Zika virus
Zika virusകൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും. പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. ഫ്ലാവിവൈറിഡെ കുടുംബത്തിൽ അംഗമായ സിക്ക വൈറസ് മൂലം മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന ഒരു രോഗമാണ് സിക വൈറസ് രോഗം അഥവാ സിക പനി. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർമ്മത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോടു സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക രോഗവും പകർത്തുന്നത്. സിക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. സിക വൈറസ് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ല. വിശ്രമിച്ചാല്‍ പൂര്‍ണമായും മാറും. എന്നാല്‍ ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ സംഭവിച്ചേക്കാം. അതിനാല്‍ ഗര്‍ഭിണികള്‍ അതീവജാഗ്രത പുലര്‍ത്തണം. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരുമെന്നതും ഗൗരവമായി കാണണം.
രോഗബാധ തടയുവാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകുനിർമ്മാർജ്ജനമാണ്. രോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധമരുന്ന് കണ്ടത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്
തെറ്റായ പദം ശരിയായ പദം .
അങ്ങിനെ അങ്ങനെ .
അടിമത്വം അടിമത്തം .
അതാത് അതത് .
അഥപതനം അധഃപതനം .
അദ്യാപകൻ അധ്യാപകൻ .
അനന്തിരവൻ അനന്തരവൻ .
അനുഗ്രഹീതൻ അനുഗൃഹീതൻ .
അല്ലങ്കിൽ അല്ലെങ്കിൽ .
അവധാനത അവധാനം .
അസന്നിഗ്ദം അസന്ദിഗ്ദ്ധം .
അസ്തികൂടം അസ്ഥികൂടം .
അസ്ഥിവാരം അസ്തിവാരം .
ആണത്വം ആണത്തം .
ആദ്യാവസാനം ആദ്യവസാനം .
ആഴ്ചപ...
അപ്പക്കാരം സോഡിയം ബെ കാർബണേറ്റ് .
അലക്ക്കാരം സോഡിയം കാർബണേറ്റ് .
കാസ്റ്റിക്ക് സോഡ സോഡിയം ഹൈഡ്രോക്സൈഡ് .
കുമ്മായം കാത്സ്യം ഹൈഡ്രോക്സൈഡ് .
ക്ലാവ് ബേസിക് കോപ്പർ കാർബണേറ്റ് .
ജിപ്സം കാത്സ്യം സൾഫേറ്റ് .
തുരിശ് കോപ്പർ സൾഫേറ്റ് .
തുരുമ്പ് ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് .
നവസാരം അമോണിയം ക്ലോറൈഡ് .
നീറ്റു കക്ക കാത്സ്യം ഓക്സൈഡ് .
ബ്ലീച്ചിങ്ങ് പ...
അഗ്മാർക് : കാർഷിക ഉത്പന്നം .
എഗ്മാർക് : പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന മുദ്ര .
റഗ്മാർക് : ബാലവേല നിരോധിത ഉലപന്നങ്ങളുടെ മുദ്ര .
BIS ഹാൾമാർക്ക് : സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര.
ISO : സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര.
FPO : പഴ വർഗ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്...
















