Category of Indian Missiles
Prithvi - ഭൂതല ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് പൃഥ്വി. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡവലപ്മെന്റ് പ്രോഗ്രാമിന് കീഴിൽ (DRDO) വികസിപ്പിച്ചെടുത്തതാണിത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യമിസൈലാണ് പൃഥ്വി. 150 കി.മീ മുതൽ 350 കി.മീ വരെ ദൂരപരിധിയുള്ള വ്യത്യസ്ത പൃഥ്വി മിസൈലുകൾ കര, വ്യോമ നാവിക സേനകൾ ഉപയോഗിക്കുന്നു.
Agni - ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്തതും വ്യത്യസ്ത ദൂരപരിധികളുള്ളതുമായ മിസൈലാണ് അഗ്നി.
അസ്ത്ര - ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി നിർമ്മിക്കപ്പെട്ട വ്യോമ-വ്യോമ മിസൈലാണിത്. ദൃശ്യപരിധിക്കപ്പുറമുള്ള വ്യോമ ലക്ഷ്യങ്ങളിലേക്ക് യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്തു വിടാൻ കഴിയും.
ആകാശ് - ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല-വ്യോമ മിസൈൽ ആണിത്. 30 കി.മീ ദൂരപരിധിയുള്ള ഈ മിസൈലിന് 18 കി.മീ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യം വെയ്ക്കാൻ കഴിയും.
തൃശ്ശൂൽ - ഹ്രസ്വദൂര ഭൂതല - വ്യോമ മിസൈൽ. താഴ്ന്നു പറക്കുന്ന ശത്രു വിമാനങ്ങളെയും മറ്റും തകർക്കാൻ ഇതിനു കഴിയും. 9 കി.മീ പരിധിയുള്ളതാണ് തൃശ്ശൂൽ..
നാഗ് - ഇന്ത്യ വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈലാണ് നാഗ്. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതും തീവ്ര അക്രമണശേഷിയുള്ളതുമായ ഈ മിസൈലിന് 37 കി.മീ പരിധിയുണ്ട്.
പ്രഹാർ - ഖര ഇന്ധനമുപയോഗിക്കുന്ന ഭൂതല-ഭൂതല ഹ്രസ്വദൂര മിസൈൽ. 150 കി.മീ ദൂരപരിധി.
ബ്രഹ്മോസ് - ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച, സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ.
ശൗര്യ - ഹ്രസ്വദൂര ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈൽ. 600 കി.മീ ദൂരപരിധിയുള്ള ഈ മിസൈലിന് ഹൈപ്പർ സോണിക് സ്പീഡിൽ സഞ്ചരിക്കാൻ സാധിക്കും.
സാഗരിക - മുങ്ങിക്കപ്പലുകളിൽ നിന്ന് തൊടുത്തു വിടാൻ കഴിയുന്നതും ആണവപോർമുന വഹിക്കുന്നതുമായ ബാലിസ്റ്റിക് മിസൈൽ ആണ് സാഗരിക. 750 കി.മീ ദൂരപരിധിയുള്ള മിസൈൽ ആണിത്.
സൂര്യ - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആണ് സൂര്യ. 8000-10000 കി.മീ ആണ് ഇതിന്റെ ദൂരപരിധി.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.കേരള അബ്കാരി നിയമം അബ്കാരി എന്നത് പേർഷ്യൻ പദമാണ്. (ഉർദുവിലും അബ്കാരി തന്നെ) അബ് എന്നാൽ വെള്ളം (സംസ്കൃതത്തിൽ അപ് എന്നാൽ ജലം തന്നെ) മദ്യം എന്ന് വാച്യാർത്ഥം പേർഷ്യയിൽ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പിനു കീഴിൽ വന്നിരുന്നു ഇന്ത്യയിൽ മദ്യത്തിന് നികുതി (അബ്കാരി) കൊണ്ടു വന്നത് മുഗളന്മാരുടേയും കേരളത്തിൽ ഈ നികുതി കൊണ്ടുവന്നത് ടിപ്പുവിന്റെയും ആക്രമണകാലത്താ...
ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് (കൺകറൻറ് ലിസ്റ്റ്) എന്നിങ്...
ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം ഹൃദയസരസ്(വയനാട്) .
കണ്ണിന്റെ ആകൃതിയിൽ കാണുന്ന തടാകം നൈനിതാൾ (ഉത്തരാഖണ്ഡ്) .
ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന തടാകം ചന്ദ്രതാൾ (ഹിമാചൽ ) .
കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള തടാകം വാർഡ്സ് തടാകം (ഷില്ലോങ് ) .
F ആകൃതിയിലുള്ള കായൽ ശാസ്താംകോട്ട .
U ആകൃതിയിൽ കാണുന്ന നദി ചന്ദ്രഗിരിപ്പുഴ .
L ആകൃതിയിൽ ഉള്ള കായൽ പുന്നമടക്കായൽ .
D ആകൃത...