Indian Missiles Indian Missiles


Indian MissilesIndian Missiles



Click here to view more Kerala PSC Study notes.

Category of Indian Missiles

  • Air-to-air missiles
  • Anti-Tank Missiles
  • Ballistic Missile Defence /Interceptor Missiles
  • Cruise Missiles
  • Submarine Launched Ballistic Missiles
  • Surface-To-Air Missiles
  • Surface-to-surface missiles

Prithvi - ഭൂതല ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് പൃഥ്വി. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡവലപ്മെന്റ് പ്രോഗ്രാമിന് കീഴിൽ (DRDO) വികസിപ്പിച്ചെടുത്തതാണിത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യമിസൈലാണ് പൃഥ്വി. 150 കി.മീ മുതൽ 350 കി.മീ വരെ ദൂരപരിധിയുള്ള വ്യത്യസ്ത പൃഥ്വി മിസൈലുകൾ കര, വ്യോമ നാവിക സേനകൾ ഉപയോഗിക്കുന്നു. 


Agni - ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്തതും വ്യത്യസ്ത ദൂരപരിധികളുള്ളതുമായ മിസൈലാണ്‌ അഗ്നി.

  • അഗ്നി I - 700-1250 കി.മീ
  • അഗ്നി II - 2000-3000 കി.മീ
  • അഗ്നി III - 3500-5000 കി.മീ
  • അഗ്നി IV - 3500-4000 കി.മീ
  • അഗ്നി V - 5000-8000 കി.മീ
  • അഗ്നി VI - 11000-12000 കി.മീ

അസ്ത്ര - ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി നിർമ്മിക്കപ്പെട്ട വ്യോമ-വ്യോമ മിസൈലാണിത്. ദൃശ്യപരിധിക്കപ്പുറമുള്ള വ്യോമ ലക്ഷ്യങ്ങളിലേക്ക് യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്തു വിടാൻ കഴിയും.

ആകാശ് - ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല-വ്യോമ മിസൈൽ ആണിത്. 30 കി.മീ ദൂരപരിധിയുള്ള ഈ മിസൈലിന് 18 കി.മീ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യം വെയ്ക്കാൻ കഴിയും.

തൃശ്ശൂൽ - ഹ്രസ്വദൂര ഭൂതല - വ്യോമ മിസൈൽ. താഴ്ന്നു പറക്കുന്ന ശത്രു വിമാനങ്ങളെയും മറ്റും തകർക്കാൻ ഇതിനു കഴിയും. 9 കി.മീ പരിധിയുള്ളതാണ് തൃശ്ശൂൽ..

നാഗ് - ഇന്ത്യ വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈലാണ്‌ നാഗ്. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതും തീവ്ര അക്രമണശേഷിയുള്ളതുമായ ഈ മിസൈലിന് 37 കി.മീ പരിധിയുണ്ട്.

പ്രഹാർ - ഖര ഇന്ധനമുപയോഗിക്കുന്ന ഭൂതല-ഭൂതല ഹ്രസ്വദൂര മിസൈൽ. 150 കി.മീ ദൂരപരിധി. 

ബ്രഹ്മോസ് - ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച, സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ.

ശൗര്യ - ഹ്രസ്വദൂര ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈൽ. 600 കി.മീ ദൂരപരിധിയുള്ള ഈ മിസൈലിന് ഹൈപ്പർ സോണിക് സ്പീഡിൽ സഞ്ചരിക്കാൻ സാധിക്കും.

സാഗരിക - മുങ്ങിക്കപ്പലുകളിൽ നിന്ന് തൊടുത്തു വിടാൻ കഴിയുന്നതും ആണവപോർമുന വഹിക്കുന്നതുമായ ബാലിസ്റ്റിക് മിസൈൽ ആണ് സാഗരിക. 750 കി.മീ ദൂരപരിധിയുള്ള മിസൈൽ ആണിത്.

സൂര്യ - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആണ് സൂര്യ. 8000-10000 കി.മീ ആണ് ഇതിന്റെ ദൂരപരിധി.

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Abraham Lincoln

Open

എബ്രഹാം ലിങ്കൺ അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. (ജീവിതകാലം:  1809 -  1865). തോമസ് ലിങ്കന്റെയും നാന്‍സി ഹാക്കിന്റെയും മകനായി 1809 ഫെബ്രുവരി 12-ാം തീയതിയാണ് എബ്രഹാം ലിങ്കന്റെ ജനനം. അമേരിക്കൻ പ്രസിഡന്റുമാരിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും വലിയ മഹാനാണ് എബ്രഹാം ലിങ്കണ്‍. അദ്ദേഹം അടിമത്വം നിർത്തലാക്കി. 1861 നും 1865 നും ഇടയിൽ അമേരിക്കൻ പ്രസിഡന്...

Open

Athletes and their Books

Open

അൺ ബ്രേക്കബിൾ - മേരികോം .
ആൾ റൗണ്ട് വ്യൂ - ഇമ്രാൻ ഖാൻ .
ഇന്ത്യൻ സമ്മേർസ് - ജോൺ റൈറ്റ് .
എ ലോങ് ഇന്നിങ്‌സ് - വിജയ് ഹസ്സാരെ .
ഐഡൽഡ് - സുനിൽ ഗാവാസ്കർ.
ഓപ്പൺ - ആന്ദ്രേ അഗാസി .
കരിക്കറ്റ് മൈ സ്റ്റൈൽ  - കപിൽ ദേവ്  .
കെ.പി - കെവിൻ പിറ്റേഴ്‌സൺ  .
കോൺട്രിവേഴ്സിയലി യുവേഴ്സ് - ഷൊയ്‌ബ്‌ അക്തർ .
ടരൂ കളേഴ്സ് -  ആദം ഗിൽ ക്രിസ്റ്റ് .
ടൈഗേഴ്സ് ടെയി...

Open

Wildlife Sanctuaries in Kerala

Open

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ .

ആറളം വന്യജീവി സങ്കേതം : കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ആറളം വന്യജീവി സങ്കേതം.
ഇടുക്കി വന്യജീവി സങ്കേതം : ഇടുക്കിയിലെ തൊടുപുഴ,  ഉടുമ്പഞ്ചോല,  എന്നീ താലൂക്കുകളിലായുള്ള വന്യജീവിസങ്കേതമാണ്  ഇടുക്കി വന്യജീവി സങ്കേതം. 1976ഫെബ്രുവരി 9ന് നിലവിൽ വന്നു. .
ഇരവികുളം ദേശീയോദ്യാനം : വരയാടുകൾക്ക്പേരുകേട്ട ദേശീയോദ്യാനമാണ് ഇ...

Open