേയില്‍ നിന്ന്‌ 16 അടി ചരിഞ്ഞിട്ടുണ്ട്‌.
  7. കോണ്‍സ്ററാന്റിനോപ്പിളിലെ ഹഗിയ സോഫിയ (സാങ്ററാസോഫിയ) : സാന്തസോഫിയ എന്നും അറിയപ്പെടുന്ന ഒരു ക്രിസ്തീയ ദേവാലയമാണ്. എ.ഡി. 537-54-ല്‍ ജസ്ററിനിയന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളി. കോണ്‍സ്ററാന്റിനോപ്പിള്‍ കീഴടക്കിയതോടെ 1453-ല്‍ ടര്‍ക്കി സുല്‍ത്താന്‍ മുഹമ്മദ്‌ രണ്ടാമന്‍ ഇതൊരു മുസ്ലീം പള്ളിയാക്കി. 


ആധുനിക ലോകാത്ഭുതങ്ങള്‍

  1. ചൈനയിലെ വൻമതിൽ (Great Wall of China) : ചൈനയിലെ ക്വിൻ ഷി ഹുവാങ് ചക്രവർത്തിയുടെ ഭരണകാലത്ത് വ്യാപാരാവശ്യങ്ങൾക്കും,പുറമേ നിന്നുള്ള ആക്രമണം തടയുന്നതിനുമായി നിർമ്മിക്കപ്പെട്ടത്.
  2. ക്രൈസ്റ്റ് ദി റെഡീമർ (Christ the Redeemer) : ബ്രസീലിലെ റിയോവിൽ സ്ഥിതി ചെയ്യുന്ന യേശു ക്രിസ്തുവിന്റെ പ്രതിമയാണ് ക്രൈസ്റ്റ് ദി റെഡീമർ. 
  3.  മാച്ചു പിച്ചു (Machu Picchu) : അമേരിക്കയിലെ കൊളോണിയൽ കാലഘട്ടത്തിന് മുമ്പ് നിർമിച്ച  ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട ഒരു ഭൂപ്രദേശമാണ്‌ മാച്ചു പിച്ചു. 
  4. ചീച്ചൻ ഇറ്റ്സ (Chichen Itza) : മായൻ സംസ്കാരം നിലനിന്നിരുന്ന കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു ചരിത്രനഗരമാണ് ചീച്ചൻ ഇറ്റ്സ. ഇത് മെക്സിക്കോ നഗരത്തിൽ സ്ഥിതി ചെയ്യുന്നു.
  5. റോമൻ കൊളോസിയം (Colosseum) : പ്രാചീന റോമിലെ വെസ്പാസിയൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ പുത്രൻ റ്റൈറ്റസും ചേർന്ന് വിനോദപരിപാടികൾക്കായി നിർമ്മിച്ചു. 
  6. താജ്മഹല്‍ (ഇന്ത്യ) (Taj Mahal): ഷാജഹാന് ചക്രവർത്തി പ്രിയതമ മുംതാസ് മഹലിന്റെ സ്മരണാർത്ഥം നിർമ്മിച്ച വെണ്ണക്കൽ മന്ദിരം.
  7. പെട്ര (Petra) : ചരിത്രപരമായി വളരെ സവിശേഷതകളുള്ള ഒരു പുരാതന ജോർദാനിയൻ നഗരമാണ്‌ പെട്ര. അറേബ്യൻ ഗ്രീക്ക് വാസ്തുകലയുടെ ഒരു ഉത്തമ ഉദാഹരണമാണ് പെട്ര നഗരം. പുരാതനകാലത്ത് നബാത്തിയന്മാർ കല്ലിൽ കൊത്തിയെടുത്തതാണ് ഈ നഗരം.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Local Winds

Open

മര്‍ദ്ദം കൂടിയ പ്രദേശങ്ങളില്‍ നിന്ന് മര്‍ദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റ് . അന്തരീക്ഷത്തില്‍ പ്രാദേശികമായി ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി രൂപം കൊളളുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങള്‍. ഇത്തരം കാറ്റുകള്‍ പ്രാദേശികമായി മാത്രം വീശുന്നവയാണ്. .

എലിഫന്റ -  സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മലബാര്‍ തീരത്ത് വീശുന്ന പ്ര...

Open

Geographical Nicknames

Open

Bengal’s Sorrow – Damodar River.
Blue Mountains – Nilgiri Hills.
China’s Sorrow – Hwang-Ho.
City of Dreaming Spires – Oxford.
City of Golden Gate – San Francisco.
City of Magnificient Distances – Washington.
City of Palaces – Calcutta.
City of Seven Hills – Rome.
City of Sky Scrapers – New York.
Cockpit of Europe – Belgium.
Dark Continent – Africa.
Emerald Island – Ireland.
Eternal City – Rome.
Forbidden City – Lhasa (Tibet).
Garden City – Chicago.
Gate of Tears – Strait of Bab-el-Mandeb.
Gateway of India – Mumbai.
Gift of Nile – Egypt.
Granite City – Aberdeen.
Hermit Kingdom – Korea.
Herring Pond – Atlantic Ocean.
Holy Land – Palestine.
Island Continent – Australia.
Island of Cloves – Zanzibar.
Is...

Open

കേരളത്തിലെ പ്രധാന പക്ഷി സങ്കേതങ്ങൾ ( The major bird sanctuaries in Kerala )

Open

അരിപ്പ  =തിരുവനന്തപുരം .
കടലുണ്ടി =മലപ്പുറം .
കുമരകം =കോട്ടയം .
ചൂളന്നൂർ = പാലക്കാട്‌ .
തട്ടേക്കാട്=ഏറണാകുളം .
മംഗളവനം =ഏറണാകുളം .
...

Open