ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്. 13 ഏപ്രിൽ 1919 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ് ഇങ്ങനെയൊരു കണക്കെടുപ്പു നടത്തിയത്. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു. യഥാർത്ഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. . ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു.
ISO Certified പോലീസ് കമ്മീഷണർ ഓഫീസ് ? കൊല്ലം.
ISO Certified പോലീസ് സ്റ്റേഷൻ ? കോഴിക്കോട് ടൗൺ .
ആദ്യ Cyber Police Station ? പട്ടം, തിരുവനന്തപുരം.
ആദ്യ Smart Police Station ? തമ്പാനൂർ, തിരുവനന്തപുരം. .
ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ ? മട്ടാഞ്ചേരി.
ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ ? നീണ്ടകര.
ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ ? കൊച്ചി.
ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ? കോഴിക്കോട്.
കേരള പോലീസ് മ്യൂസിയം ? സർദാർ പ...
നിറങ്ങളും രാസഘടകങ്ങളും തക്കാളി : ലൈക്കോപ്പിൻ .
കുങ്കുമം : ബിക് സിൻ.
പുഷ്പം : ആന്തോസയാനിൻ.
ഇലകൾ : ക്ലോറോഫിൽ.
മഞ്ഞൾ : കുരക്കുമിൻ.
കാരറ്റ് : കരോട്ടിൻ.
ഇലകളിലെ മഞ്ഞനിറം : സാന്തോഫിൽ.
സസ്യങ്ങളും ശാസ്ത്രീയ നാമവും .
ചുവന്നുള്ളി : അല്ലിയം സെപ.
ചന്ദനം : സന്റാലം ആൽബം.
കുരുമുളക് : പെപ്പർ നെഗ്രം.
കസ്തൂരി മഞ്ഞൾ : കുരക്കു മ അരോമാറ്റിക്ക.
ഏലം...
ക്രൈസ്തവ കാളിദാസൻ എന്നറിയപെടുന്നത് - കട്ടക്കയം ചെറിയാൻ മാപ്പിള.
കേരള ഇബ്സൺ എന്നറിയപെടുന്നത് - എൻ കൃഷ്ണപിള്ള.
കേരള എമിലിബ്രോണ്ടി എന്നറിയപെടുന്നത് - ടി എ രാജലക്ഷ്മി.
കേരള എലിയറ്റ് എന്നറിയപെടുന്നത് - എൻ എൻ കക്കാട്.
കേരള ഓർഫ്യൂസ് എന്നറിയപെടുന്നത് - ചങ്ങമ്പുഴ.
കേരള ക്ഷേമേന്ദ്രൻ എന്നറിയപെടുന്നത് - വടക്കുംകൂർ രാജരാജ വർമ്മ.
കേരള കാളിദാസൻ എന്ന...