Round Table Conferences - India Round Table Conferences - India


Round Table Conferences - IndiaRound Table Conferences - India



Click here to view more Kerala PSC Study notes.

വട്ടമേശസമ്മേളനങ്ങൾ


ഭരണഘടനാപരമായ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനായി 1930 മുതൽ 1932 വരെയുള്ള കാലയളവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൂടി ചേർത്തുകൊണ്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനങ്ങളാണ് വട്ടമേശ സമ്മേളനങ്ങൾ. 930 നവംബറിൽ ആരംഭിച്ച വട്ടമേശ സമ്മേളനങ്ങൾ 1932 ഡിസംബറിൽ അവസാനിച്ചു. മുഹമ്മദലി ജിന്ന, അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രരഭുവിനോടും പ്രധാനമന്ത്രി റംസെ മക്ഡൊണാൾഡിനോടും അഭ്യർത്ഥിച്ചതിന്റെയും, 1930 മേയിൽ സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന്റെയും അടിസ്ഥാനത്തിലാണ് വട്ടമേശ സമ്മേളനങ്ങൾ നടത്താൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചത്. ഇന്ത്യയുടെ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു വട്ടമേശ സമ്മേളനങ്ങളിൽ ചർച്ച ചെയ്ത മുഖ്യ വിഷയം.


ഒന്നാം വട്ടമേശ സമ്മേളനം

1930 നവംബർ 12-ന് ബ്രിട്ടീഷ് ചക്രവർത്തിയായിരുന്ന ജോർജ് അഞ്ചാമനായിരുന്നു ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നതിനെ തുടർന്ന് ഇന്ത്യയ്ക്കു പുതിയൊരു ഭരണഘടന തയ്യാറാക്കുമെന്നു പ്രഖ്യാപനമുണ്ടായി. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങൾ അറിയാനായി ലണ്ടനിൽ വട്ടമേശ സമ്മേളനം നടത്താൻ തീരുമാനിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റംസേ മക്ഡൊണാൾഡ് ആയിരുന്നു ഈ ചടങ്ങിലെ അധ്യക്ഷൻ. ബ്രിട്ടനിലുണ്ടായിരുന്ന മൂന്ന് രാഷ്ട്രീയ പാർട്ടികളിൽനിന്നും ആകെ 16 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ബ്രിട്ടീഷ് ഇന്ത്യയിൽനിന്നും 58 രാഷ്ട്രീയ നേതാക്കളും രാജഭരണത്തിലുള്ള സംസ്ഥാനങ്ങളിൽനിന്നും 16 പേരും പ്രതിനിധികളായി പങ്കെടുത്തിരുന്നു. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളും, ഇന്ത്യയിലെ നേതാക്കളിൽ ധാരാളം പേർ ഈ സമയത്ത് സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. 


രണ്ടാം വട്ടമേശ സമ്മേളനം

ആദ്യത്തെ വട്ടമേശസമ്മേളനം കോൺഗ്രസ് ബഹിഷ്കരിച്ചെങ്കിലും പ്രശ്നം പരിഹരിക്കാനായി സപ്രു, എം. ആർ. ജയക്കർ, വി.എസ്. ശ്രീനിവാസ ശാസ്ത്രി എന്നിവർ കോൺഗ്രസിനെ ക്ഷണിച്ചു. മഹാത്മാഗാന്ധിയും അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവും തമ്മിൽ ഒപ്പിട്ട ഗാന്ധി - ഇർവിൻ സന്ധി ഫലവത്താവുകയും രണ്ടാം വട്ടമേശസമ്മേളനത്തിലേക്കുള്ള കോൺഗ്രസിന്റെ പ്രധാന പ്രതിനിധി ഗാന്ധിജിയാവുകയും ചെയ്തു. തങ്ങളുടെ ലക്ഷ്യം പൂർണസ്വരാജ് ആണെന്ന് കോൺഗ്രസ് ആവർത്തിച്ചു.  ഈ യോഗത്തിൽ വച്ചു നടന്ന ചർച്ചകളാണ് പിന്നീട് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമം പാസാക്കുന്നതിന് പ്രേരകമായത്. രണ്ടാം വട്ടമേശസമ്മേളനത്തിൽ വച്ച് പ്രത്യേക വോട്ടവകാശവുമായി ബന്ധപ്പെട്ട് ദളിത് വിഭാഗത്തിന്റെ പ്രതിനിധിയായിരുന്ന ഡോ. ബി.ആർ. അംബേദ്കറുമായി ഗാന്ധി വിരോധത്തിലാവുകയുണ്ടായി. എന്നാൽ ഈ പ്രശ്നം 1932-ലെ പൂന സന്ധിയിലൂടെ പരിഹരിക്കപ്പെട്ടു.


മൂന്നാം വട്ടമേശ സമ്മേളനം

മൂന്നാമത്തേതും അവസാനത്തേതുമായ വട്ടമേശസമ്മേളനം. കോൺഗ്രസ് പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തില്ല. ഭാവിയിലെ ഇന്ത്യൻ ഭരണഘടനയെ സംബന്ധിച്ചുള്ള ചില സാമാന്യ തത്വങ്ങൾ ഈ സമ്മേളനം രൂപപ്പെടുത്തി. മൂന്നാം വട്ടമേശ സമ്മേളനത്തിന്റെ അന്ത്യത്തില്‍ പുറപ്പെടുവിച്ച ധവളപത്രത്തിന്റെ അടിസ്ഥാനത്തിലാണ് 1935 ലെ ഇന്ത്യാ ഗവൺമെന്റ് നിയമം പാസ്സാക്കിയത്. ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയായ സാമുവൽ ഹോയറിന്റെ മേൽനോട്ടത്തിൽ ശേഖരിക്കപ്പെട്ട ആശയങ്ങൾ പിന്നീട് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമത്തിലും ഉപയോഗിക്കപ്പെട്ടു.  ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഒരു 'മുസ്ലിം സ്റ്റേറ്റ്' സ്ഥാപിക്കണമെന്ന് മുസ്ലിം പ്രതിനിധികൾ ആവശ്യപ്പെടുകയുണ്ടായി. ഈ രാഷ്ട്രത്തിന് പാക്സ്ഥാൻ (Pakstan) എന്ന പേരും നിർദേശിച്ചിരുന്നു. മൂന്ന് വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത ഇന്ത്യക്കാരൻ ബി.ആർ.അംബേദ്‌കറാണ്. ഡിപ്രസ്ഡ് ക്ലാസ്സിന്റെ പ്രതിനിധിയായാണ് അദ്ദേഹം പങ്കെടുത്തത്.


  • 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമത്തിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം - മൂന്നാം വട്ടമേശ സമ്മേളനം
  • ഒന്നാം വട്ടമേശ സമ്മേളനം നടക്കുബോൾ വൈസ്രോയി ആരായിരുന്നു - ഇർവിൻ പ്രഭു
  • ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1930 
  • ഒന്നാം വട്ടമേശ സമ്മേളനം നടന്ന സ്ഥലം - ലണ്ടൻ 
  • ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - റാംസേ മക് ഡൊണാൾഡ്
  • ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 74 
  • കോൺഗ്രസ് പങ്കെടുത്ത വട്ടമേശ സമ്മേളനം - രണ്ടാം വട്ടമേശ സമ്മേളനം
  • ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത് - രണ്ടാം വട്ടമേശ സമ്മേളനം 
  • ഗാന്ധിജി രണ്ടാം വട്ടമേശസമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ എത്തിയ വർഷം - 1931
  • മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1932
  • മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ എത്ര - 46
  • മൂന്നു വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത മുസ്ലിം വനിത ആരാണ് - ബീഗം ജഹനഹാര ഷഹനവാസ്
  • മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തി ആര് - ബി.ആർ.അംബേദ്‌കർ
  • രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1931 
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ വനിതകളെ പ്രതിനിധീകരിച്ചത് - സരോജിനി നായിഡു 
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച വ്യക്തി - ഗാന്ധിജി 
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണം - ഗാന്ധി - ഇർവിൻ ഉടമ്പടി 
  • രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്ത് ഇന്ത്യന് വൈസ്രോയി ആരായിരുന്നു - വെല്ലിംഗ്ടൺ പ്രഭു
  • വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം - ലണ്ടൻ 
  • വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത് - മദൻ മോഹൻ മാളവ്യ 
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Important international organizations and headquarters. Hindi

Open

अंतर्राष्ट्रीय अक्षय ऊर्जा एजेंसी - अबू धाबी (संयुक्त अरब अमीरात) (अंतरिम मुख्यालय) .
अंतर्राष्ट्रीय न्यायालय - हेग .
अंतर्राष्ट्रीय परमाणु ऊर्जा एजेंसी - वियना .
अंतर्राष्ट्रीय मानक संगठन - जिनेवा.
अंतर्राष्ट्रीय समुद्री संगठन - लंदन .
आईएमएफ - वॉशिंगटन डीसी .
आईएलओ - जिनेवा .
एमनेस्टी इंटरनेशनल - लंदन .
खाद्य और कृषि संगठन - रोम .
ट्रांसप...

Open

ഇന്ത്യയിലെ കൃഷി സീസൺ ( Agriculture Season in India )

Open

ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്.


1.ഖാരിഫ് .

ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു. മഴക്കാല കൃഷി.

ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്റ, റാഗി, ചണം.

2. റാബി .

ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.

മഞ്ഞുകാല കൃഷി.

ഉദാ: ഗോതമ്പ്, ബാർലി, കടുക്, പയർ.

3. സയ്ദ് .

വേനൽകാല കൃഷി.

ഉദാ: പച...

Open

പ്രസിഡണ്ട് നടത്തുന്ന നിയമനങ്ങൾ

Open

അറ്റോർണി ജനറൽ.
ഇലക്ഷൻ കമ്മിഷണർ.
ഗവർണർ.
പ്രധാനമന്ത്രി.
യു പി എസ് സിചെയർമാൻ&അതിലെ അംഗങ്ങൾ.
സി എ ജി .
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് & അതിലെ ജഡ്ജിമാർ.
...

Open