Tides Tides


TidesTides



Click here to view more Kerala PSC Study notes.

വേലിയേറ്റം

ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു. ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്. രണ്ട് വേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്. അമാവാസി, പൗർണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ സ്പ്രിങ് റ്റൈഡ് എന്നാണ് പറയുന്നത്. ഏറ്റവും ശക്തികുറഞ്ഞവയെ നീപ് റ്റൈഡ് എന്നും പറയുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള സൂക്ഷ്മസസ്യങ്ങൾ പെരുകുന്നതുമൂലമുണ്ടാവുന്ന വേലിയേറ്റമാണ് ചുവപ്പു വേലിയേറ്റം. തത്ഫലമായി മത്സ്യങ്ങൾ ചത്തുപൊങ്ങാറുണ്ട്. കടൽക്കറ എന്നും ഇവയെ പറയുന്നു. സൂക്ഷ്മസസ്യങ്ങളായ ആൽഗകളുടെ നിറവ്യത്യാസമനുസരിച്ച് വെള്ള, മഞ്ഞ, ഹരിതവേലിയേറ്റങ്ങളുണ്ടാവുന്നു.

വേലിയിറക്കം

വേലിയേറ്റത്തിന്റെ വിപരീതപ്രവർത്തനമാണ് വേലിയിറക്കം. ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയിറക്കം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുകയും വേലിയിറക്കഫലമായി താഴുകയും ചെയ്യുന്നു. ഏറ്റവും ശക്തിയേറിയ വേലിയിറക്കങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്.

Questions related to Tides

  • ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം❓? കണ്ടല തുറമുഖം/ദീൻദയാൽ പോർട്ട്
  • എന്താണ് വേലിയിറക്കം❓? സമുദ്രജല വിതാനം താഴുന്നതിന് വേലിയിറക്കം എന്ന് പറയുന്നു
  • എന്താണ് വേലിയേറ്റം❓? സമുദ്രജല വിതാനത്തിന്റെ ഉയർച്ചയെ വേലിയേറ്റം എന്ന് പറയുന്നു
  • ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സമുദ്രനിരപ്പിൽ ഉണ്ടാകുന്ന ഉയർച്ചയും താഴ്ചയും അറിയപ്പെടുന്നത്❓? വേലിയിറക്കവും വേലിയേറ്റവും
  • കണ്ടല തുറമുഖം/ദീൻദയാൽ പോർട്ട്  ഏത് സമുദ്രത്തിൻറെ തീരത്ത് സ്ഥിതി ചെയ്യുന്നു❓? .അറബിക്കടൽ
  • കണ്ടല തുറമുഖം/ദീൻദയാൽ പോർട്ട് സ്ഥിതിചെയ്യുന്നത്❓? ഗുജറാത്ത്
  • പൗർണമിയും അമാവാസി ദിവസങ്ങളിൽ വേലിയേറ്റത്തെ അറിയപ്പെടുന്നത്❓? വാവുവേലി
  • രണ്ടു വേലിയേറ്റങ്ങൾക്കിടയിലെ ഉള്ള സമയ വ്യത്യാസം❓? 12 മണിക്കൂർ 25 മിനിറ്റ്
  • ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ❓? കാനഡയിലെ ഫണ്ടി ഉൾക്കടൽ
  • വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന ദിവസങ്ങൾ❓? പൗർണമി/വെളുത്തവാവ് or അമാവാസി/കറുത്തവാവ്
  • വേലിയേറ്റം വേലിയിറക്കം ഇതിനു പ്രധാന കാരണം❓? ഭൂമിയുടെ മേൽ ചന്ദ്രനും സൂര്യനും ചെലുത്തുന്ന ആകർഷണവും ഭൂമി ഭ്രമണ ഫലമായി ഉണ്ടാകുന്ന അപകേന്ദ്രബലം
  • വേലിയേറ്റത്തിന് കാരണം❓? ചന്ദ്രൻറെ അഭിമുഖമായ ഭൂമിയുടെ ഭാഗത്തെ ജലനിരപ്പ് ഉയരുന്നു ഇതിനു കാരണം ചന്ദ്രൻ ഭൂമിയിൽ ചെലുത്തുന്ന ആകർഷണബലം ആണ്
  • സമുദ്രത്തിൻറെ ഏത് ഭാഗത്താണ് വേലിയേറ്റം ഉണ്ടാകുന്നത്❓? ചന്ദ്രനെ അഭിമുഖീകരിക്കുന്ന സമുദ്രഭാഗം
  • സാധാരണ ദിവസങ്ങളിൽ എത്ര പ്രാവശ്യമാണ് വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുന്നത്❓? രണ്ടുപ്രാവശ്യം
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Chauri Chaura incident

Open

ചൗരി ചൗരാ സംഭവം 1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്...

Open

VIRUS രോഗങ്ങൾ

Open

CODE - "ജലദോഷമുള്ള DSP MICHAR തിന്നു" .


ജലദോഷ൦ .
D - ഡങ്കിപ്പനി.
S - സാർസ്.
P - പന്നിപ്പനി, പക്ഷിപ്പനി .
M - മീസെൽസ്, മുണ്ടിനീര് .
I - ഇൻഫ്ലുവൻസ .
C - ചിക്കുൻ ഗുനിയ , ചിക്കൻ പോക്സ് .
H - ഹെപ്പറ്റൈറ്റിസ് .
A - എയിഡ്സ് .
R - റാബീസ് .
...

Open

Major Literary Awards

Open

പ്രധാന സാഹിത്യ അവാർഡുകൾ ജ്ഞാനപീഠം പുരസ്കാരം .

2014 : ബാലചന്ദ്ര നേമാഡെ.
2015 : രഘുവീർ ചൗധരി.
2016 : ശംഖ ഘോഷ്.
2017: Krishna Sobti .
2018: Amitav Ghosh .
2019: Akkitham Achuthan Namboothiri .
2020 : നീൽ മണി ഫുക്കാൻ ( ആസാമീസ് ) .
2021 : ദാമോദർ മൗസോ ( കൊങ്കിണി) .


സരസ്വതി സമ്മാനം. .

2012 : സുഗത കുമാരി.
2013 : ഗോവിന്ദ മിശ്ര.
2014 : വീരപ്പ മൊയ്ലി.
2015 : പദ്മ സച്ചിദേവ്.
2016: Mahabaleshwar Sail.
2017: സിതാംശു യശസ്ചന്ദ്ര മേ...

Open