Jallianwala Bagh Massacre Jallianwala Bagh Massacre


Jallianwala Bagh MassacreJallianwala Bagh Massacre



Click here to view more Kerala PSC Study notes.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ്‌ 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്. 13 ഏപ്രിൽ 1919 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ് ഇങ്ങനെയൊരു കണക്കെടുപ്പു നടത്തിയത്. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു. യഥാർത്ഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. . ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു.


Questions related to Jallianwala Bagh Massacre

  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച്  വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ നിന്നും രാജി വച്ച മലയാളി : സി ശങ്കരൻ നായർ
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ ഇ ഹിന്ദ് പദവി തിരികെ നൽകിയ നേതാവ് : ഗാന്ധിജി
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി : ഹണ്ടർ കമ്മിറ്റി
  • ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി :  ചെംസ്ഫോർഡ് പ്രഭു
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമമാണ് റൗലറ്റ് നിയമം
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് സൈന്യാധിപൻ : ജനറൽ റെജിനാൾഡ് ഡയർ
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ചത് : രവീന്ദ്രനാഥ ടാഗോർ
  • ജാലിയൻവാലാബാഗ് ദുരന്തം നടന്നത് 1919 ഏപ്രിൽ 13
  • ജാലിയൻവാലാബാഗ് ദുരന്തം നടന്നത് പഞ്ചാബിലെ അമൃത്സറിൽ
  • ജാലിയൻവാലാബാഗ് സമരക്കാർക്കെതിരെ വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണർ : മൈക്കിൾ ഒ ഡയർ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Basic Mathematics

Open

എണ്ണൽസംഖ്യകൾ എണ്ണാൻ ഉപയോഗിക്കുന്ന സംഖ്യകളാണ് എണ്ണൽ സംഖ്യകൾ എന്ന് ഏറ്റവും ലളിതമായി മനസിലാക്കാം . നിസ്സർഗ്ഗ സംഖ്യകൾ എന്നും അറിയപ്പെടുന്നു. ഉദാഹരണം:  1,2,3,4,5,6,7,8 അഖണ്ഡസംഖ്യകൾ പൂജ്യവും എണ്ണൽ സംഖ്യകളും ചേരുന്നതാണ് അഖണ്ഡ സംഖ്യകൾ. ഉദാഹരണം: 0,1,2,3,4,5,6,7 ഒറ്റസംഖ്യകൾ രണ്ട് കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 വരുന്ന സംഖ്യകളാണ് ഒറ്റ സംഖ്യകൾ . ഉദാഹരണം: 1,3,5,7, 9,11,13. ഇരട്ടസംഖ്യകൾ രണ്ട് കൊണ്ട് നിശേഷം ഹരിക്കാൻ...

Open

Jallianwala Bagh Massacre

Open

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ്‌ 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്. 13 ഏപ്രിൽ 1919 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വര...

Open

Revolutions in Agriculture

Open

Agriculture Revolutions in India is given below. Black Revolution Petroleum Production .
Blue Revolution Fish Production .
Brown Revolution non-conventional .
Evergreen Revolution Overall development of Agriculture .
Golden Fibre Revolution Jute Production .
Golden Revolution Honey Production/Overall Horticulture development .
Green Revolution Foodgrains .
Grey Revolution Fertilizer .
Pink Revolution Pharmaceutical .
Red Revolution Tomato Production .
Round Revolution Potato .
Silver Fiber Revolution Cotton .
Silver Revolution Egg/Poultry Production .
White Revolution Milk Production .
Yellow Revolution Oil Seeds production .
.

...

Open