Kumaran Asan Kumaran Asan


Kumaran AsanKumaran Asan



Click here to view more Kerala PSC Study notes.

കുമാരനാശാൻ

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്. പുത്തൻ കടവത്ത് നാരായണൻെറയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടേയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12ന്​ തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബത്തിലാണ്​ ജനനം. വീണപൂവ് (1907), ഒരു സിംഹപ്രസവം(1908),നളിനി(1911), ലീല (1914), ബാലരാമായണം (1916), ഗ്രാമവൃക്ഷത്തിലെ കുയിൽ(1918), പ്രരോദനം(1919), ചിന്താവിഷ്ടയായ സീത(1919), ദുരവസ്ഥ(1922), ചണ്ഡാലഭിക്ഷുകി(1922), കരുണ(1923) എന്നിവ അദ്ദേഹത്തിൻെറ പ്രധാന കൃതികളാണ്​. 1924 ജനുവരി 16ന് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം സഞ്ചരിച്ച റെഡിമർ എന്ന ബോട്ട് പല്ലനയാറ്റിൽ മുങ്ങി 51ാം വയസ്സിൽ അദ്ദേഹം ലോകത്തോട്​ വിട പറഞ്ഞു.


കുമാരനാശാന്റെ പ്രധാന കൃതികൾ

  • പദ്യം: 
  • സൗന്ദര്യലഹരി(തര്‍ജമ),
  • നിജാനന്ദവിലാസം,
  • ശാങ്കരശതകം,
  • ശിവസ്തോത്രമാല,
  • സുബ്രഹ്മണൃശതകം,
  • വീണപൂവ്‌,
  • ഒരു സിംഹപ്രസവം,
  • നളിനി,
  • ലീല,
  • ശ്രീബുദ്ധചരിതം (അഞ്ചു കാണ്ഡങ്ങള്‍),
  • ബാലരാമായണം,
  • ഗ്രാമവൃക്ഷത്തിലെ കുയില്‍,
  • പ്രരോദനം ,
  • പുഷ്പവാടി,
  • ദുരവസ്ഥ,
  • ചണ്ഡാലഭിക്ഷുകി,
  • കരുണ,
  • മണിമാല (ലഘുകൃതികളുടെ സമാഹാരം),
  • വനമാല (ലഘുകൃതികളുടെ സമാഹാരം),
  • സ്തോത്രകൃതികള്‍ (ലഘുകൃതികളുടെ സമാഹാരം)
  • നാടകം:
  • പ്രബോധചന്ദ്രോദയം (തര്‍ജമ),
  • വിചിത്രവിജയം
  • ഗദ്യം:
  • രാജയോഗം (തര്‍ജമ),
  • മൈത്രേയി (കഥ-തര്‍ജമ),
  • ഒരു ദൈവികമായ പ്രതികാരം (കഥ-തര്‍ജമ),
  • മനഃശ്ശക്തി,
  • മതപരിവർത്തന രസവാദം,
  • നിരൂപണങ്ങൾ


Questions about Kumaran Asan

  • കുമാരനാശാന്റെ ജനനം? 1873 ഏപ്രിൽ 12
  • കുമാരനാശാന്റെ ജന്മ സ്ഥലം? കായിക്കര ,ചിറയിൻകീഴ് താലൂക്ക്, തിരുവനന്തപുരം
  • കുമാരനാശാന്റെ ജന്മഗൃഹം അറിയപ്പെടുന്ന പേര് ? തൊമ്മൻവിളാകം വീട്
  • കുമാരനാശാന്റെ മാതാപിതാക്കളുടെ പേര് ? പിതാവ്‌ - നാരായണൻ പെരുംകുടി 
  • മാതാവ്‌ - കാളി(കൊച്ചു പെണ്ണ് )
  • കുമാരനാശാന്റെ ഭാര്യയുടെ പേര് ? ഭാനുമതി അമ്മ
  • കുമാരനാശാന്റെ ബാല്യകാല നാമം? കുമാരു
  • തത്വചിന്തകനും സാമൂഹൃപരിഷ്‌കര്‍ത്താവും ശ്രീനാരായണഗുരുവിന്റെ ശിഷ്യനുമായിരുന്ന നവോത്ഥാന നായകന്‍ ആരാണ്? കുമാരനാശാന്‍
  • ആധുനിക കവിത്രയത്തില്‍പെട്ട നവോത്ഥാന നായകന്‍ ആരായിരുന്നു? കുമാരനാശാന്‍
  • ആധുനിക കവിത്രയത്തിൽ ഉൾപ്പെടുന്ന കവികൾ ആരെല്ലാം? ഉള്ളൂർ എസ്. പരമേശ്വരയ്യർ, കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ
  • മഹാകാവ്യമെഴുതാതെ മഹാകവി എന്ന പദവി ലഭിച്ച മലയാള കവി? കുമാരനാശാന്‍
  • എസ്‌.എന്‍.ഡി.പിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു? കുമാരനാശാന്‍
  • എസ്‌.എന്‍.ഡി.പിയുടെ മുഖപത്രമായ വിവേകോദയത്തിന്റെ സ്ഥാപകൻ ആര്? കുമാരനാശാന്‍
  • കുമാരനാശാനെ സംസ്കൃത പഠനത്തിന്‌ സഹായിച്ചത്‌ ആര്? കൊച്ചുരാമ വൈദ്യര്‍
  • കാവ്യരചനയില്‍ കുമാരാനാശന്റെ ഗുരു ആരായിരുന്നു? മണമ്പൂര്‍ ഗോവിന്ദനാശാന്‍
  • കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം? 1890
  • കുമാരനാശാനെ ഉപരിപഠനത്തിനായി ബാംഗ്ലൂരില്‍ പല്‍പ്പുവിന്റെ അടുത്തേയ്ക്ക്‌ അയച്ചത്‌ ആരായിരുന്നു? ശ്രീനാരായണഗുരു
  • ടാഗോറും ശ്രീനാരായണഗുരുവും തമ്മിലുള്ള സംഭാഷണം തര്‍ജ്ജമ ചെയ്തത്‌ ആര്? കുമാരനാശാന്‍
  • കുമാരനാശാന്‍ ആരംഭിച്ച അച്ചടിശാലയുടെ പേര്? ശാരദ ബുക്ക്സ് ഡിപ്പോ(1921)
  • കുമാരനാശാന്‍ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അംഗമായ വര്‍ഷം? 1913
  • തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അംഗമായ ആദ്യ മലയാള കവി? കുമാരനാശാന്‍
  • കുമാരനാശാനെ ശ്രീചിത്രാസ്റ്റേറ്റ് ‌ അസംബ്ലിയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്ത വര്‍ഷം? 1920
  • കുമാരനാശാന്‍ യൂണിയൻ ടൈൽസ് വർക്സ് എന്ന പേരിൽ ഓട് ‌ഫാക്ടറി ആരംഭിച്ച സ്ഥലം? ആലുവ (1921)
  • ടാഗോര്‍ ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത് എന്ന്? 1922
  • കുമാരനാശാന് മഹാകവി പട്ടം നല്‍കി ആദരിച്ച യൂണിവേഴ്‌സിറ്റി ഏത്? മദ്രാസ് യൂണിവേഴ്‌സിറ്റി
  • മദ്രാസ് യൂണിവേഴ്‌സിറ്റി കുമാരനാശാന് മഹാകവി പട്ടം നല്‍കി ആദരിച്ച വർഷം? 1922
  • മദ്രാസ്‌ സര്‍വകലാശാലയില്‍ ചേര്‍ന്ന യോഗത്തില്‍ കുമാരനാശാന് പട്ടും വളയും നല്‍കിയത്‌ ആര്? വെയില്‍സ്‌ രാജകുമാരന്‍
  • ബ്രിട്ടീഷ് രാജകുമാരനിൽ നിന്നും ബഹുമാനാർത്ഥം പുരസ്‌കാരം ലഭിച്ച മലയാള കവി ആര്? കുമാരനാശാന്‍
  • കുമാരനാശാൻ അന്തരിച്ചത് എന്നായിരുന്നു ? 1924 ജനുവരി 16
  • പല്ലനയാറ്റില്‍ (ആലപ്പുഴ) കുമാരനാശാന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ പെട്ട ബോട്ടിന്റെ പേര്? റെഡിമീര്‍
  • കുമാരനാശാന്‍ മരണപ്പെട്ട സ്ഥലം അറിയപ്പെടുന്ന പേര്? കുമാരകോടി
  • കുമാരനാശാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്‌ എവിടെ? തോന്നയ്ക്കല്‍
  • തോന്നക്കലിൽ ആശാന്‍ സ്മാരകം സ്ഥാപിതമായ വര്‍ഷം ഏത്? 1958
  • കുമാരനാശാന്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ‌ ഓഫ്‌ കള്‍ച്ചര്‍ സ്ഥിതി ചെയ്യുന്നത്‌ എവിടെ? തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ
  • കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ കള്‍ച്ചറിന്റെ ആദ്യ പ്രസിഡന്റ്‌ ആര് ? ആർ .ശങ്കർ
  • കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കള്‍ച്ചറിന്റെ ആദ്യ സ്രെകട്ടറി ആരായിരുന്നു ? പ്രഭാകരൻ (കുമാരനാശാന്റെ മകൻ )
  • കുമാരനാശാന്റെ സ്മരാണര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം ഏതാണ്? ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌
  • ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാമ്പില്‍ പ്രതൃക്ഷപ്പെട്ട ആദ്യ മലയാള കവി ആരായിരുന്നു? കുമാരനാശാന്‍
  • കുമാരനാശാന്‍ ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ടത് എന്ന് ? 1973 ഏപ്രില്‍ 12
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Questions related to light

Open

ആകാശം നീലനിറത്തില്‍ കാണാന്‍ കാരണം : വിസരണം.
ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയത് : റോമര്‍.
പ്രകാശ തീവ്രതയുടെ യൂനിറ്റ് : കാന്‍ഡില.
പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് : ശൂന്യതയില്‍.
പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ശൂന്യതയില്‍ ആണെന്ന് കണ്ടെത്തിയത് : ലിയോണ്‍ ഫുക്കള്‍ട്ട്.
മയില്‍പ്പീലിയില്‍ കാണുന്ന വ്യത്യസ്ത വര്‍ണത്തിന് കാരണം :...

Open

Famous Persons And Their Nicknames

Open

ആധുനിക ഇന്ത്യയുടെ പിതാവ് രാജാ റാം മോഹൻറായ് .
ഇന്ത്യയുടെ തത്ത അമീർ ഖുസ്രു .
ഇന്ത്യയുടെ നവോത്ഥാന നായകൻ രാജാ റാം മോഹൻറായ് .
ഇന്ത്യയുടെ പിതാമഹൻ സ്വാമി ദയാനന്ദ സരസ്വതി .
ഇന്ത്യയുടെ വന്ദ്യവയോധികൻ ദാദാഭായ് നവറോജി .
ഇന്ത്യൻ ദേശീയതയുടെ പിതാവ് ദാദാഭായ് നവറോജി .
ഇന്ത്യൻ നെപ്പോളിയൻ സമുദ്ര ഗുപ്തൻ .
ഇന്ത്യൻ ഷേക്സ്പിയർ കാളിദാസൻ .
ഏഷ്യ യുടെ വെളിച്ചം ശ...

Open

Shapes of the river lake oceans

Open

ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം ഹൃദയസരസ്(വയനാട്) .
കണ്ണിന്റെ ആകൃതിയിൽ കാണുന്ന തടാകം നൈനിതാൾ (ഉത്തരാഖണ്ഡ്) .
ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന തടാകം ചന്ദ്രതാൾ (ഹിമാചൽ ) .
കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള തടാകം വാർഡ്സ് തടാകം (ഷില്ലോങ് ) .
F ആകൃതിയിലുള്ള കായൽ ശാസ്താംകോട്ട .
U ആകൃതിയിൽ കാണുന്ന നദി ചന്ദ്രഗിരിപ്പുഴ .
L ആകൃതിയിൽ ഉള്ള കായൽ പുന്നമടക്കായൽ .
D ആകൃത...

Open